wenewser-user

    സിറ്റിസണ്‍ റസ്‌പോണ്‍സ് പ്രോഗ്രാം: വനിതാ ഐ.ടി.ഐയില്‍ പൊതുകൂട്ടായ്മ സംഘടിപ്പിച്ചു

    നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി നെന്മേനി വനിതാ ഗവ ഐ.ടി.ഐയില്‍ യുവതയുടെ പൊതുകൂട്ടായ്മ സംഘടിപ്പിച്ചു. ഐ.ടി.ഐ കേന്ദ്രീകരിച്ച് നടത്തിയ സംസ്ഥാനത്തെ ആദ്യത്തെ പൊതുകൂട്ടായ്മയാണ് നെന്മേനി വനിതാ ഐ.ടി.ഐയില്‍ സംഘടിപ്പിച്ചത്. നവകേരള നിര്‍മ്മിതിക്കായ് പൊതുജനങ്ങള്‍, പൊതു കൂട്ടായമകളില്‍ നിന്നും നേരിട്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് വനിതാ ഐ.ടി.ഐയില്‍ പൊതു കൂട്ടായ്മ സംഘടിപ്പിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത സ്ഥാപനത്തിലെ 60 വിദ്യാര്‍ത്ഥികളും പത്തോളം അധ്യാപകരും വരും നാളെക്കുള്ള വികസന നിര്‍ദ്ദേശങ്ങള്‍, ക്ഷേമ പദ്ധതികള്‍…

    Read More

      അക്ഷരോന്നതി പദ്ധതി: സാക്ഷരതാ മിഷൻ 5000 പുസ്തകങ്ങൾ കൈമാറും

      അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ 5000 ലൈബ്രറി പുസ്തകങ്ങൾ ശേഖരിച്ച് ജില്ലാ കളക്ടർക്ക് കൈമാറും. ഗോത്ര മേഖലയിലെ വിദ്യാർത്ഥികളെ വായനയിലൂടെ അറിവിലേക്കും ഉന്നമനത്തിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്. പഠനമുറികൾ, ഹോസ്റ്റലുകളിൽ വായനാ സൗകര്യമൊരുക്കൽ, പുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കൽ, വിദ്യാർത്ഥികളിൽ വായനാശീലം വളർത്തൽ, പൊതുജനങ്ങളിൽ പുസ്തകദാനം പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് പദ്ധതി ലക്ഷ്യം.   സാക്ഷരതാ മിഷൻ പ്രേരക്മാർ, നാല്,ഏഴ്,പത്ത്,ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾ, തുല്യതാ അധ്യാപകർ, സാക്ഷരതാ മിഷൻ ഓഫീസ് ജീവനക്കാർ മുഖേനയാണ് ലൈബ്രറി പുസ്തകങ്ങൾ…

      Read More

        എൻ.എസ്.എസ് ഫീനിക്സ് പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾ നടത്തി

        സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം ഫീനിക്സ് പദ്ധതിയുടെ മാനന്തവാടി ഗവ പോളിടെക്നിക്ക് കോളെജിലെ എൻ.എസ്.എസ് വളണ്ടിയർമാർ ദ്വാരക ഗവ ആയുർവേദ ആശുപത്രി, പോളിടെക്നിക്ക് കോളെജിജ് എന്നിവിടങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി. എടവക ഗ്രാമപഞ്ചായത്ത് അംഗം വി.സെറീന പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങൾ, പോളിടെക്നിക്ക് കോളെജിലെ 20 ഡ്രോയിങ് ടേബിളുകൾ വിദ്യാർത്ഥികൾ നവീകരിച്ചു. വിദ്യാർത്ഥികൾ രണ്ടര ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നവീകരിച്ചത്. കോളെജ് പ്രിൻസിപ്പാൾ എം.ജെ ബിജു, പ്രോഗ്രാം ഓഫീസർ ജ്യോതിസ് പോൾ, മെഡിക്കൽ ഓഫീസർ…

        Read More

          ദേവാലയിൽ വീണ്ടും അനധികൃത സ്വർണഖനനം

          ഗൂഡല്ലൂർ ∙ ദേവാല ഭാഗത്ത് വീണ്ടും അനധികൃത സ്വർണഖനനം വ്യാപകമായി. ദേവാല കാട്ടിമട്ടം ഭാഗത്താണ് പുതിയതായി 100 ൽപരം തുരങ്കങ്ങൾ നിർമിച്ച് അനധികൃത ഖനനം നടന്നത്. തുടർന്നു ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകി. വനംവകുപ്പിന്റെ നേതൃത്വത്തിൽ തുടർ അന്വേഷണം നടത്താനും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അനധികൃത ഖനനം നടത്തിയ സംഭവത്തിൽ 124 കേസുകൾ റജിസ്റ്റർ ചെയ്തതായും ഖനനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ്…

          Read More

            പനമരം ജനവാസ മേഖലയിൽ വീണ്ടും കാട്ടാന 

            പനമരം: ഒരു ഇടവേളയക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് 2 ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്ത് നിന്നു തുരത്തി. എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽ നിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാവർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങൾ ഉള്ളതെന്ന് പ്രദേശവാസികൾ…

            Read More

              കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ റംസാൻ കിറ്റ് വിതരണം ചെയ്തു

              കൽപ്പറ്റ: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ എല്ലാ വർഷവും നൽകി വരുന്ന റംസാൻ കിറ്റ് എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. കൽപ്പറ്റ മേഖലയിലെ ഓരോ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കാണ് ഈ വർഷം റംസാൻ കിറ്റ് വിതരണം ചെയ്തത്.കൽപ്പറ്റ സമസ്ത കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹിയുദ്ദീൻ കുട്ടി യമാനി കൽപ്പറ്റ മേഖലാ ഭാരവാഹികൾക്ക് കിറ്റുകൾ കൈമാറി ഉത്ഘാടനം നിർവ്വഹിച്ചു….

              Read More

                വികസന സെമിനാർ സംഘടിപ്പിച്ചു

                പടിഞ്ഞാറത്തറ. പതിനാലാം പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി 26. 27 പദ്ധതികളുടെ കരട് അവതരിപ്പിക്കുന്നതിന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്നടത്തിയ വികസന സെമിനാർ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അ സ്മ അധ്യക്ഷതവഹിച്ചു വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരി. സ്റ്റാൻഡിങ് ചെയർമാൻമാരായ ഹാരിസ് കണ്ടിയൻ. സാജിത നൗഷാദ് അമ്പിളി തുടങ്ങിയവർ സംസാരിച്ചു.

                Read More

                  ആസിഡാക്രമത്തിൽ പരിക്കേറ്റ മഹാലക്ഷ്മി സുമനസ്സുകളുടെ സഹായം തേടുന്നു.

                  വയനാട്, പുൽപ്പള്ളി, മരകാവ് പ്രിയദർശിനി ഉന്നതിയിലെ മഹാലക്ഷ്മി വയോധികന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.   മഹാലക്ഷ്മിയുടെ തുടർ ചികിത്സയ്ക്ക് ക്യാഷ് ആവശ്യമാണ്.   തലയിലും, മുഖത്തും, കൈയിലും പൊള്ളലേറ്റ മഹാലക്ഷ്മിയുടെ ആരോഗ്യ സ്ഥിതി പരിതാപ കരമായ അവസ്ഥയിലാണുള്ളത്.   പഠനത്തിൽ മിടുക്കിയായ മഹാലക്ഷ്മിയെ, ചികിത്സ തുടർന്ന് പൂർണ്ണ ആരോഗ്യവതിയാക്കി സ്കൂളിൽ എത്തിക്കേണ്ടതുണ്ട്.   കൂലിപ്പണിക്കാരായ മാതാപിതാക്കളടങ്ങുന്ന നിർധന കുടുംബത്തിന് മഹാലക്ഷ്മിയുടെ ആശുപത്രി ചിലവുകൾ താങ്ങാവുന്നതില ധികമാണ്.   ജനങ്ങളുടെ സഹായ സഹകരണങ്ങൾ…

                  Read More

                    പ്രകൃതി പഠനവുമായി സ്കൗട്ട്സ് & ഗൈഡ്സ് ഹൈക്കിംഗ് നടത്തി

                    കാക്കവയൽ: പ്രകൃതിയെ തൊട്ടറിഞ്ഞും സാഹസികത ശീലിച്ചും കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ചീങ്ങേരി മലയിലേക്ക് ഹൈക്കിംഗ് സംഘടിപ്പിച്ചു. കുട്ടികളിൽ ശാരീരികക്ഷമത വളർത്തുന്നതിനും പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച യാത്രയിൽ അറുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.        സ്കൗട്ട്സ് & ഗൈഡ്സ് ക്യാപ്റ്റൻമാരായ ഡോ. കാർത്തിക എസ്.കെ, ശ്യാമള പി.കെ എന്നിവർ ഹൈക്കിംഗിന് നേതൃത്വം നൽകി. അധ്യാപകരായ സോമൻ പി.കെ, അബ്ദുൾ റസാഖ്, ബിന്ദു എൻ.കെ, അശോകൻ…

                    Read More

                      അൽ കറാമ സ്പെഷ്യൽ സ്കൂൾ വാർഷികാഘോഷം: ഫാമിലി ഫെസ്റ്റ് ശ്രദ്ധേയമായി

                      വെള്ളമുണ്ട: വെള്ളമുണ്ട അൽ കറാമ സ്പെഷ്യൽ സ്കൂളിന്റെ ഏഴാം വാർഷികാഘോഷ പരിപാടികൾ ‘അൽ കറാമ ഫാമിലി ഫെസ്റ്റ്’ എന്ന പേരിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി പരിപാടി ഉദ്ഘാടനം ചെയ്തു.   വാർഡ് മെംബർ റംല മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം. കമർലൈല, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മൊയ്തീൻ, കെ.സി. അസീസ് കോറോം, പി.ടി.എ. പ്രസിഡന്റ് റാബിയ അനസ്, അൽ…

                      Read More