Headlines

wenewser-user

    സ്ത്രീകൾക്ക് സൗജന്യയാത്ര ബസ്സിന് മാടക്കരയിൽ സ്വീകരണം നൽകി

    മാടക്കര : കേരള സർക്കാറിന്റെ ഇന്ദിര ഗ്യാരണ്ടി പദ്ധതി പ്രകാരം സ്ത്രീകൾക്കുള്ള സൗജന്യയാത്ര ബസ്സിന് കുടുംബശ്രീ പതിനാറാം വാർഡ്‌ ADS ന്റെ നേതൃത്വത്തിൽ മാടക്കരയിൽ സ്വീകരണം നൽകി. വാർഡ്‌ മെമ്പർ ഖാദർ മാടക്കര,CDS മെമ്പർ റൈഹാനത്ത്,ADS പ്രസിഡന്റ്‌ റസിയ, സെക്രട്ടറി റംലത്ത്, വിനയ എന്നിവരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.

    Read More

      ഷിഗല്ല പ്രതിരോധ മുൻകരുതൽ യോഗം നടത്തി

      പടിഞ്ഞാറത്തറ :ബത്തേരി താലൂക്കിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈ ഡേ, ക്ലീൻ ഡ്രൈവ്, ബോധവൽക്കരണക്ലാസുകൾ,കിണറുകളിൽ ക്ലോറിൻ നിക്ഷേപം,ലഘുലേഖ നോട്ടീസ് വിതരണം,സ്കൂളുകളിലും അംഗൻവാടികളിലും പ്രത്യേക നിർദ്ദേശങ്ങൾ നൽകുന്നതിന് ടീം വിസിറ്റിംഗ് തുടങ്ങിയവ സംഘടിപ്പിക്കാനും പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ചേർന്ന് പ്രത്യേക യോഗത്തിൽ തീരുമാനമായി.യോഗം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട്…

      Read More

        KSRTCയിൽ ഇനി ‘പ്രിയദർശിനി’ യാത്ര: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര ഇന്ന് മുതൽ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

        തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വനിതാ യാത്രക്കാർക്കൊപ്പം ആദ്യയാത്രയിൽ പങ്കുചേരും.(KSRTC Priyadarshini Free Travel Scheme to be Launched)   കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് ഓടിക്കുക. അതേസമയം, പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ…

        Read More

          അധ്യാപകരെ ബഹുമാനിക്കുന്ന സമൂഹമായി വിദ്യാർത്ഥികൾ വളരണം: മുഹമ്മദ് കുട്ടി ഉസ്താദ്

          കമ്പളക്കാട്: അധ്യാപകരെ ബഹുമാനിക്കുകയും അവരുടെ സേവനങ്ങളെ ആദരിക്കുകയും ചെയ്യുന്ന സമൂഹമായി വിദ്യാർത്ഥികൾ വളരണമെന്ന് മുഹമ്മദ് കുട്ടി ഉസ്താദ് അഭിപ്രായപ്പെട്ടു. അൻസാരിയ മദ്രസയിൽ സംഘടിപ്പിച്ച മുഅല്ലിം ഡേ ദിനാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം പ്രചോദനാത്മക സന്ദേശവും കൈമാറി.   ചടങ്ങിൽ കമ്പളക്കാടിന്റെ ദീനി സേവന രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കിഴക്കയിൽ ഹംസ ഹാജി, കെ.സി കുഞ്ഞിമൂസ ഹാജി, അമ്പിലേരി അഹമ്മദുക്ക, ഇല്യാസ് ഹാജി, കറുവ യൂസഫുക്ക, മാളിയേക്കൽ അബ്ദുക്ക, അത്തിലൻ മൊയ്തുക്ക…

          Read More

            പാറത്തോട് എടക്കണ്ടൻ പടി റോഡ് ഉദ്ഘാടനം ചെയ്തു

            കാലിക്കുനി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ തരിയോട് ഗ്രാമപഞ്ചായത്തിലെ കാലിക്കുനി വാർഡിൽ ഉൾപ്പെട്ട പാറത്തോട് എടക്കണ്ടൻപടി റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. റോഡിൻറെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. കെ പി ഇസഹാക്ക് അധ്യക്ഷത വഹിച്ചു. വി സൈതലവി, എംപി ഹഫീസലി, പി കെ പ്രകാശൻ, വെള്ളൻ പാലുവയൽ, സി സുലൈമാൻ, സുഫൈൽ എം എ, കൃഷ്ണൻകുട്ടി, യൂസഫ്, കെ അബ്ദുല്ല, ജഫ്സൽ എം എ തുടങ്ങിയവർ…

            Read More

              ബാലവേല വിരുദ്ധ ദിനം ആചരിച്ചു

              വെള്ളമുണ്ട പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ സർഗ്ഗവേദിയുടെ നേതൃത്വത്തിൽ ബാലവേല വിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി അക്ഷരവിളംബരം സംഘടിപ്പിച്ചു .എ.യു. പി. സ്‌കൂൾ പ്രധാനാധ്യാപിക ഷൈല പി. ആൻ്റണി ഉദ്ഘാടനം ചെയ്തു എം. സുധാകരൻ അധ്യക്ഷനായിരുന്നു എ.രാജഗോപാൽ ബാബുരാജ് എൻ.കെ ദിതി കെ.ടി ആദിഷ് ജെ. മുഹമ്മദ് അദ്നാൻ അശ്വിൻ എസ് മുരളി എന്നിവർ പ്രസംഗിച്ചു സെക്രട്ടറി മണികണ്‌ഠൻ എം സ്വാഗതവും ത്രേസ്യ എം. ജെ നന്ദിയും പറഞ്ഞു

              Read More

                എ ഐ ട്രെയിനിങ് അധ്യാപക പരിശീലനത്തിൽ ഉൾപ്പെടുത്തണം: കെ എ ടി എഫ്

                മുട്ടിൽ: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ പുതുതലമുറയ്ക്ക് അധ്യാപനം ആകർഷണീയമാക്കുവാനും പിന്നാക്കം പോകാതിരിക്കാനും അധ്യാപകർക്കായി എഐ അധിഷ്ഠിത പ്രായോഗിക പരിശീലനങ്ങൾ അധ്യാപക പരിശീലനത്തിൽ ഉൾപ്പെടുത്തണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. കെ എ ടി എഫ് മുട്ടിൽ എജു സെൻററിൽ വെച്ച് നവലോകം നവയുഗ അധ്യാപകർ എന്ന പ്രമേയത്തിൽ നടത്തിയ ഐടി ശില്പശാല ജില്ലാ പ്രസിഡണ്ട് ഖലീലുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജാഫർ പി കെ അധ്യക്ഷനായിരുന്നു . എ ഐ ട്രെയിനർമാരായ ശരീഫ് ഇ കെ,…

                Read More

                  യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഇന്ന് ഒപ്പുവയ്ക്കുമെന്ന് യുഎസ്; സ്ഥിരീകരിക്കാതെ ഇറാൻ

                  പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ഇന്ന് കരാറിൽ ഒപ്പുവയ്ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറൊപ്പിടുന്നതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. മുൻ പ്രസിഡൻ്റ് ബറാക് ഒബാമയുടെ കാലത്തുണ്ടാക്കിയ ആണവകരാറിൽനിന്ന് വ്യത്യസ്തമാണ് തന്റെ കരാർ.   ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. യുഎസ്-ഇറാൻ സമാധാന കരാർ 24 മണിക്കൂറിനുള്ളിൽ അന്തിമമാക്കാൻ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ സ്‌ഥിരീകരണം. അതേസമയം കരാറിൽ ഇന്ന്…

                  Read More

                    കൊട്ടിയൂർ വൈശാഖോത്സവത്തിലെ നാലാമത്തെയും അവസാനത്തെയും ആരാധനാപൂജയായ രോഹിണി ആരാധന ഇന്ന്

                      കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാലാമത്തെയും അവസാനത്തെയും ആരാധനാപൂജയായ രോഹിണി ആരാധന ഇന്ന് നടക്കും. എല്ലാ ആരാധനാപൂജകളിലും ഉച്ചയ്ക്ക് പൊന്നിൻ ശിവേലി, ആരാധനാ സദ്യ, സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകം കളഭാഭിഷേകം എന്നിവ ഉണ്ടാകും. രോഹിണി നാളിലാണ് സവിശേഷമായ ആലിംഗന പുഷ്‌പാഞ്ജലി നടക്കുക. കുറുമാത്തൂർ നായ്ക്കൻ സ്ഥാനികനാണ് ആലിംഗന പുഷ്പാഞ്ജലി നടത്താനുള്ള അവകാശമുള്ളത്. കുറുമാത്തൂർ ഇല്ലത്തെ കൃഷ്‌ണൻ നമ്പൂതിരിപ്പാടാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുക. ഉച്ചപ്പൂജയ്‌ക്കൊപ്പമാണ് ആലിംഗന പുഷ്പാഞ്ജലി. തുളസിക്കതിരും തീർത്ഥവും അർപ്പിച്ച ശേഷം സ്വയംഭൂ വിഗ്രഹത്തെ കുറുമാത്തൂർ…

                    Read More

                      ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

                      പിണങ്ങോട്: ജില്ലയിലെ ഹയർ സെക്കണ്ടറിയിൽ നിന്നും കൊമേഴ്സ് വിഷയത്തിൽ ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ജില്ലാ കോമേഴ്സ് അധ്യാപക കൂട്ടായ്മയായ ACT വയനാട് അനുമോദിച്ചു. പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആക്ട് പ്രസിഡന്റ് മുഹമ്മദ്‌ ഇസ്മായിൽ അധ്യക്ഷത വഹിക്കുകയും പ്രിൻസിപ്പൽ ഡോ:അബ്ദുൽ ജലീൽ പി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എസ് എം സി കൺവീനർ ലത്തീഫ് പുനത്തിൽ, അനൂപ് വി പി, അജിത് കാന്തി, അമ്പിളി കെ , സുജീറ പി…

                      Read More