wenewser-user

    ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി

    തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.     ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. ഈ വർഷം അഞ്ചാം ക്ലാസ് മുതൽ പഠന പിന്തുണ പരിപാടി ഉണ്ടാകും. 30 ശതമാനം മാർക്ക് കിട്ടാത്തവർക്ക് രണ്ടാഴ്ച അധിക ക്ലാസും ശേഷം പരീക്ഷയും നടത്തും. മേയ്…

    Read More

      പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

      പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. പനമരം കരിമ്പുമ്മൽ തെക്കത്ത് കുഴിയിൽ അബ്ദുള്ള (41)യെയാണ് എസ്.എം.എസ് ഡി.വൈ.എസ്.പി എൽ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

      Read More

        കനത്ത ചൂടിൽ വെന്തുരുകി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.

        സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പുതുക്കിയ മുന്നറിയിപ്പ്. ഇന്ന് മുതൽ 19-ാം തിയതി വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ…

        Read More

          ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ ചിതലെടുത്ത് നശിക്കുന്നു; മാനന്തവാടിയിൽ അധികൃതരുടെ അനാസ്ഥയെന്ന് പരാതി

          മാനന്തവാടി: മാനന്തവാടി താലൂക്ക് ഓഫീസിന് പിന്നിൽ മുറിച്ചിട്ട ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ സംരക്ഷിക്കാനാകാതെ നശിക്കുന്നു. മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മാണത്തിന്റെ ഭാഗമായി അഞ്ച് മാസം മുമ്പ് മുറിച്ചുമാറ്റിയ ആഞ്ഞിലി ഉൾപ്പെടെയുള്ള വൻമരങ്ങളാണ് ഇപ്പോൾ ചിതലെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. സർക്കാർ ഖജനാവിലേക്ക് എത്തേണ്ട വലിയൊരു തുക അധികൃതരുടെ അനാസ്ഥ മൂലം ഇല്ലാതാകുന്നതിൽ പ്രതിഷേധം ശക്തമാണ്.   മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്തപ്പോഴാണ് ഈ മരങ്ങൾ മുറിച്ചുമാറ്റിയത്. എന്നാൽ മുറിച്ചയുടൻ തന്നെ ഈ…

          Read More

            വെറുതേ നിന്നാല്‍ ഉരുകിപ്പോകും. സംസ്ഥാനത്ത് ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു; 40 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കും

            സംസ്ഥാനത്ത് ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ഏപ്രില്‍ 19 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ടിന് സമാനമായ സാഹചര്യമായിരിക്കും. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.   പത്തനംതിട്ട മുതല്‍ കാസറഗോഡ് വരെയുള്ള മറ്റ്…

            Read More

              യാത്രയയപ്പും അനുമോദന യോഗവും സംഘടിപ്പിച്ചു

              മുട്ടിൽ :ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക കൂട്ടായ്മയായ ആക്ട് വയനാടിന്റെ ആഭിമുഖ്യത്തിൽ, മുട്ടിൽ കോപ്പർ കിച്ചൻ ഓഡിറ്റോറിയത്തിൽ വച്ച് സർവീസിൽ നിന്നും വിരമിക്കുന്ന കൊമേഴ്സ് അധ്യാപകരായ ബിനോ.ടി. അലക്സിനും  ഷാജു.പി.വി.ക്കും ഉപഹാരങ്ങൾ സമ്മാനിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്തു.  ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ   ഷിവി. എം. കെ ഉദ്ഘാടനം ചെയ്തു.  എസ് എസ് കെ വയനാട് ജില്ല ഡി പി സി അനിൽകുമാർ വി  ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ മികച്ച കൊമേഴ്സ് അധ്യാപകനു ള്ള അവാർഡ്…

              Read More

                മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് മികച്ച വിജയം നേടും: മുസ്ലിം ലീഗ്

                കല്‍പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ തിളക്കമാര്‍ന്ന വിജയം നേടുമെന്ന് ജില്ലാ മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് അവലോകന യോഗം വിലയിരുത്തി. യോഗത്തില്‍ ആക്ടിങ് പ്രസിഡന്റ് എന്‍.കെ റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. കല്‍പറ്റ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി സിദ്ധീഖിന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന മികവും, മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി അദ്ദേഹം നടത്തിയ മികച്ച പ്രവര്‍ത്തനവും, സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഈ…

                Read More

                  തൃക്കൈപ്പറ്റ ശ്രീ മഹാ ശിവക്ഷേത്രത്തിൽ ബ്രഹ്മകലശാഭിക്ഷേകം ഏപ്രിൽ 16 ന് വ്യഴഴ്ച തുടക്കമാകും

                  തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശാഭിക്ഷേകം ഏപ്രിൽ 16 ന് വ്യഴാഴ്ച്ച തുടക്കമാകുo പത്ത് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന വിവിധ പൂജകൾ ഏപ്രിൽ 26 ന് അവസാനിക്കും. ക്ഷേത്രം തന്ത്രി കക്കാട് പുരുഷോത്തമൻ നമ്പൂതിരിയുടെ കാർമ്മികത്തിലാണ് പൂജാധികർമ്മങ്ങൾ നടക്കുന്നത്. എല്ലാ വിശ്വാസ സമൂഹത്തിൻ്റെ സാന്നിദ്ധ്യവും സഹകരണവും ഉണ്ടാവണമെന്ന് ദേവസ്വം ബോർഡ് ട്രസ്റ്റി ചെയർമാൻ സി ആർ രാധാകൃഷണൻ , എക്സിക്യൂട്ടീവ് ഓഫീസർ കെ ജിതേഷ് . പുനരുദ്ധാരണ കമ്മറ്റി പ്രസിഡൻ്റ് മധുമാസ്റ്റർ സെക്രട്ടറി മോഹനചന്ദ്രൻ എന്നിവർ അഭ്യർത്ഥിച്ചു

                  Read More

                    ഉരുൾ ദുരന്തബാധിതരുടെ പുനരരധിവാസം അനിശ്ചിതത്വത്തിൽ: വീടുകളിൽ താമസിക്കാനാകാത്തെ ദുരന്തബാധിതർ.

                    കൽപ്പറ്റ: പ്രഖ്യാപനങ്ങളെല്ലാം പാഴായി. വിഷുവിന് മുമ്പ് ടൗൺഷിപ്പിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായില്ല. വീട് നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധജോലികൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണം. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൻസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം കഴിഞിട്ടും കുടുംബങ്ങളെ താമസിപ്പിക്കാനാകാത്തത് ഏറെ വിവാദമായിരുന്നു. മാർച്ച് ഒന്നിനാണ് മുഖ്യമന്ത്രി ടൗൺഷിപ്പിൻ്റെ ഒന്നാം ഘട്ട ഉദ്ഘാടനം നടത്തിയത്. ഒരു മാസം കഴിഞ്ഞിട്ടും വീടുകൾ താമസയോഗ്യമാകാത്തത് ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു .ഈ വാർത്തക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനത്തിലും വിഷുവിന്…

                    Read More

                      വയനാട്ടില്‍ യുഡിഎഫ് തരംഗം; മൂന്ന് മണ്ഡലങ്ങളും തൂത്തുവാരുമെന്ന് കെ.എല്‍. പൗലോസ്.

                      കല്‍പ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികള്‍ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍.പൗലോസ്. കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന എല്‍ഡിഎഫ് മോഹം വിലപ്പോകില്ലെന്നും മാനന്തവാടി മണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥികളുടെ മേന്മയേക്കാള്‍ ഉപരി ഭരണവിരുദ്ധ വികാരമാണ് ജില്ലയില്‍ വോട്ടെടുപ്പിനെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണൻ നാലാം തവണയും നിയമസഭയിലെത്തുമെന്ന് പൗലോസ് പ്രവചിച്ചു. മീനങ്ങാടി പഞ്ചായത്തില്‍ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കും….

                      Read More