wenewser-user

വയനാട് ജില്ലയിലെ ഓണം വാരാഘോഷ പരിപാടികൾ സമാപിച്ചു

അമ്പലവയൽ :വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ വയനാട് ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ സംയുക്തമായി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനമായി. അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ നടന്ന സമാപന സമ്മേളനം എം.എൽ.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന സംസ്കാരങ്ങളാൽ സമ്പന്നമായ വയനാട്ടിൽ അനന്തമായ ടൂറിസം സാധ്യതകളാണുള്ളതെന്ന് എം.എൽ.എ പറഞ്ഞു. വിവിധ പ്രതിസന്ധികളെ അതിജീവിച്ച ജില്ലയാണ് വയനാട്. ജില്ല ഇപ്പോഴും പ്രതിസന്ധിയിലാണെന്ന രീതിയിൽ തെറ്റിദ്ധാരണയുണ്ടെന്നും അതിന്…

Read More

കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വൈദികനും കുടുംബവും

കൽപറ്റ ∙ ഗുണ്ടൽപേട്ടിൽ നിന്ന് വയനാട്ടിലെ ബത്തേരിയിലേക്കുള്ള യാത്രാമധ്യേ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് വൈദികനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബന്ദിപ്പൂർ വനപാതയിൽ കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. വയനാട് തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളിയിലെ ഫാദർ റജി പോൾ ചവർപ്പിനാലും കുടുംബവും കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് കാട്ടാനക്കൂട്ടത്തിലെ ഒരു ആന കാറിനു നേരെ ഓടിയടുത്തത്. ആനയുടെ ശ്രദ്ധ പാളിയ സമയത്ത് വാഹനം ഓടിച്ച് മാറ്റിയതു കൊണ്ടാണ് അത്യാഹിതം ഒഴിവായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

Read More

തോൽപെട്ടിയിൽ വൻ കുഴൽപ്പണവേട്ട ; ഒന്നര കോടിയോളം കുഴൽ പണവുമായി 3 പേർ പോലീസിന്റെ പിടിയിൽ.

തിരുനെല്ലി : വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി 3 പേരെ തിരുനെല്ലി പോലീസ് പിടികൂടി. കോഴിക്കോട്, വടകര, നട്ട് സ്ട്രീറ്റ്‌ അമീന കൊട്ടേജ്, പ്രഭു രാജ് (20), കണ്ണൂർ പാനൂർ, ഭിമ നിവാസിൽ സ്വപ്‌നിൽ (23), മഹാരാഷ്ട്ര ഭാൽവാണി സ്വദേശിയായ രാഹുൽ (26) എന്നിവരെയാണ് തിരുനെല്ലി പോലീസും ഡാൻസഫ് ടീമും നടത്തിയ പരിശോധയിൽ പിടികൂടിയത്. 30.08.2026 വൈകീട്ട് തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എ 13 Z…

Read More

തൃശ്ശിലേരി പള്ളി പെരുന്നാൾ സ്വാഗത സംഘം രുപികരിച്ചു.

മാനന്തവാടി: സർവ്വമത സംഗമഭൂമിയായതൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ യൽദോ മോർബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്നു മുതൽ നാല് വരെ നടത്തും. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർസ്തേഫാനോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് സാമൂഹ്യ സേവനത്തിനുള്ള ബസേലിയൻ പുരസ്കാരം, വിദ്യാഭ്യാസ മേഖലയിൽ വിവിധ നേട്ടങ്ങൾ കൈവരിച്ച വ്യക്തിക്കുള്ള പ്രതിഭാ പുരസ്കാരം, അഗതികളുടെ ആചാര്യൻ ഫാ.ഗീവർഗീസ് കാട്ടുച്ചിറയുടെ   സ്മരണാർത്ഥം ഓൺലൈൻ സുവിശേഷ ഗാന മത്സരത്തിന്റെ പുരസ്കാരം, ബസേലിൻ…

Read More

ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ.

പനമരം: പനമരത്ത് വെച്ച് നടന്ന വയനാട് ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി. ആവേശകരമായ ലീഗ് മത്സരത്തിൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂളിനെ കീഴടക്കിയാണ് പനമരം കിരീടം ചൂടിയത് . കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള മത്സരങ്ങളായിരുന്നു നടന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് കെപി നിർവ്വഹിച്ചു. ജില്ലാ…

Read More

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൈസ് ചെയ്യാനും അത്യാധുനിക റോബോട്ടിക് സംവിധാനമൊരുക്കി ദേശീയശ്രദ്ധ നേടി മലയാളി പെൺകുട്ടികൾ. ഓഗസ്റ്റ് 26 മുതൽ 28 വരെ ഹൈദരാബാദിൽ നടന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് (ഡബ്ല്യു.ആർ.ഒ) ഇന്ത്യ നാഷണൽസിൽ ഒന്നാം സ്ഥാനം നേടിയാണ് 14 വയസ്സുകാരായ കാത്‌ലിൻ മേരി ജീസൻ, നവിക ഡി നായർ എന്നീ വിദ്യാർഥിനികൾ അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. ഫ്യൂച്ചർ ഇന്നൊവേറ്റേഴ്‌സ് -സീനിയർ വിഭാഗത്തിലാണ് ഇവരുടെ യു.ഡബ്ല്യു.ആർ സിനർജി ടീം ദേശീയ ചാമ്പ്യന്മാരായത്….

Read More

പരിവാഹൻ സേവനങ്ങൾ ഇനി ആധാർ ഒടിപി നിർബന്ധം: ഇടനിലക്കാരുടെ ചൂഷണത്തിന് തടയിടാൻ എംവിഡി

തിരുവനന്തപുരം: ഇടനിലക്കാരുടെ ചൂഷണം തടയുന്നതിന്‍റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്‍റെ പരിവാഹൻ സേവനങ്ങൾ പൂർണമായും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. വാഹന-ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ 60-ഓളം സേവനങ്ങളാണ് പുതിയ മാറ്റത്തിന്‍റെ പരിധിയിൽ വരുന്നത്. സെപ്റ്റംബർ 21 മുതൽ ഈ പുതിയ സംവിധാനം നിലവിൽ വരുമെന്ന് എം.വി.ഡി വ്യക്തമാക്കി.   വാഹൻ, സാരഥി പോർട്ടലുകൾ വഴിയാണ് എംവിഡി ഇത്തരം ഓൺലൈൻ സേവനങ്ങൾ നൽകുന്നത്. ഇതിൽ 21 സേവനങ്ങൾ നിലവിൽ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ലഭ്യമാണ്. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ…

Read More

കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി വയനാട് ജില്ല സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.

മാനന്തവാടി: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി വയനാട് ജില്ല സമ്മേളനസംഘാടകസമിതി രൂപീകരിച്ചു. സമ്മേളനം 2026 സെപ്റ്റംബർ 9ന് മാനന്തവാടി പാറക്കൽ റിവർ ഡെയിൽസ് ഓഡിറ്റോറിയത്തിൽ നടക്കും .പ്രതിനിധി സമ്മേളനം സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും.സംസ്ഥാന നേതാക്കൾ പങ്കെടുക്കും.യോഗത്തിൽ കെ പി ശ്രീധരൻ അധ്യക്ഷത വഹിച്ചു.പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു.പി പ്രസന്നകുമാർ,എം എസ് വിശ്വനാഥൻ,ടി കെ പുഷ്പൻ,ബാബു ഷജിൽ കുമാർ,കെ എം വർക്കി മാസ്റ്റർ,കെ ടി വിനു ,കെ…

Read More

സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പാചരണവും ധ്യാനശുശ്രൂഷയും

സുൽത്താൻ ബത്തേരി: പരിശുദ്ധ ദൈവമാതാവിന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലബാർ ഭദ്രാസനത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ ഈ വർഷത്തെ എട്ടുനോമ്പാചരണവും ധ്യാനശുശ്രൂഷയും 2026 സെപ്റ്റംബർ 1 (ചൊവ്വാഴ്ച) മുതൽ 8 (ചൊവ്വാഴ്ച) വരെ ഭക്തിനിർഭരമായ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുന്നു. സെപ്റ്റംബർ 7 തിങ്കളാഴ്ച മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും. എട്ടുനോമ്പ് ദിവസങ്ങളിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, വചനപ്രഘോഷണം, ധ്യാനശുശ്രൂഷ,…

Read More

പേരാമ്പ്ര എംഡിഎംഎ കേസ്; മുഖ്യ സാമ്പത്തിക ഇടപാടുകാരൻ അറസ്റ്റിൽ

പേരാമ്പ്ര: വാല്യക്കോട് വച്ച് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായ കേസിൽ മുഖ്യ സാമ്പത്തിക ഇടപാടുകാരൻ അറസ്റ്റിൽ. വടകര വൈക്കിലിശ്ശേരി സ്വദേശി ചാലിൽ അനസാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതിയായ മുഹമ്മദ് തസ്നിമുമായി ചേർന്ന് ലക്ഷങ്ങളുടെ ഇടപാടാണ് അനസ് നടത്തിയതെന്ന് പോലിസ് കണ്ടെത്തി.   കഴിഞ്ഞമാസമാണ് വാല്യക്കോട് വച്ച് പേരാമ്പ്ര സ്വദേശികളായ മുഹമ്മദ് തസ്നിം, സിറാജ്, എന്നിവരും ഒരു ബാംഗ്ലൂർ സ്വദേശിയും അറസ്റ്റിലായത്. മൂവരിൽ നിന്നുമായി 51 ഗ്രാമിലധികം എംഡിഎംഎയും എട്ടര ലക്ഷം രൂപയും പിടികൂടിയിരുന്നു. ഓപ്പറേഷൻ തൂഫാന്റെ…

Read More