പരിസ്ഥിതി ലോല വിജ്ഞാപനം: കേന്ദ്ര നടപടി തിരുത്തിക്കാൻ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണം: സി പി ഐ എം
കൽപ്പറ്റ : ജില്ലയിലെ 13 വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമായി(ഇഎസ്‌എ) കരട് വിജ്ഞാപനം ചെയ്‌ത കേന്ദ്ര സർക്കാർ നടപടി തിരുത്തിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജൂലൈ 27ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ 60 ദിവസത്തെ കാലാവധി പൂർത്തിയാക്കാൻ ഇനി മൂന്നാഴ്‌ചയാണുള്ളത്. കേന്ദ്ര വിജ്ഞാപന പ്രകാരം ജില്ലയിലെ പേര്യ, തിരുനെല്ലി, തൊണ്ടർനാട്, തൃശ്ശിലേരി, കിടങ്ങനാട്, നൂൽപ്പുഴ, അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളാർമല…
