ചൂട് നാല് ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്നേക്കാം; മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും ഉയര്‍ന്ന പകല്‍താപനില അനുഭവപ്പെട്ടത്– 36.2 ഡിഗ്രി സെല്‍സ്യസ്. കോട്ടയത്ത് 35.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇന്നും ഉയര്‍ന്ന ചൂടിന് സാധ്യതയുണ്ട്. മഴ കുറയുന്നതും മേഘാവരണം ഇല്ലാത്തതുമാണ് ചൂട് പെട്ടെന്ന് ഉയരാന്‍ കാരണം. വ്യാഴാഴ്ച മുതല്‍ മധ്യകേരളത്തിലെ ചിലയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. നാളെ വരെ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍സ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്….
