wenewser-user

    സൈനു വയനാട് കൂട്ടായ്മ വാർഷികാഘോഷം നടത്തി

    സൈനു വയനാട് കൂട്ടായ്മ വാർഷികവും പെരുന്നാൾ മ്യൂസിക്കൽ ഇവന്റും പൊഴുതനയിൽ വെച്ച് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സൈനു വയനാട് അധ്യക്ഷതവഹിച്ചു. തുടർന്ന് വയനാട്ടിലെ കലാകാരന്മാരായ സൈനു വയനാട്, ലുക്മാൻ വയനാട് ,ഷാനു വയനാട്. ഗോപു റഫീഖ് തുടങ്ങിവർ സംഗീതവിരുന്നൊരുക്കി.

    Read More

      എൽഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം: തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

      മാനന്തവാടി: എൽഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗാന്ധി പാർക്കിലാണ് ഓഫീസ്. സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.നേതാക്കളായ എ എൻ പ്രഭാകരൻ, വി കെ ശശിധരൻ, ടി കെ പുഷ്‌പൻ, എ ജോണി, എൻ യു ജോൺ, നിഖിൽ പത്മനാഭൻ, ശോഭ രാജൻ, പി ടി ബിജു, അനിൽ വള്ളുവക്കണ്ടി, അസീസ് കൊടക്കാട് എന്നിവർ നേതൃത്വം നൽകി.

      Read More

        ഡോക്ടർ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

        കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒരു ലക്ഷം പിഴയും അടക്കണം. കേസിൻ്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധിയിൽ വാദം നടന്നത്.   കേസ് അപൂർവങ്ങളിൽ അപൂർവം ആയ കുറ്റകൃത്യം ആയി കണക്കാക്കി വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കുറ്റം ചെയ്‌തത് കരുതികൂട്ടി…

        Read More

          നിയമസഭാ തെരഞ്ഞെടുപ്പ്; സി വിജില്‍ ആപ്പിലൂടെ പെരുമാറ്റച്ചട്ട ലംഘനം അറിയിക്കാം

          നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ഇക്കാര്യം അധികാരികളുടെ മുന്നിലെത്തിക്കാനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ്. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ സി വിജില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാണ്. വോട്ടര്‍മാര്‍ക്ക് പണം നല്‍കുക, മദ്യം വിതരണം ചെയ്യുക, അനുമതിയില്ലാതെ പോസ്റ്ററുകള്‍ പതിപ്പിക്കുക, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുക തുടങ്ങി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതി നല്‍കാം.   ഗൂഗിള്‍…

          Read More

            നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു

            കല്പറ്റ: പുഴമുടിയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു. വാഹനത്തിനു അടിയിൽ പെട്ട് ഒരാൾ മരിച്ചു.കാവുമണ്ണ പത്താം മൈൽ സ്വദേശി കാരക്കൽ ജിനേഷ്(36) ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ യുവാവിനെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

            Read More

              ടി സിദ്ധിഖിനായി യുവജനങ്ങളെ അണിനിരത്തിയുള്ള പ്രചരണപരിപാടികളുമായി യൂത്ത്‌കോണ്‍ഗ്രസ്

              കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ വിജയത്തിനായി വിവിധ പ്രചരണ പരിപാടികളുമായി യൂത്ത്‌കോണ്‍ഗ്രസ്. ആദ്യഘട്ടത്തില്‍ പോസ്റ്റര്‍ പ്രചരണത്തോടെ ആരംഭിക്കുന്ന ക്യാമ്പയിന്‍ വരും ദിവസങ്ങളില്‍ ‘സ്ട്രീറ്റ് വിത്ത് സിദ്ധിഖ്’, ‘ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍’, ‘നൈറ്റ് വാക്ക്’ ഉള്‍പ്പെടെ വിവിധപരിപാടികളോടെ ശക്തമാക്കാനാണ് തീരുമാനമെന്ന് ജില്ലാ യൂത്ത്‌കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍ പറഞ്ഞു. ടി സിദ്ധിഖ് എം എല്‍ എയുടെ പ്രവര്‍ത്തനഫലമായി വയനാട്ടില്‍ നെറ്റ്, നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. ചൂരല്‍മല-മുണ്ടക്കൈ…

              Read More

                മാനന്തവാടിയിൽ വൺവേ സമയം മാറ്റി

                *മാനന്തവാടിയിൽ വൺവേ സമയം മാറ്റി*     മാനന്തവാടി: മാനന്തവാടി ടൗണിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് വൺവേ സമയത്തിൽ മാറ്റം വരുത്തിയതായി നഗരസഭ അധികൃതർ അറിയിച്ചു. നിലവിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഏർപ്പെടുത്തിയ നിയന്ത്രണം ഇനി മുതൽ രാത്രി 9 മണി വരെയായിരിക്കുമെന്ന് നഗരസഭചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ വ്യക്തമാക്കി. രാത്രി 9 ന് ശേഷം മാത്രമേ വള്ളിയൂർക്കാവ് റോഡ്, മൈസൂർ റോഡ് എന്നിവിടങ്ങളിൽ നിന്നും ഇനി ഗാന്ധി പാർക്കിലേക്ക് നേരിട്ട് പോകാൻ…

                Read More

                  മാനന്തവാടി രൂപത മെത്രാനെ സന്ദർശിച്ച് അഡ്വ. ടി സിദ്ദിഖ്

                  മാനന്തവാടി: മാനന്തവാടി രൂപത മെത്രാനെ സന്ദർശിച്ച് കൽപ്പറ്റ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടി സിദ്ദിഖ്. വ്യാഴാഴ്ച ഉച്ചയോടെയാണ് ടി സിദ്ദിഖ് മാനന്തവാടി രൂപത മെത്രാൻ.മാർ ജോസ് പൊരുന്നേടത്തിന്റെ അനുഗ്രഹം തേടി രൂപതയിൽ എത്തിയത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ, വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പോൾസൺ കൂവക്കൽ തുടങ്ങിയവരോടൊപ്പം ആണ് സ്ഥാനാർത്ഥി മാനന്തവാടി രൂപത മെത്രാനെ സന്ദർശിച്ചത്.

                  Read More

                    വെറ്ററിനറി സർവകലാശാല 287.98 കോടിയുടെ ബജറ്റ്

                    കല്‍പ്പറ്റ: വയനാട്ടിലെ പൂക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് 2026-27 സാമ്പത്തികവര്‍ഷം 226.49 കോടി രൂപ വരവും 287.98 കോടി രൂപ ചെലവും കണക്കാക്കുന്ന ബജറ്റ്. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകലാശാല മാനേജ്‌മെന്റ് കൗണ്‍സില്‍ യോഗം ബജറ്റ് നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി. മൃഗസംരക്ഷണ മേഖലയുടെ പുരോഗതിക്കും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലബോറട്ടറി മൃഗങ്ങളെ ഉപയോഗിച്ചുള്ള ‘ഇന്‍ വിവോ’ ഗവേഷണങ്ങള്‍ക്ക് കരുത്തുപകരുന്ന സെന്‍ട്രല്‍ ലബോറട്ടറി അനിമല്‍ ഫെസിലിറ്റി, പൂക്കോട് കാമ്പസില്‍ നബാര്‍ഡ്…

                    Read More

                      ഇ.എം.എസ് അനുസ്മരണം നടത്തി

                      കാട്ടിക്കുളം: ജില്ലാ ലൈബ്രറി കൗണ്‍സില്‍ സ്മൃതിപര്‍വം പരിപാടിയുടെ ഭാഗമായി തൃശിലേരി അനന്തോത്ത് ഇഎംഎസ് സ്മാരക ഗ്രന്ഥശാലയില്‍ ഇഎംഎസ് അനുസ്മരണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. ടി.ആര്‍. ശശി അധ്യക്ഷത വഹിച്ചു. ആര്‍. അജയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി. സുരേഷ് ബാബു, കെ. ഷബിത, വസന്ത കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.  

                      Read More