wenewser-user

11 വര്‍ഷങ്ങളായി കാണാനില്ല; യുവതിക്കായി തിരച്ചില്‍ ഊര്‍ജിതം

പടിഞ്ഞാറത്തറ: 11 വര്‍ഷങ്ങളായി കണ്ടുകിട്ടാത്ത യുവതിക്കായി തിരച്ചില്‍ വീണ്ടും ഊര്‍ജിതമാക്കി പോലീസ്. 2014 ഫെബ്രുവരിയില്‍ വീട്ടില്‍ നിന്നും കാണാതായ പടിഞ്ഞാറത്തറ, പന്തിപ്പൊയില്‍, ബപ്പനംമല, കൊല്ലരുതൊടിയില്‍ വീട്, കെ.ടി. റഹിയാനത്ത്(34)നെ കണ്ടെത്തുന്നതിനായാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. 2015 ജൂണിലാണ് വീട്ടുകാര്‍ നല്‍കിയ പരാതി പ്രകാരം പടിഞ്ഞാറത്തറ പോലീസ് മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന്, ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറത്തിറക്കി പോലീസ് കൃത്യമായ അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. യുവതിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ താഴെ…

Read More

എൻ.എസ്.എസ് നേതൃതപരിശീലന ക്യാമ്പ് നടത്തി

നടവയൽ : നാഷണൽ സർവീസ് സ്കീം വയനാട് ജില്ല അലുംനി അസോസിയേഷൻ നേതൃത്വത്തിൽ സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്- കോളേജിൽ ൽ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചും നാഷണൽ സർവീസ് സ്കീം ന്റെ തുടർ പ്രവർത്തങ്ങൾക്കും വേണ്ടിയുള്ള നേതൃതപരിശീലന ക്യാമ്പ് നടത്തി. വയനാട് ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി 50 ലേറെ നാഷണൽ സർവീസ് സ്കീം വളണ്ടിയർ ലീഡേഴ്സ് പങ്കെടുത്തു. സിഎം കോളേജ് പ്രിൻസിപ്പൽ ഷാഫി പുൽപ്പാറ എൻഎസ്എസ് അലുംനി…

Read More

അവധി കുട്ടികൾക്ക് ആഘോഷിക്കാനുള്ളത്, അവധിക്കാലത്ത് ക്ലാസ് നടത്താൻ ആരെയും അനുവദിക്കില്ല; ക്ലാസ് നടത്തിയാൽ കർശന നടപടിയെന്നും മന്ത്രി

തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും ഇത്തരം ക്ലാസുകൾ ഇനി അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. അവധിക്കാലം കുട്ടികൾ ആഘോഷിക്കാനുള്ളതാണെന്നും മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കാനുമുള്ള സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഷെഡ്യൂൾ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.   കലോത്സവം തൃശൂരിൽ അറുപത്തി നാലാമത്…

Read More

വാളയാര്‍ ആള്‍ക്കൂട്ടക്കൊല ക്രൈംബ്രാഞ്ചിന് ; അന്വേഷണം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ

പാലക്കാട് :വാളയാര്‍ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും. ഛത്തിസ്ഗഢ് സ്വദേശി രാംമനോഹര്‍ വയ്യാറാണ് (31) കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെ അഞ്ച് പേരാണ് പിടിയിലായിട്ടുള്ളത്. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.   ബുധനാഴ്ച വൈകീട്ടായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. മോഷണക്കുറ്റം ആരോപിച്ച് രാംമനോഹറിനെ ആള്‍ക്കൂട്ടം തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ചോര ഛര്‍ദിച്ച് രാംമനോഹര്‍ കുഴഞ്ഞു…

Read More

മാനന്തവാടിയിൽ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷവും ക്രിസ്മസ് റാലിയും നടത്തി

 മാനന്തവാടി : അപ്പോസ്തലിക സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടിയുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. മാനന്തവാടിയിലെ 8 അപ്പോസ്തലിക സഭകളിൽ പെട്ട 9 ദേവാലയങ്ങളിൽ നിന്ന് വൈകിട്ട് 5ന് റാലികൾ ആരംഭിച്ചു. കണിയാരം സെൻ്റ് ജോസഫ്സ് കത്തീഡ്രലിൽ നിന്നും മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും ആരംഭിച്ച റാലികളുമായി മറ്റ് ദേവാലയങ്ങളിൽ നിന്ന് ആരംഭിച്ച റാലികളും ചേർന്ന് ഗാന്ധി പാർക്കിൽ സംഗമിച്ചു. തുടർന്ന് നഗര പ്രദക്ഷണം നടത്തി…

Read More

വണ്ടിക്കടവ് ഉന്നതികാര്‍ക്ക് വീടും സ്ഥലവും ഉറപ്പാക്കും: മന്ത്രി ഒ.ആര്‍ കേളു

കൽപ്പറ്റ: വണ്ടിക്കടവ് ഉന്നതികാര്‍ക്ക് വീടും സ്ഥലവും ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലയിലെ ഗോത്ര മേഖലയിലെ വികസന പ്രവര്‍ത്തന വിടവുകള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വണ്ടിക്കടവ് ഉന്നതിയില്‍ 60 സെന്റ് ഭൂമിയില്‍ താമസിക്കുന്ന 26 കുടുംബങ്ങളിലെ 93 പേര്‍ക്ക് ആവശ്യമായ അടിസ്ഥാന-പശ്ചാത്തല സൗകര്യം വകുപ്പ് ഒരുക്കുമെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചു.   ഉന്നതിയിലെ ഭൂരഹിത കുടുംബത്തിന് ഭൂമി…

Read More

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ.

പനമരം. വയനാട് ജില്ലനെറ്റ്ബോൾ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ സബ് ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി .ഫൈനൽ മത്സരത്തിൽ ജിവി എച്ച്എസ് മുണ്ടേരിയെയാണ് പരാജയപ്പെടുത്തിയത്. എംഇ എം സ്കൂൾ നാലാംമൈൽ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് അസോസിയേഷൻ ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് ശ്രീ ജോയ് സമ്മാനദാനം നടത്തി. ചടങ്ങിൽ ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ ഭാരവാഹികളായ ദീപ്തി കെശോഭ കെ എന്നിവർ പങ്കെടുത്തു.

Read More

ശ്രേയസ് ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

കൊളഗപ്പാറ യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ക്രിസ്തുമസ് സന്ദേശം നൽകി.”മനസറിഞ്ഞ് സഹായിക്കാം,മനം നിറഞ്ഞ് ആഘോ ഷിക്കാം”എന്ന ആപ്തവാക്യത്തോടെ പാവപ്പെട്ട ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി കേക്ക് ചലഞ്ചിനും തുടക്കമായി.സോഫി ഷിജു, സിനി ഷാജി,ലിസി യാക്കോബ്,ലിസി ബാബു എന്നിവർ സംസാരിച്ചു.കരോൾ ഗാനാലാപനത്തിന് ശേഷം സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

Read More

’10 ലക്ഷം രൂപ ധനസഹായം, മകന് വനം വകുപ്പില്‍ താത്ക്കാലിക ജോലി’; കടുവ ആക്രമണത്തില്‍ മരിച്ച കൂമൻ്റെ കുടുംബത്തിനുള്ള സഹായം പ്രഖ്യാപിച്ചു.

വയനാട് പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി സങ്കേതം അസിസ്റ്റൻറ് കണ്‍സർവേറ്റർ എം. ജോഷില്‍. ആറ് ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് തുകയും ലഭ്യമാക്കും. മകന് വനം വകുപ്പില്‍ താത്ക്കാലിക ജോലി നല്‍കും. ഏത് കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിക്കും. കൂടുവെച്ച്‌ പിടികൂടുന്നതടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും ജോഷില്‍ പറഞ്ഞു.   കാപ്പി…

Read More

അടക്ക പറിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

പൂതാടി: പൂതാടിയിൽ അടക്ക പറിക്കുന്നതിനിടെ 33 കെ.വി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കോഴിക്കോട് ഓമശ്ശേരി തെച്ചാട് സ്വദേശി കാടായി കണ്ടത്തിൻ റഫീഖ് (46) ആണ് മരിച്ചത്.   അടക്ക പറിക്കുന്നതിനിടെ ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഇരുമ്പ് തോട്ടി 33 കെ.വി ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഷോക്കേറ്റതിനെ തുടർന്ന് മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു

Read More