വിഴിഞ്ഞം തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ വയനാട് സ്വദേശിയെ കടലില്‍ വീണ് കാണാതായി
വിഴിഞ്ഞം തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ വയനാട് സ്വദേശിയെ കടലില്‍ വീണ് കാണാതായി സുഹ്യത്തുക്കൊള്‍ക്കൊപ്പം പാറപ്പുറത്തുനിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലില്‍ വീണ യുവാവിനെ കാണാതായി മറ്റൊരുയുവാവും തിരയില്‍പ്പെട്ടുവെങ്കിലും അല്‍ഭുതകരമായി രക്ഷപ്പെട്ടു. വയനാട് പയ്യമ്പിളളി ആറാട്ടുതറ നന്ദനം വീട്ടില്‍ റിട്ട; കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ സെല്‍വരാജിന്റെയും അജിതയുടെയും മകന്‍ എ എസ് ശ്രീജിത്തിനെ(28) ആണ് കാണാതായത്. ഒപ്പമുണ്ടായിരുന്നവരില്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ശ്രീജിത്തിനൊപ്പം തിരയില്‍ മുങ്ങിപ്പോയ വിജയ് പാറയില്‍ പിടിച്ചുകിടന്നശേഷം രക്ഷപ്പെടുകയായിരുന്നു. നേമം വിദ്യാധിരാജ ഹോമിയോ…
