കുടുംബശ്രീ ജില്ലതല സംരംഭക സംഗമവും മികച്ച സംരംഭകരെ ആദരിക്കലും അവാർഡ് ദാനവും സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംരംഭകരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംരംഭക സംഗമവും മികച്ച സംരംഭകരെ ആദരിക്കലും മുട്ടിൽ എം.ആർ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ സജീവ പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി. സംഗമത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഹനീഫ നിർവഹിച്ചു.ചടങ്ങിൽ മുട്ടിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി നായർ അധ്യക്ഷത വഹിച്ചു. 1998ൽ തുടക്കം കുറിച്ച കുടുംബശ്രീ, 2025ൽ എത്തിനിൽക്കുമ്പോൾ ദാരിദ്ര നിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട്…
