കാലിത്തീറ്റ വില കുതിച്ചുയരുന്നു; രണ്ട് മാസത്തിനിടെ വർധിച്ചത് 300 രൂപ, പ്രതിസന്ധിയിലായി ക്ഷീരകർഷകർ
കൽപ്പറ്റ: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് വയനാട്ടിലെ ഉൾപ്പെടെയുള്ള ക്ഷീരകർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 300 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചോളം, സോയാബീൻ, ഗോതമ്പ് തവിട് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് പെട്ടെന്നുള്ള വിലവർദ്ധനയ്ക്ക് കാരണം. മുൻപ് 1,350 രൂപയായിരുന്ന 50 കിലോ കാലിത്തീറ്റച്ചാക്കിന് നിലവിൽ വിപണിയിൽ 1,650 രൂപയാണ് വില. ചില്ലറ വിൽപ്പനയിൽ കിലോയ്ക്ക് 3 രൂപ മുതൽ 10…
