wenewser-user

    മഴ കുറയുന്നു: ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിപ്പില്ല

    തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ ഇന്ന് മുതല്‍ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ന് ഒരു ജില്ലയിലും പ്രത്യേക അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത.

    Read More

      കള്ളാടി തുരങ്ക ദുരന്തം: വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

      വയനാട് കള്ളാടി ഫേസ്–3 തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട ദുരന്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ദുരന്തനിവാരണ വകുപ്പ് 2026 ജൂലൈ 11-ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിലൂടെയാണ് സമിതി രൂപീകരിച്ചത്.   ഭൗമശാസ്ത്രജ്ഞനായ ഡോ. സി. പി. രാജേന്ദ്രൻ സമിതിയുടെ അധ്യക്ഷനാണ്. അംഗങ്ങളായി ഡോ. വിഷ്ണുദാസ് (ജിയോളജിസ്റ്റ്), ഡോ. പി. പുഗഴേന്തി (ചീഫ് വൈൽഡ് ലൈഫ് വാർഡൻ), പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരും, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കൺവീനറായും പ്രവർത്തിക്കും.  …

      Read More

        ട്രെയിനില്‍ ഇനി വാട്‌സ്ആപ്പ് ടിക്കറ്റുമായി യാത്ര വേണ്ട; പിഴ വീഴും

        ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ ടിക്കറ്റിന് തെളിവായി വാട്സ്ആപ്പില്‍ അയച്ച പകര്‍പ്പുകളോ സ്‌ക്രീന്‍ഷോട്ടുകളോ, പിഡിഎഫോ സ്വീകരിക്കില്ലെന്ന് റെയില്‍വേ. റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബുക്കിങ് നടത്താന്‍ ഉപയോഗിച്ച അതേ മൊബൈല്‍ ഫോണില്‍ ഒറിജിനല്‍ ടിക്കറ്റിന്റെ പകര്‍പ്പുകള്‍ ഹാജരാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.   യാത്രക്കാരന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഫോണില്‍ തന്നെ ടിക്കറ്റ് ഉണ്ടായിരിക്കണമെന്നാണ് റെയില്‍വേയുടെ പുതുക്കിയ നിയമം പറയുന്നത്. കൂടാതെ ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ അവരുടെ ഡിജിറ്റല്‍…

        Read More

          വയനാട്ടിൽ ലോഡ്ജുകളിലും ബാറുകളിലും ഹോട്ട്സ്പോട്ടുകളിലും പരിശോധന

          വയനാട്ടിൽ ലോഡ്ജുകളിലും ബാറുകളിലും ഹോട്ട്സ്പോട്ടുകളിലും പരിശോധന. ലഹരി ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത് സുൽത്താൻബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കകളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സുൽത്താൻബത്തേരി താലൂക്ക് പരിധിയിൽ സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു.സി സിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫിസർമാരായ അനീഷ്. എ. എസ്, വിനോദ് പി ആർ, സുൽത്താൻബത്തേരി റേഞ്ച് ഓഫീസിലെ പ്രിവന്റീവ്…

          Read More

            റോട്ടറി ക്ലബ് , കൽപ്പറ്റയുടെ 42-ാമത് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.

            2026-27 വർഷത്തെ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ സാജൻ പി. എസ്., സെക്രട്ടറിയായി റൊട്ടേറിയൻ വിഷ്ണുദാസ് എന്നിവർ ചുമതലയേറ്റു. റോട്ടറി ഡിസ്ട്രിക്റ്റ് 3204-ന്റെ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ റൊട്ടേറിയൻ വി. ജി. നായനാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. 1985-ൽ സ്ഥാപിതമായ റോട്ടറി കൽപ്പറ്റ, വയനാട്ടിലെ ആദ്യത്തെ റോട്ടറി ക്ലബ്ബാണ്. എല്ലാ വർഷവും ചെറുതും വലുതുമായ നിരവധി പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് സമൂഹത്തിന് മികച്ച സേവനമാണ് ക്ലബ്ബ് നൽകിവരുന്നത്. ഡയാലിസിസ് മെഷീനുകൾ, ഡിജിറ്റൽ എക്സ്-റേ മെഷീനുകൾ, പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ, സുരക്ഷിതമായ കുടിവെള്ള…

            Read More

              വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: പാരിസ്ഥിതിക അനുമതി പുനഃപരിശോധനയ്ക്ക് വിധേയമാക്കണം: പി. അബ്ദുൽ ഹമീദ്

              മേപ്പാടി: വയനാട് ജില്ലയിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങളിൽ നിന്ന് അധികാരികൾ പാഠം ഉൾക്കൊണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് ഏറ്റവും വലിയ ദുരന്തമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ്.   കള്ളാടിയിലെ ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചിലിനെ തുടർന്ന്, വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സാങ്കേതികവും പാരിസ്ഥിതികവുമായ ദ്വിതല അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. നിലവിൽ പദ്ധതിക്ക് നൽകിയിട്ടുള്ള പാരിസ്ഥിതിക അനുമതി വിശദമായ അന്വേഷണത്തിന് ശേഷം പുനഃപരിശോധിക്കണം….

              Read More

                ബസ് യാത്രികരിൽ നിന്നും എംഡിഎംഎ പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ

                മാനന്തവാടി: സ്വകാര്യ ബസ് യാത്രികരിൽ നിന്നും എംഡിഎംഎ പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മറ്റത്തൂർ മണക്കാഞ്ചേരി വീട്ടിൽ മുഹമ്മദ് ആസിഫ്, തിരൂരങ്ങാടി ഒരുക്കുങ്ങൽ കുനാരി പെരുന്തറ വീട്ടിൽ ഇർഷാദലി എന്നിവരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും മാനന്തവാടി പോലീസും മൈസൂർ റോഡ് ചെറ്റപ്പാലത്ത് വച്ച് ഇന്ന് പുലർച്ചെ നടത്തിയ വാഹനം പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സ്വകാര്യ ബസിൽ ബംഗളൂരുവിൽ നിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ഇരുവരും. ഇവരിൽ…

                Read More

                  ഡിജിപി ഉത്തരവിറക്കി, പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; ഐജി അജിത ബീഗം നയിക്കും, 2 ആഴ്ചയിൽ പുരോഗതി അറിയിക്കണം

                  തിരുവനന്തപുരം: പി എസ്‌ സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ഐ ജി അജിത ബീഗമായിരിക്കും എസ് ഐ ടിയെ നയിക്കുകയെന്നാണ് ഡി ജി പിയുടെ ഉത്തരവിൽ പറയുന്നത്. എസ് പി സക്കറിയ മാത്യു, ഡി വൈ എസ് പി അജയ് നാഥ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട്…

                  Read More

                    പ്രൈവറ്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ അഭിന മനുവിന് ജില്ലാ പഞ്ചായത്ത് മെമ്പറുടെ അനുമോദനം

                    പ്രൈവറ്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ അഭിന മനുവിന് ജില്ലാ പഞ്ചായത്ത് മെമ്പറുടെ അനുമോദനം. ചെറിയ പ്രായം മുതലേ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നം കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തോടെയുള്ള പരിശ്രമത്തിലൂടെയും സാക്ഷാത്കരിച്ചിരിക്കുകയാണ് കൂളിവയൽ സ്വദേശിനി അഭിനാ മനു. പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (PPL) സ്വന്തമാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ച അഭിനാ മനുവിനെ വയനാട് ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷൻ മെമ്പർ മുഫീദ തസ്നി അനുമോദിച്ചു. അനുമോദനച്ചടങ്ങിൽ മാനന്തവാടി നിയോജകമണ്ഡലം ഹാരിസ് കാട്ടിക്കുളം, മണ്ഡലം സെക്രട്ടറി ഷിഹാബ് മലബാർ, വൈസ് പ്രസിഡന്റുമാരായ ഹാരിസ്…

                    Read More

                      ലേബർ കോൺട്രാക്ട് സൊസൈറ്റികളെ കുറിച്ച് അന്വേഷണം നടത്തണം

                      ലേബർ കോൺട്രാക്ട് സൊസൈറ്റികളെ കുറിച്ച് അന്വേഷണം നടത്തണം. ഗവർമെൻ്റ്കരാറുകാർ പ്രതിസന്ധിയിൽ ആണെന്നും മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്നും ഷെഡ്യൂൾ തുക കാലാനുസൃതമായി പുതുക്കണമെന്നും ആൾ കേരള ഗവർമെൻറ്കോൺട്രാക്ടേഴ്സ് അസോസിയേഷൻ വൈത്തിരി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം, കൂലിയിൽ ഉണ്ടായ വൻ വർദ്ധനവ്, ആവശ്യത്തിന് മെറ്റീരിയൽ ലഭിക്കാത്ത സാഹചര്യം പഞ്ചായത്തുകളിലെ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ അമിത ജോലിഭാരം കാരണം ബില്ലുകൾ യഥാസമയം എഴുതി കിട്ടാനുള്ള കാലതാമസം തുടങ്ങി കരാർ മേഖല ഒട്ടനവധി പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും…

                      Read More