wenewser-user

1800 കുരുന്നുകൾക്ക് സ്നേഹത്തിന്റെ അന്നമൊരുക്കുന്ന കാവൽക്കാർ; പാചകത്തൊഴിലാളികളെ ആദരിച്ചു

ബത്തേരി: ആയിരത്തിലേറെ വരുന്ന കുരുന്നുകൾക്ക് ദിവസവും സ്നേഹത്തോടും കരുതലോടും കൂടി ഭക്ഷണമൊരുക്കുന്ന പാചകത്തൊഴിലാളികളെ അന്താരാഷ്ട്ര ഷെഫ് ഡേയുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. അസംപ്ഷൻ എ.യു.പി സ്കൂളിലെ പി.ടി.എയുടെ നേതൃത്വത്തിലാണ് നിസ്വാർഥ സേവനം കാഴ്ചവെക്കുന്ന ഈ വനിതകൾക്കായി പ്രത്യേക ആദരവ് ഒരുക്കിയത്. ദീർഘകാലമായി വിദ്യാലയത്തിലെ കുട്ടികളുടെ വിശപ്പകറ്റുന്ന 33 വർഷത്തെ സേവന പാരമ്പര്യമുള്ള റംല പി., 31 വർഷമായി സേവനമനുഷ്ഠിക്കുന്ന സഫിയ പി., 30 വർഷത്തെ സേവനവുമായി സീനത്ത്, 10 വർഷത്തെ സേവനവുമായി നസീമ എന്നിവരെ ചടങ്ങിൽ…

Read More

ചെറുശ്ശേരി ഉസ്താദ് : ആദർശത്തിൻ്റെ പ്രതീകം എസ്. കെ ജെ എം സ്മൃതി പഥം നടത്തി

വാരാമ്പറ്റ :ആദർശത്തിൽ വിട്ടു വീഴ്ച ചെയ്യാതെ സമുദായ താല്പര്യങ്ങൾക്ക് വലിയ വില നൽകിയ മഹത് വ്യക്തിത്വമായിരുന്നു സൈനുൽ ഉലമാ ചെറുശ്ശേരി സൈനുദ്ദീൻ മുസ് ലിയാരെന്ന് കെ. വി .എസ് ഇമ്പിച്ചിക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമായുടെ രണ്ട് പതിറ്റാണ്ട് കാലത്തെ ജനറൽ സെക്രട്ടറിയായിരുന്ന ചെറുശ്ശേരി ഉസ്താദിൻ്റെ 11-ാമത് ആണ്ടിനോടനുബന്ധിച്ച് വാരാമ്പറ്റ സആദാ കോളേജിൽ വെച്ച് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തിയ സ്മൃതി പഥം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശ്‌റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി ….

Read More

ഡബ്ല്യുഎംഒയിൽ ദ്വിദിന കുടുംബസംഗമം നടത്തി

മുട്ടിൽ: ഡബ്ല്യുഎംഒയിൽ ദ്വിദിന കുടുംബ സംഗമം നടത്തി. രണ്ടാംദിവസം പ്രാർഥനാസദസ് സമസ്ത മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ കെ.ടി. ഹംസ മുസ്‌ല്യാർ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ സേവനമണ്ഡലം വികസിപ്പിക്കുന്നതിനുള്ള പദ്ധതികളിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പാണക്കാട് നാസിർ ഹയ്യ് ശിഹാബ് തങ്ങൾ, ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ, മുഹമ്മദ് ഹൈതമി, ജലീൽ ബാഖവി എന്നിവർ വിവിധ സെഷനുകളിൽ പ്രാർഥനയ്ക്കു നേതൃത്വം നൽകി. മായൻ മണിമ അധ്യക്ഷത വഹിച്ചു. ഡോ.റാഷിദ് ഗസാലി സന്ദേശം നൽകി. ജനമനസുകളിൽ…

Read More

വയനാട്ടുകാരുടെ യാത്രാദുരിതം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം: യങ് ഡെമോക്രാറ്റ്സ്

കൽപ്പറ്റ: വയനാട്ടിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് ജില്ലക്കകത്തും പുറത്തേക്കുമുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള സൗജന്യയാത്രാ പദ്ധതികളിലൂടെ പൊതുഗതാഗതത്തെ കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് അധിക ബസുകൾ അനുവദിക്കേണ്ടത് അനിവാര്യമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.   കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് വയനാട്ടിലേക്കുള്ള ബസുകളിലെ രൂക്ഷമായ തിരക്ക് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. തിരക്കുമൂലം കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ബസിൽ കയറാനാകാതെ അടുത്ത സർവീസിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. വയോധികരും…

Read More

ജില്ലാതല കരോക്കെ ചലച്ചിത്ര ഗാനാലാപന മത്സരവും, വയലാര്‍ രാമവര്‍മ അനുസ്മരണവും നവംബർ ഒന്നിന്

കല്‍പ്പറ്റ: ചുണ്ടേല്‍ ഉപാസന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷിക ദിനമായ നവംബര്‍ ഒന്നിന് ചുണ്ടേല്‍ സാംസ്‌കാരിക നിലയത്തില്‍ ജില്ലാതല കരോക്കെ ചലച്ചിത്ര ഗാനാലാപന മത്സരവും വയലാര്‍ രാമവര്‍മ അനുസ്മരണവും നടത്തും. ക്ലബ് രക്ഷാധികാരികളായ എന്‍.ഒ. ദേവസി, എം. ജനാര്‍ദനന്‍, പ്രസിഡന്റ് വിന്‍സി വില്യംസ്, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം മായ രതീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു തെരഞ്ഞടുത്ത 20 പേര്‍ പങ്കെടുക്കും. വൈകുന്നേരം ആറിന്…

Read More

ചീക്കല്ലൂർ എയർസ്ടിപ്പ് പദ്ധതി ഉപേക്ഷിക്കണം: വയനാട് പ്രകൃതി സംരക്ഷണ സമിതി.

കൽപ്പറ്റ: ആയിരത്തിലധികം കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുന്നതും വയനാടിൻ്റെ പരിസ്ഥിതി സംതുലനത്തെ തകർക്കുന്നതും അഞ്ഞുറോളം ഏക്കർ ഒന്നാം തരം നെൽവയലുകൾ കുന്നിടിച്ച് നികത്തി വയനാടിന്നു പുറമെ കർണ്ണാടക സംസ്ഥാനത്തിൻ്റെയും തമിൾനാട്ടിൻ്റെയും ജലലഭ്യതയെ ഉന്മൂലനം ചെയ്യുന്നതുമായ ചിക്കല്ലൂർ എയർ സ്ടിപ്പ് പദ്ധതി ഉപേക്ഷിക്കണമെന്ന് വയനാട്പ്രകൃതി സംരക്ഷണ സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. ചേമ്പർ ഓഫ് കൊമേഴ്‌സും കൃഷി മന്ത്രിയും ഭൂമാഫിയയും റിയൽ എസ്റ്റെറ്റ് കങ്കാണിമാരും വയനാടിന് ഒരു ഗുണവും ലഭിക്കാൻ ഇടയില്ലാത്ത പദ്ധതിക്കുവേണ്ടി ഗൂഢാലോചന സജീവമാക്കിയത് ആശങ്കാജനകമാണ്.ജനഹിതം മാനിക്കാതെ പദ്ധതി അടിച്ചേൽപ്പിക്കാൻ…

Read More

മുസ്‌ലിം ലീഗ് ശാഖാ ശക്തീകരണ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന ശാഖാ ശക്തീകരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി ലോഗോ പ്രകാശനം നിർവഹിച്ചു. “നിലപാടിന്റെ നിലനിൽപിന് നിലം” എന്ന പ്രമേയത്തിൽ നവംബർ ഒന്നു മുതൽ 30 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തല യോഗങ്ങൾ ഈ ആഴ്ച നടക്കും. ശാഖാ തല ശക്തീകരണ ക്യാമ്പയിന്റെ മണ്ഡലം തല പൈലറ്റ് പ്രോഗ്രാം നവംബർ ആദ്യം മാനന്തവാടിയിൽ…

Read More

പികെഎസ്‌ ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു.

കൽപ്പറ്റ: സ്വകാര്യ -എയ്ഡഡ് മേഖലകളിലെ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി (പികെഎസ്‌) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സ്വകാര്യ -എയ്ഡഡ് മേഖലകളിൽ നിയമനം നടത്തുമ്പോൾ അർഹതപ്പെട്ട പട്ടികജാതി വിഭാഗത്തെ പരിഗണിക്കാത്തത്‌ അംഗീകരിക്കാനാവില്ല. വിവിധ സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും കുടിയേറി താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമെല്ലാം സർട്ടിഫിക്കറ്റ്‌ ആവശ്യമായി വരുമ്പോൾ ഉന്നത ഉദ്യോഗസ്ഥർ സമയത്തിന്‌ അനുവദിച്ച്‌ നൽകാത്ത സാഹചര്യമുണ്ട്. ജാതി സർട്ടിഫിക്കറ്റ് തടസ്സമില്ലാതെ ലഭ്യമാക്കണം, കാലതാമസം ഒഴിവാക്കണം, അർഹതപ്പെട്ട ഭൂമി വിതരണംചെയ്യണം തുടങ്ങിയ…

Read More

പോലീസ് സ്മൃതി ദിനാചരണം; വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ: പോലീസ് സ്മൃതി ദിനം, പോലീസ് പതാക ദിനം എന്നിവയോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ‘സംരക്ഷ-2026’ എന്ന പേരിൽ കൽപ്പറ്റ, മാനന്തവാടി സബ് ഡിവിഷനുകളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൽപ്പറ്റയിൽ ലിയോ ഹോസ്പിറ്റലുമായി സഹകരിച്ച് ലിയോ കോൺഫറൻസ് ഹാളിൽ നടത്തിയ ക്യാമ്പ് കൽപ്പറ്റ ഡിവൈ.എസ്.പി ടി.എ. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ഐ.പി.എസ്.എച്ച്.ഒ എ.യു. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ലിയോ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ടി.പി.വി. സുരേന്ദ്രൻ രക്തദാന ബോധവത്കരണ ക്ലാസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി…

Read More

റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി നിലവിൽ വന്നു

സുൽത്താൻ ബത്തേരി: പ്രവാസികളുടെയും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവരുടെയും ക്ഷേമവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി സുൽത്താൻ ബത്തേരി ആസ്ഥാനമായി നിലവിൽ വന്നു. സംഘടനയുടെ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചു.   സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി അബ്ദുറഹ്മാൻ ടി.എ. (യു.എ.ഇ.) പ്രസിഡന്റായും ഷഫീഖ് പി.ടി. (സൗദി അറേബ്യ) ജനറൽ സെക്രട്ടറിയായും ഷാജഹാൻ (സൗദി അറേബ്യ) ട്രഷററായും പ്രവർത്തിക്കും.   അബു മണിച്ചിറ (ഖത്തർ), മുഹമ്മദ് ഷരീഫ് (ഇന്ത്യ),…

Read More