നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി.
തെരഞ്ഞെടുപ്പ് ദിവസം പ്രശ്‌നബാധിത പോളിങ് ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷനും നടത്തി. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ റാന്‍ഡമൈസേഷന് നേതൃത്വം നല്‍കി. റാന്‍ഡമൈസേഷനിലൂടെ മൂന്നു മണ്ഡലങ്ങളിലേക്കുമായി 40 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 4008 ഉദ്യോസ്ഥരെ തിരഞ്ഞെടുത്തു. ജില്ലയില്‍ ആകെ 715 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായി 1002 (443 പുരുഷന്മാര്‍, 559 സ്ത്രീകള്‍) പേരെയും ഫസ്റ്റ് പോളിംഗ്…
