സര്‍ക്കാര്‍ വഞ്ചനക്കെതിരെ ജനപ്രതിനിധികളുടെ കലക്ടറേറ്റ് മാര്‍ച്ച്
കല്‍പ്പറ്റ: ഫണ്ട് നല്‍കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിച്ച ഇടതുസര്‍ക്കാരിനെതിരെ യുഡിഎഫ് ജനപ്രതിനിധികള്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരുമ്പി. നടപ്പ് സാമ്പത്തിക വര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതത്തില്‍ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുക മാര്‍ച്ച് മാസം അവസാനിക്കാറായിട്ടും നല്‍കാതെ സ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിച്ച സര്‍ക്കാറിനെതിരെയാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികള്‍ മാര്‍ച്ച് നടത്തിയത്. വിവിധ തദ്ദേഷ സ്ഥാപനങ്ങളില്‍ നിന്ന് പണി പൂര്‍ത്തിയാക്കി ബില്‍ നല്‍കിയ 33 കോടി രൂപയാണ് സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനെതുടര്‍ന്ന് മുടങ്ങിക്കിടക്കുന്നത്. ജില്ലയുടെ…
