wenewser-user

ജില്ലാ മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരത്തിന് കിരീടം.

പനമരം:. വയനാട് ജില്ല നെറ്റ്‌ ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനമരത്ത് വെച്ച് നടന്ന ജില്ലാ മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി .ഫൈനൽ മത്സരത്തിൽ ജിവിഎച്ച്എസ് മുണ്ടേരിയെയാണ് ജിഎച്ച്എസ്എസ് പനമരം പരാജയപ്പെടുത്തിയത്. വിജയികൾക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ സി എച്ച് ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ ദീപ്തി കെ. ശോഭാ കെ തുടങ്ങിയവർ പങ്കെടുത്തു.

Read More

ബോധവൽക്കരണ ക്ലാസും ഡോക്യുമെൻററി പ്രദർശനവും നടത്തി

തൊണ്ടർനാട് : തൊണ്ടർനാട് പഞ്ചായത്ത് പതിനേഴാം വാർഡ് കുങ്കിച്ചിറയിലെ ഇട്ടിലാട്ടിൽ സാംസ്കാരിക നിലയത്തിൽ വച്ച് എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും, ഡോക്യുമെൻററി പ്രദർശനവും നടത്തി. കുഞ്ഞോം ഉന്നതി, ഇട്ടിലാട്ടിൽ ഉന്നതി,മാതൃക ഉന്നതി,കാട്ടിയേരി ഉന്നതി, കല്ലിങ്കൽ ഉന്നതി, മുതലായടങ്ങളിലെ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.ചടങ്ങിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സ്വാഗതം ആശംസിച്ചു. 17-ാം വാർഡ് മെമ്പർ പി.മുഹസിൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തൊണ്ടർനാട് എസ്.എച്ച്.ഒ.അബ്ദുൽ അസീസ് കെ.പി.ഉദ്ഘാടന കർമ്മം…

Read More

ഇന്ന് മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി നടത്തി വരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒപി., അധ്യാപന ബഹിഷ്കരണം ആരംഭിക്കുന്നത്.   ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം സ്തംഭിച്ചേക്കും. ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്നും…

Read More

കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി

കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി – പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി ബത്തേരി: കൊലപാതകവും മോഷണവുമുൾപ്പടെ കേരളത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. തമിഴ്നാട്, നീലഗിരി, തിരുമംഗലം കോളനി, വീരമണി(44)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സംസ്ഥാനത്തും പുറത്തുമായി 24 കേസുകളുണ്ട്. പള്ളിക്കണ്ടിയിലെ ഒരു വീട്ടിൽ യുവതിയുടെ മാല മോഷണം നടത്തി മടങ്ങുമ്പോഴാണ് പോലീസ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ സാഹസികമായി പിടികൂടിയത്.  …

Read More

ചൂഷണമുക്തമായ സമൂഹമായിരിക്കണം ശാസ്ത്രത്തിൻ്റെ ലക്ഷ്യം

സുൽത്താൻ ബത്തേരി : ചൂഷണമുക്തമായ സമൂഹമായിരിക്കണം ശാസ്ത്രത്തിൻ്റെ ലക്ഷ്യം. ഇതിനായി അറിവിൻ്റെ ജനകീയവത്കരണം എന്ന ആശയത്തിലൂന്നി പ്രവർത്തിക്കേണ്ടതുണ്ടെന്ന് വിജ്ഞാന കേരളം ജില്ലാ കോർഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ അഭിപ്രായപ്പെട്ടു. ഡയറ്റ് ഹാളിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 45-ാം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പി അനിൽകുമാർ അധ്യക്ഷനായി. കേന്ദ്ര നിർവാഹക സമിതിയംഗവും യുവസമിതി സംസ്ഥാന കൺവീനറുമായ എം ദിവാകരൻ സംഘടനാരേഖാവതരണം നടത്തി. ജില്ലാ സെക്രട്ടറി കെ പി…

Read More

കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനം; ഷട്ടിൽ – ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.

തരുവണ: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഷട്ടിൽ – ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.. തരുവണ ഗെയിംസ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൻ്റെ ഉദ്ഘാടനം വെള്ളമുണ്ട എസ്.എച്ച്.ഒ ശ്രീ. ബിജു ആന്റണി നിർവഹിച്ചു. ഉദ്ഘാടന യോഗത്തിൽ കെ.പി.എ. ജില്ലാ പ്രസിഡണ്ട് ശ്രീ. ബിപിൻ സണ്ണി അധ്യക്ഷനായി. KPOA ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ. പി.ജി.സതീഷ് കുമാർ, ഗെയിംസ് സിറ്റി പ്രൊപ്രൈറ്റർ ശ്രീ. അബ്ദുള്ള എന്നിവർ…

Read More

മുത്തങ്ങ വനത്തിലെ സുന്ദര കാഴ്ചയായി പൂത്തുലഞ്ഞ പാലാശങ്ങൾ

സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേ സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ പൂത്തുലഞ്ഞ പാലാശങ്ങൾ സുന്ദര കാഴ്ചയായി. ചുവപ്പ്-ഓറഞ്ച് വർണത്തിലുള്ള പാലാശങ്ങൾ കാടിന് അഴകേറ്റുകയാണ്. തീക്കൊന്നയെന്നും പേരുള്ളതാണ് പാലാശം. പൂവിട്ട പാലാശങ്ങളെ ദൂരെനിന്നു നോക്കുന്പോൾ വനത്തിൽ തീ പടർന്നതുപോലാണ് അനുഭവപ്പെടുക.   Flame of the Forste എന്ന് അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Butea monosperma എന്നാണ്. Fabaceae കുടുംബത്തിൽപ്പെടുന്ന പാലാശം വേനലിൽ ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിലാണ് പൂത്തുലയുന്നത്. കട്ടിയും കൊക്കുപോലെ ആകൃതിയുമുള്ള പൂക്കൾ കൂട്ടമായി വിരിയുന്നതാണ് ഈ…

Read More

കാട്ടുതീ: മുത്തങ്ങയിൽ പ്രതിരോധ നടപടികൾ അപര്യാപ്തമെന്ന് ആക്ഷേപം

സുൽത്താൻ ബത്തേരി: കാട്ടുതീ പ്രതിരോധ നടപടികൾ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ അപര്യാപ്ത‌മാണെന്ന് ആക്ഷേപം. മുത്തങ്ങ വനത്തിൽ കാട്ടു തീ തടയുന്നതിനു മതിയായ മുൻകരുതൽ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നവർ നിരവധിയാണ്. വേനലിൽ അടിക്കാട് ഉണങ്ങിനിൽക്കുന്നത് കാട്ടുതീ സാധ്യത വർധിപ്പിച്ചുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.   വനത്തിൽ കാട്ടുതീ വീഴുന്നത് അടുത്തുള്ള ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗ സാന്നിധ്യം കൂടുന്നതിന് കാരണമാകും. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും കാട്ടുതീ ഭീഷണിയാണ്. എന്നിരിക്കേ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാണ്….

Read More

സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വയ്ക്കുന്ന ഭൂമി പതിച്ചുനൽകൽ: മാനദണ്ഡങ്ങൾ പുതുക്കി

കൽപ്പറ്റ: സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വയ്ക്കുന്ന ഭൂമി പതിച്ചുനൽകുന്നതിന് മാനദണ്ഡങ്ങൾ പുതുക്കി. 2025 ഓഗസ്റ്റ് ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയാണ് മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചത്. ഉത്തരവിലെ ‘വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയുണ്ടെങ്കിൽ ആയത് ഒഴിവാക്കി’ എന്ന ഭാഗം ഭേദഗതിയിലൂടെ നീക്കി. ആരാധനാലയങ്ങളും ശ്മശാനങ്ങളും 1990 ജനുവരി ഒന്നിനു മുമ്പ് നിലവിലുള്ളതാകണം എന്ന വ്യവസ്ഥ ‘2008 ഓഗസ്റ്റ് 25ന് മുമ്പ് നിലവിലുള്ളതാകണം’ എന്ന് ഭേദഗതി ചെയ്തു.   സെറ്റിൽമെന്റ് രജിസ്റ്ററിൽ പേരുള്ള ഭൂമി പതിച്ചുനൽകുന്നതിന് പുതുക്കിയ…

Read More

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതി; ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

കോഴിക്കോട്: പന്തീരാങ്കാവില്‍ ഒരുങ്ങുന്ന ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മൈന്‍ഡ് പവര്‍ ട്രെയിനറും ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൗണ്‍ഷിപ്പ് പദ്ധതി തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുവെന്നാണ് മനസിലാക്കുന്നതെന്നും നിക്ഷേപകരായ ഞങ്ങള്‍ക്ക് ഈ പദ്ധതിയില്‍ വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗുണഭോക്താക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക്് സമയബന്ധിതമായി ഈ പദ്ധതി പൂര്‍ത്തിയാക്കി കിട്ടേണ്ടതുണ്ട്. ചിലര്‍ തടസ്സം നില്‍ക്കുന്നതിനാല്‍ അതിന്…

Read More