ഉരുൾ ദുരന്തബാധിതരുടെ പുനരരധിവാസം അനിശ്ചിതത്വത്തിൽ: വീടുകളിൽ താമസിക്കാനാകാത്തെ ദുരന്തബാധിതർ.
കൽപ്പറ്റ: പ്രഖ്യാപനങ്ങളെല്ലാം പാഴായി. വിഷുവിന് മുമ്പ് ടൗൺഷിപ്പിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായില്ല. വീട് നിർമ്മാണം പൂർത്തിയായെങ്കിലും അനുബന്ധജോലികൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണം. മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൻസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം കഴിഞിട്ടും കുടുംബങ്ങളെ താമസിപ്പിക്കാനാകാത്തത് ഏറെ വിവാദമായിരുന്നു. മാർച്ച് ഒന്നിനാണ് മുഖ്യമന്ത്രി ടൗൺഷിപ്പിൻ്റെ ഒന്നാം ഘട്ട ഉദ്ഘാടനം നടത്തിയത്. ഒരു മാസം കഴിഞ്ഞിട്ടും വീടുകൾ താമസയോഗ്യമാകാത്തത് ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു .ഈ വാർത്തക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനത്തിലും വിഷുവിന്…
