wenewser-user

തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ സമൂഹത്തിലെ താഴെത്തട്ടിലെ പാവപ്പെട്ടവന്റെ പ്രശ്നങ്ങൾ കണ്ടറിയണം: മന്ത്രി കെ. എം. ഷാജി.

കൽപറ്റ: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളായ മുസ്ലിം ലീഗ് അംഗങ്ങൾ സമൂഹത്തിലെ താഴെത്തട്ടിലെ പാവപ്പെട്ടവന്റെ പ്രശ്നങ്ങൾ കണ്ടറിയുന്നതിനും പ്രയാസങ്ങൾ കേൾക്കുന്നതിനും തയ്യാറാകണമെന്നും ഇവരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകണമെന്നും മന്ത്രി കെ.എം ഷാജി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗിന്റെ ജനപ്രതിനിധികളുടെ സംഘടനയായ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് (എൽജിഎംഎൽ) ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ നഗരസഭ ഗ്രാമ പഞ്ചായത്ത് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ്,…

Read More

കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയിൽ ബസ് തകരാറിലായി രാത്രി കുടുങ്ങിയ മുപ്പതോളം യാത്രക്കാർക്ക് പോലീസിന്റെ ഇടപെടലിൽ സുരക്ഷിത യാത്ര

സുൽത്താൻ ബത്തേരി: കടുവയും കാട്ടാനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന കാനനപാതയിൽ ബസ് തകരാറിലായി രാത്രി കുടുങ്ങിയ 32 യാത്രക്കാർക്ക് രക്ഷകരായി വയനാട് പോലീസ്. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസാണ് കർണാടക വനത്തിലെ പാതയിൽ തകരാറിലായത്. മകളടക്കമുള്ള യാത്രക്കാർ കാടിന് നടുവിൽ അകപ്പെട്ടെന്നറിയിച്ച് ബത്തേരി ഡിവൈ.എസ്.പിക്ക് ലഭിച്ച ഒരു അച്ഛന്റെ ഫോൺ കോളാണ് പോലീസിന്റെയും കെ.എസ്.ആർ.ടി.സിയുടെയും അടിയന്തര ഇടപെടലിന് വഴിയൊരുക്കിയത്. രാത്രിയാത്രാ നിരോധനവും ഇതര സംസ്ഥാനവുമെന്ന അതിരുകളുമൊന്നും പ്രതിസന്ധിയിലായ യാത്രക്കാരെ സഹായിക്കാനുള്ള ഉദ്യമത്തിന് പൊലീസിന്…

Read More

പടിഞ്ഞാറത്തറയിലും പനമരത്തും കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽ നിന്ന് പൊക്കി പോലീസ്.

പടിഞ്ഞാറത്തറ: ബീവറേജ് പരിസരങ്ങളിൽ തക്കംപാത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്. തരുവണ, മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45), പീച്ചങ്കോട്, കാളിയാർ വീട്ടിൽ സൈദുള്ള ( 36), എന്നിവരെയാണ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് (SAGOC) വ്യാഴാഴ്ച സാഹസികമായി പിടികൂടിയത്. ഇവർ പനമരത്തും പടിഞ്ഞാറത്തറയിലും ഒരേ രീതിയിൽ ആസൂത്രിത കവർച്ച നടത്തി ഭീതി പടർത്തി കർണാടകയിലേക്ക് മുങ്ങുകയായിരുന്നു. ഇവർക്കെതിരെ പനമരം…

Read More

വ്യാപാരി വ്യവസായി ഏകോപന സമിതി ഏര്യാ സമ്മേളനം നടത്തി.

പനമരം:  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനമരം ഏര്യാ സമ്മേളനം കെ. ആലി നഗറിൽ വെച്ച് നടന്നു. വ്യാപാരി സമിതി ജില്ലാ സെക്രട്ടറി പ്രസന്നകുമാർ സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഏര്യാ പ്രസിഡന്റ് ടി. എം. ഉമ്മർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏര്യാ സെക്രട്ടറി സന്തോഷ് കഴിഞ്ഞ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ആർ. സുരേഷ് വിശദീകരിച്ചു. പനമരം ടൗണിൽ ദിവസേന അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന്…

Read More

സെല്ല് പൂട്ടാൻ മറന്നു, പ്രതി കൂളായി മുങ്ങി സംഭവം കുണ്ടറ പൊലീസ് സ്റ്റേഷനിൽ

വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിലാണ് എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷിനെ (23) കുണ്ടറ പൊലീസ് കഴിഞ്ഞ ദിവസം രാത്രി കസ്റ്റഡിയിലെടുത്തത്. ജി.ഡി ചാർജ്ജ് ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ പ്രിവന്റീവ് അറസ്റ്റ് രേഖപ്പെടുത്തി സെല്ലിൽ അടച്ചു. ഒരു മയക്കം കഴിഞ്ഞ് പുലർച്ചെ ഒന്നരയ്ക്ക് വൈജേഷ് നോക്കിയപ്പോ സെല്ല് പൂട്ടിയിട്ടില്ല. പാറാവുകാരൻ സുഹൃത്തുമായി സംസാരിച്ച് മാറി നിൽക്കുന്നു. പിന്നൊന്നും ആലോചിച്ചില്ല, പതിയെ കൊളുത്ത് നീക്കി കൂളായി ഇറങ്ങി, മതിൽ ചാടി ഒരോട്ടം! സെല്ല് പൂട്ടേണ്ടിയിരുന്നത് പാറാവുകാരനാണ്. പാറാവുകാരന്റെ സുഹൃത്തായ ഡാൻസാഫ്…

Read More

ലഹരി വിരുദ്ധ മാരത്തൺ ‘ No to drugs yes to sports’

ലഹരി ഉപയോഗത്തിനെതിരെ ജനങ്ങളിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനായി വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ‘തൂഫാൻ ദി നാർക്കോ ഹണ്ട്’ ന്റെ ഭാഗമായി ‘No to Drugs Yes to Sports’ എന്ന പേരിൽ മാരത്തോൺ സംഘടിപ്പിക്കുന്നു.   സെപ്റ്റംബർ 5 ശനിയാഴ്‌ച രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നാണ് മാരത്തൺ ആരംഭിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് നിർവ്വഹിക്കും. ലഹരിമുക്ത സമൂഹസൃഷ്‌ടി ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ പൊതുജനങ്ങളും…

Read More

അവസരങ്ങളെ സാധ്യതകളാക്കി മാറ്റി വളരാൻ പുതു തലമുറ ശ്രമിക്കണം: മന്ത്രി കെ.എം ഷാജി

കൽപ്പറ്റ: “മികച്ച ശമ്പളം ലഭിക്കുന്ന ഹോസ്പിറ്റാലിറ്റി, ഷെഫ് തുടങ്ങിയ തൊഴിൽ മേഖലകളിലേക്ക് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുകയാണ് കുടുംബശ്രീയുടെ ഡിഡിയു-ജികെവൈ പരിശീലന പദ്ധതി.” കൽപ്പറ്റ പുളിയാർമല ലവ് ഗ്രീൻ അസോസിയേഷൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കെ. എം ഷാജി. വിദേശ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് രൂപ ചിലവുവരുന്ന ഹോസ്പിറ്റാലിറ്റി കോഴ്സുകൾ സാധാരണക്കാർക്ക് ലഭ്യമാക്കി, അവർക്ക് സുരക്ഷിതമായ ജീവിതവും ആത്മാഭിമാനവും ഉറപ്പാക്കുന്നതോടൊപ്പം, ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തി വളരാൻ പുതുതലമുറ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.   ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം…

Read More

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് മികച്ച മാതൃകയാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ വിവിധ യൂണിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി ആന്‍ഡ് വെല്‍നസ് സെന്ററിലെ ഉപകരണങ്ങള്‍, സഖി വുമണ്‍ വെല്‍നസ് കോസ്മറ്റിക്സ് ഗൈനക്കോളജി പദ്ധതി ലോഗോ പ്രകാശനം, സോളാര്‍ പ്ലാന്റ് സ്വിച്ച് ഓണ്‍ കര്‍മ്മം, ന്യൂട്രീഷന്‍ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധിയെന്ന നിലയില്‍…

Read More

സംസ്ഥാന മന്ത്രിസഭയുടെ ‘റീഇമാജിനിങ് കേരളം’ തന്ത്രപ്രധാന നേതൃത്വ ശില്പശാലക്ക് കോഴിക്കോട് ഐ.ഐ.എമ്മിൽ തുടക്കം

കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) സംഘടിപ്പിക്കുന്ന ദ്വിദിന തന്ത്രപ്രധാന നേതൃത്വ ശിപ്പശാല ‘റീഇമാജിനിങ് കേരളം’ ഐ.ഐ.എം.കെ ക്യാമ്പസിൽ ആരംഭിച്ചു. സെപ്റ്റംബർ നാലിനും അഞ്ചിനുമാണ് ക്യാമ്പ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിസഭാംഗങ്ങളും ചീഫ് സെകട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒ.എസ്.ഡി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എന്നിവർ പങ്കെടുക്കുന്ന ക്യാമ്പിൽ ഐ.ഐ.എം.കെ അധ്യാപകരും രാജ്യാന്തര വിദഗ്ധരും വിവിധ…

Read More

കാർഷിക സർവകലാശാല ജനറൽ കൗൺസിൽ നാമനിർദേശം: കടുത്ത അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്

തിരുവനന്തപുരം: കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിലിലേക്ക് ഗവർണർ നടത്തിയ നാമനിർദേശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്. സർവകലാശാലയുടെ പ്രോ-ചാൻസലർ എന്ന നിലയിലോ സർക്കാരിന്റെ ഭാഗമായ കൃഷിമന്ത്രി എന്ന നിലയിലോ തന്നോട് യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് നാമനിർദേശങ്ങളിൽ പ്രത്യേക രാഷ്ട്രീയ സമീപനവും താൽപ്പര്യവും സ്വീകരിച്ചതെന്നും ഇത് ആശങ്കയുളവാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. കാർഷിക സർവകലാശാലയിൽ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളല്ലാതെ മറ്റൊരു പ്രവർത്തനവും നടത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യം പൊതുസമൂഹത്തോടും ഉത്തരവാദപ്പെട്ട എല്ലാവരോടും വ്യക്തമായി അറിയിക്കുകയാണ്….

Read More