ചാക്കുമായി വന്നു ഗ്യാസുമായി പോയി; തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം
എല്‍പിജി ക്ഷാമത്തിനിടെ തിരുവനന്തപുരം ചാലയില്‍ ഗ്യാസ് മോഷണം. ആര്യശാലയിലെ വി എസ് ഹോട്ടലില്‍ ഇന്ന് പുലർച്ചെ ആയിരുന്നു കവർച്ച. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പോർട്ട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള ചാക്കുമായി എത്തിയ മോഷ്ടാവ് ഹോട്ടലിലെത്തി ആദ്യം ഫ്യൂസ് ഊരി. ശേഷം ചാക്കുകൊണ്ട് തലമറച്ച് കയ്യിലുണ്ടായിരുന്ന ടോർച്ചുമായി ഹോട്ടലിനകമെല്ലാം പരിശോധിച്ചു. പിന്നാലെ അടുക്കളയില്‍ കയറി ഗ്യാസ് കുറ്റി എടുത്ത് കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. പശ്ചിമേഷ്യയില്‍ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലടക്കം…
