wenewser-user

    സ്‌കൂൾ ബസിലെ ജീവനക്കാർക്കും ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം

    സ്‌കൂൾ ബസുകളിലെ ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. അടുത്ത അധ്യയന വർഷത്തേക്ക് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സ്‌കൂൾ സുരക്ഷാ മാന്വലിലാണ് ഈ നിർദേശമുള്ളത്. ബസിലെ ജീവനക്കാർ സ്വഭാവദൂഷ്യം ഇല്ലാത്തവർ ആകണമെന്ന് നേരത്തേ നിബന്ധന ഉണ്ടായിരുന്നെങ്കിലും സർട്ടിഫിക്കറ്റ് വേണമെന്നാണ് ഇത്തവണത്തെ ആവശ്യം. ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി പോലീസ് സ്റ്റേഷനുകളെ സമീപിക്കണമെന്ന് സ്‌കൂൾ അധികൃതരോട് സുരക്ഷ മാന്വലിൽ പറയുന്നു. നേരത്തേ സ്വകാര്യ ബസുകളിലെ ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് പോലീസ് ക്ലിയറൻസ് വേണമെന്ന്…

    Read More

      ജന സംവാദ സദസ്സ് സംഘടിപ്പിച്ചു.

      കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കബനിഗിരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശ്രുതി ഗ്രന്ഥശാലയുമായി സഹകരിച്ചു ഗ്രന്ഥശാല അങ്കണത്തിൽ വെച്ച് ജന സംവാദ സദസ്സ് നടന്നു. പി സി. മാത്യു മാസ്റ്റർ പശ്ചിമേഷ്യൻ യുദ്ധം ശാസ്ത്രവും അർത്ഥ ശാസ്ത്രവും , കേരളം: സഹജീവനത്തിന്റെ രാഷ്ട്രീയം എന്നീ സംവാദ വിഷയങ്ങൾ അവതരിപ്പിച്ചു എം.എം. ടോമി, എ.സി. ഉണ്ണികൃഷ്ണൻ , കെ.എം. റെജി, പി.യു. മർക്കോസ്, ജമുന മാർക്കോസ്, ചാക്കോ മാമ്പിളി, സുഗതൻ കെസി, അക്ഷയ് ദാസൻ, അഭിജിത്ത് കെ എസ്, എൻ…

      Read More

        സ്കൂൾ പടിയിറങ്ങുമ്പോൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി കുട്ടി പൊലീസ്

        പനമരം: പഠനകാലത്തിന് വിടചൊല്ലി സ്കൂൾ പടിയിറങ്ങുമ്പോഴും അറിവിന്റെ വെളിച്ചം പകർന്ന് പനമരം ജി.എച്ച്.എസ്.എസ്സിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന കേഡറ്റുകൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സ്പോൺസർ ചെയ്താണ് മാതൃകയായത്. അവസാന പരീക്ഷയ്ക്ക് ശേഷം നടന്ന ചടങ്ങിൽ കേഡറ്റുകൾ ശേഖരിച്ച പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് ടീച്ചർ ഏറ്റുവാങ്ങി. വായന പ്രോത്സാഹിപ്പിക്കുന്ന കുട്ടികളുടെ ഈ വേറിട്ട നീക്കത്തെ അധ്യാപകർ അഭിനന്ദിച്ചു. ചടങ്ങിൽ ഷിബു എം സി,നവാസ് ടി.ഇ, രേഖ കെ, റഹിം എ ,…

        Read More

          ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു

          ശ്രേയസ് ചീരാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമ്മായിപ്പാലം സ്വർഗം പാർക്കിൽ സംഘടിപ്പിച്ച ലോക വനം, ജലം,കാലാവസ്ഥ ദിനാചരണം ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ഇ.ജെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഷാജു,പി.പി.സ്കറിയ,റഷീദ ലത്തീഫ് എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

          Read More

            സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നത് അറിവും സംസ്‌കാരവും: ജുനൈദ് കൈപ്പാണി

            വെള്ളമുണ്ട:അധികാരബലമോ, അംഗബലമോ കൊണ്ടല്ല അറിവും സംസ്‌കാരവും കൊണ്ടാണ് സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്‌ടിക്കുന്നതെന്നും അതിന് മനുഷ്യ ചരിത്രം സാക്ഷിയാണെന്നും ഗ്രന്ഥകാരൻ ജുനൈദ് കൈപ്പാണി പറഞ്ഞു. അൽ ഫുർഖാൻ സ്കൂളിലെ പ്രൈമറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജി കെ വി മുഖ്യപ്രഭാഷണം നടത്തി.ജസീൽ അഹ്സനി, ഉസ്മാൻ മുസ്‌ലിയാർ , ജുനൈദ് ബുഖാരി,മജീദ് മുസ്‌ലിയാർ എം. സി, ഹാരിസ് സഖാഫി, ഉമർ സഖാഫി തുടങ്ങിയവർ സംസാരിച്ചു.

            Read More

              കൽപ്പറ്റയിൽ മാറ്റത്തിനായി എൻ ഹംസ; പ്രചാരണം ശക്തമാകുന്നു

              കൽപ്പറ്റ: നിയോജക മണ്ഡലത്തിൽ “ബദൽ രാഷ്ട്രീയത്തിന് ശക്തി പകരുക” എന്ന മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ സ്ഥാനാർഥി എൻ. ഹംസയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവ പര്യടനം നടത്തുന്ന സ്ഥാനാർഥി വീടുകൾ തോറും സന്ദർശിച്ച് വോട്ടർമാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ കേട്ടറിഞ്ഞ് പരിഹാര മാർഗങ്ങൾ മുന്നോട്ടുവെക്കുമെന്ന് ഉറപ്പുനൽകുന്ന എൻ. ഹംസയ്ക്ക് വിവിധ പ്രദേശങ്ങളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. യുവാക്കളും സ്ത്രീകളും ഉൾപ്പെടെ വലിയ ജനവിഭാഗങ്ങളുടെ പങ്കാളിത്തം പ്രചാരണത്തിന് കൂടുതൽ…

              Read More

                349 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

                നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഞായറാഴ്ച 349 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍സ്ഥാപിച്ച 304 പോസ്റ്ററുകള്‍, 21 ബാനറുകളും, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച 23 പോസ്റ്ററുകള്‍ ഒരു മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടുന്നു.   നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധ നടത്തിവരികയാണ്. ഇതിനായി മൂന്ന്…

                Read More

                  സി-വിജില്‍: 174 പരാതികള്‍ ലഭിച്ചു

                  ജില്ലയില്‍ ഞായറാഴ്ച സി-വിജില്‍ ആപ്പ് മുഖേന 174 പരാതികള്‍ ലഭിച്ചു. ലഭിച്ച എല്ലാ പരാതികളും പരിഹരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കല്‍പറ്റ മണ്ഡലത്തില്‍ നിന്ന് 73, മാനന്തവാടി 41, സുല്‍ത്താന്‍ ബത്തേരി 60 പരാതികളാണ് ലഭിച്ചത്. ഇതോടെ സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ ഇതുവരെ 2005 പരാതികള്‍ ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ഇക്കാര്യം അധികാരികളുടെ മുന്നിലെത്തിക്കാനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ്. വോട്ടര്‍മാര്‍ക്ക് പണം…

                  Read More

                    നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

                    നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ റാന്‍ഡമൈസേഷന്‍ പ്രക്രിയക്ക് നേതൃത്വം നല്‍കി. റാന്‍ഡമൈസേഷനിലൂടെ മൂന്നു മണ്ഡലങ്ങളിലേക്കുമായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 3440 ഉദ്യോസ്ഥരെ തിരഞ്ഞെടുത്തു.   മാനന്തവാടി മണ്ഡലത്തില്‍ 285, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 302, കല്‍പറ്റ മണ്ഡലത്തില്‍ 273 ഉള്‍പ്പെടെ 860 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ്…

                    Read More

                      പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 31 മുതല്‍

                      നിയമസഭാ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 31ന് ആരംഭിക്കും. മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഡ്യൂട്ടിയുള്ളവര്‍ക്ക് മാര്‍ച്ച് 31ന് മാനന്തവാടി സെന്റ് പാട്രിക്‌സ് ഹൈസ്‌കൂളിലാണ് പരിശീലനം. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും രണ്ട് ബാച്ചുകളായാണ് പരിശീലനം.   കല്‍പറ്റ നിയോജക മണ്ഡലത്തില്‍ ഏപ്രില്‍ ഒന്നിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും കല്‍പറ്റ…

                      Read More