വായോധികയുടെ തിരോധാനത്തിന് പിന്നാലെ കൊച്ചുമകന്റെ തൂങ്ങി മരണം; ദുരൂഹത അകറ്റണം: യങ് ഡെമോക്രാറ്റ്സ്
സുൽത്താൻ ബത്തേരി വടക്കനാട് പള്ളിവയൽ ഊരിലെ വയോധികയായ തങ്കിയെ കാണാതായ സംഭവത്തിന് പിന്നാലെ കൊച്ചുമകൻ മുരളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയകറ്റണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. ജൂലൈ 30നാണ് തങ്കിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മുരളിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ശേഷം മുരളിയെ കാണാതാവുകയും ഇന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. തങ്കിയുടെ തിരോധാനവും തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് മൊഴി നൽകിയ കൊച്ചുമകൻ മുരളിയുടെ മരണവും പരസ്പരം ബന്ധമുള്ളതാണോയെന്നതടക്കം…
