wenewser-user

    ടാര്‍പോളിന്‍ ഷീറ്റ് വിതരണം ചെയ്തു

    പുല്‍പ്പള്ളി: കോണ്‍ഗ്രസ് ഇരുളം മണ്ഡലം കമ്മിറ്റി അങ്ങാടിശേരി, ചീയമ്പം 73, ഇരുളം ഉന്നതികളിലെ മഴയത്ത് വീട് ചോര്‍ന്നൊലിക്കുന്ന 40 കുംബങ്ങള്‍ക്ക് ടാര്‍പോളിന്‍ ഷീറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് കേണിച്ചിറ ഡിവിഷന്‍ അംഗം അമല്‍ ജോയ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ഇരുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യെല്‍ദോസ് മണല്‍വയല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സുലൈഖ ബഷീര്‍, ജയന്‍ തൈപ്പറമ്പില്‍, കെ.കെ. പ്രഹഌദന്‍, രഘു മാതമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.  

    Read More

      വായ്പാ വിതരണത്തിൽ വർധനവ്: നാലാം പാദത്തിൽ 11008 കോടി രൂപ വിതരണം ചെയ്തു

      ജില്ലയിലെ ബാങ്കുകള്‍ സാമ്പത്തിക വര്‍ഷം 2025- 26 നാലാം പാദത്തിൽ 11008 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകനയോഗം. ഇതിൽ മുൻഗണനാ വിഭാഗത്തിന് 7838 കോടി രൂപയും മറ്റു വിഭാഗത്തിൽ 3170 കോടി രൂപയുമാണ് വിതരണം ചെയ്തത്. ജില്ലയിൽ നാലാം പാദത്തിൽ വായ്പാ വിതരണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. കാര്‍ഷിക വായ്പയായി 6171 കോടി രൂപയും ലഘു, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടുന്ന നോൺ ഫാർമിംഗ് സെക്ടറിൽ 1300 കോടി രൂപയും മറ്റ് മുൻഗണനാ…

      Read More

        സെന്‍സസ്: പൊതുജനങ്ങള്‍ക്ക് ജൂണ്‍ 30 വരെ വിവരങ്ങള്‍ സമര്‍പ്പിക്കാം

        ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന്‍ നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ttps://se.census.gov.in/ എന്ന സന്‍സസ് വെബ് പോര്‍ട്ടലില്‍ ജൂണ്‍ 30വരെ പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ സമര്‍പ്പിക്കാം. ജൂലൈ ഒന്ന് മുതല്‍ എന്യൂമറേറ്റര്‍മാര്‍ ഓരോ വീടുകളിലും എത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങും. സെല്‍ഫ് എന്യുമറേഷന്‍ വഴി വിവരങ്ങള്‍ നല്‍കുന്നവര്‍ പിന്നീട് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുമ്പോള്‍ വീണ്ടും വിവരങ്ങള്‍ നല്‍കേണ്ടതില്ല. പകരം ഓണ്‍ലൈനായി തന്നെ ലഭിക്കുന്ന 11 അക്ക നമ്പര്‍ കൈമാറിയാല്‍ മാത്രം മതിയാവും. മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ വളരെ ലളിതമായി…

        Read More

          ബസുകൾ അടുത്തമാസം മുതൽ സർവീസ് നിർത്തിവച്ചേക്കും

          കെഎസ്ആർടിസിയുടെ ‘പ്രിയദർശനി യാത്രാ പദ്ധതി’യെ തുടർന്ന് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായി സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് അപര്യാപ്തമാണെന്നും, ഈ പ്രതിസന്ധി തുടർന്നാൽ അടുത്ത മാസം മുതൽ സർവീസുകൾ പൂർണ്ണമായി നിർത്തിവയ്ക്കേണ്ടി വരുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. കെഎസ്ആർടിസി ബസുകളിൽ പ്രിയദർശനി യാത്രാ പദ്ധതി ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇത് ദിനംപ്രതിയുള്ള…

          Read More

            ജില്ലയില്‍ വായനാ മാസാചരണത്തിന് തുടക്കമായി

            🔷ജില്ലയില്‍ വായനാ മാസാചരണത്തിന് തുടക്കമായി 🔷വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കളക്ടര്‍ വിദ്യാർത്ഥികൾ പഠനത്തിനും വിനോദങ്ങള്‍ക്കുമൊപ്പം വായന നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച വായനാ മാസാചരണം ജില്ലാതല ഉദ്ഘാടനം നര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വായന വിശാലമായ ലോകത്തിലേക്കാണ് നമ്മെ നയിക്കുന്നതെന്നും വായനാറിവ് ജീവിതത്തില്‍ മുതല്‍ക്കൂട്ടാണെന്ന ബോധ്യവുംവിദ്യാര്‍ഥികള്‍ക്കുണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.   ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, പൊതുവിദ്യാഭ്യാസ…

            Read More

              ജില്ലയിൽ ഡ്രൈ ഡേ ക്യാമ്പയിനും ബോധവൽക്കരണവും സംഘടിപ്പിച്ചു

              മഴക്കാലത്ത് കൊതുകുജന്യ-ജലജന്യ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഡ്രൈ ഡേ ക്യാമ്പയിനും ഷിഗെല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ഉണ്ണികൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ജെറിൻ എസ്. ജെറോഡ് മുഖ്യപ്രഭാഷണം…

              Read More

                വായനാദിനം: സാമൂഹിക പഠന മുറിയിലേക്ക് 1000 പുസ്തകങ്ങൾ കൈമാറി

                വായനാദിനത്തിൽ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ്, ഐ.റ്റി.ടി.ഡി.പി, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ജയ്ഹിന്ദ് ഉന്നതിയിലെ സാമൂഹിക പഠനമുറി ലൈബ്രറിക്കുള്ള പുസ്തക വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. ഗ്രന്ഥശാലകളിൽ നിന്നുള്ള പുസ്തകളിലൂടെ വിദ്യാർത്ഥികൾ വായനയുടെ പുതിയ തലങ്ങൾ കൈവരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. ട്രൈബൽ ലൈബ്രറി പദ്ധതിയുടെ ഭാഗമായാണ് സാമൂഹ്യ പഠനം മുറിയിലേക്ക് പുസ്തകങ്ങൾ കൈമാറിയത്. ഉന്നതിയിൽ നടന്ന പരിപാടിയിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി…

                Read More

                  ബദ്റുൽ ഹുദയിൽ വായനാ ദിനാചരണം നടത്തി പ്രസ് ഫോറം ഭാരവാഹികൾക്ക് ആദരം

                  പനമരം: ദേശീയ വായനാ ദിനത്തിന്റെ ഭാഗമായി ബദ്റുൽ ഹുദയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു പി ഉസ്മാൻ മൗലവിയുടെ അധ്യക്ഷതയിൽ പ്രശസ്ത എഴുത്തുകാരൻ ഒ എം തരുവണ ഉൽഘടനം ചെയ്തു പനമരം പ്രസ് ഫോറം പ്രസിഡന്റ് റസാഖ് പച്ചിലക്കാട് സെക്രട്ടറി മൂസ കൂളിവയൽ എന്നിവരെ ചടങ്ങിൽ ഒ എം തരുവണ മെമന്റോ നൽകി അനുമോദിച്ചു മാനേജർ നസീർ കൊട്ടത്തറ നൗഫൽ അഹ്സനി ഹാഫിൾ ഉമ്മർ ഫറൂഖ് സഖാഫി എന്നിവർ പ്രസംഗിച്ചു വിദ്യാർത്ഥികൾക്ക് ബുക്ക് ടെസ്റ്റ് മത്സരം നടത്തി

                  Read More

                    വയനാടിനെ കരുതിയ ബഡ്ജറ്റ്: ഐ സി ബാലകൃഷ്ണൻ

                    സുൽത്താൻബത്തേരി: വയനാട്ടിൽ പട്ടികവർഗ്ഗ സർവകലാശാല ആരംഭിക്കുമെന്ന പ്രഖ്യാപനവും അതിനായി 50 കോടി രൂപ അനുവദിച്ചതും ആദിമവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിന് കരുത്തുപകരും.വയനാട് പാക്കേജിൽ മൈസൂർ നഞ്ചങ്കോട് നിലമ്പൂർ റെയിൽപാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ടു കോടിയും, കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് പലകുറി ആവശ്യപ്പെട്ടിട്ടും പണമില്ലെന്നു പറഞ്ഞ് അനുവദിക്കാതിരുന്ന സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിലെ ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ടു കോടിയും, കേരളത്തിൻ്റെ വിനോദസഞ്ചാര മേഖലയെ പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ വികസിപ്പിക്കുന്നതിനായുള്ള പദ്ധതികളും, ദേശീയ അന്തർദേശീയ തലത്തിൽ…

                    Read More

                      കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം നിർവഹിച്ചു.

                      കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം ക്ഷീരകർഷകനായ  അബ്രഹാം പുന്നകൊമ്പിൽ ന്റെ ഫാമിൽ വെച്ച് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ സുധാകരൻ നിർവഹിക്കുന്നു. ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ തോക്കൻ അധ്യക്ഷത വഹിച്ചു

                      Read More