wenewser-user

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു   സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം…

Read More

വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ ഉടൻ ആരംഭിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

കമ്പളക്കാട്: വയനാട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മടക്കിമലയിൽ സർക്കാരിന് സൗജന്യമായി ലഭിച്ച 50 ഏക്കർ ഭൂമിയിൽ ഉടൻ ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റിന്റെ ദ്വൈവാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം ബാവ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് യോഗം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും സംബന്ധിച്ച് ജില്ലാ…

Read More

വിദ്യാർത്ഥികൾക്ക് തെരുവുനായുടെ കടിയേറ്റു; അധ്യാപകർ ചികിത്സ വൈകിപ്പിച്ചെന്ന് ആക്ഷേപം

അമ്പലവയൽ ഗവ: വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് മുൻവശത്ത് വച്ചാണ് 3 വിദ്യാർത്ഥികൾക്ക് ഇന്നലെ തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ ഉടനെ വിദ്യാർത്ഥികൾ അധ്യാപരെ ബന്ധപ്പെട്ടു എന്നാൽ കഴുകികളഞ്ഞാൽ മതിയെന്നും നിങ്ങൾക്ക് നിർബന്ധമുണ്ടെങ്കിൽ നിങ്ങൾ ആശുപത്രിയിൽ പോകാൻ പറയുകയായിരുന്നു. എന്നാൽ തനിച്ച് ആശുപത്രിയിലെത്തിയ വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്റ്റർ പോലീസിനെയും രക്ഷിതാക്കറെയുമറിയിക്കുയായിരുന്നു. സംഭവത്തിൽ പ്രധിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി. വിഷയത്തിൽ PTA ഭാരവാഹികൾ യോഗം ചേർന്ന് വീഴ്ച പറ്റിയ അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാദ്യാസ വകുപ്പിന് പരാതി നൽകും.

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. നാളെ തിരുവനന്തപുരം മുതല്‍ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. നാളെയോടെ കാലവർഷത്തിന് തുടക്കമാകുമെന്നാണ് അറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കാലവർഷം നാളെയെത്തും തെക്കുപടിഞ്ഞാറൻ…

Read More

ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു.   നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന്…

Read More

കഞ്ചാവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

കൽപ്പറ്റ: കഞ്ചാവുമായി മധ്യവയസ്കൻ എക്സൈസിൻ്റെ പിടിയിൽ. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ വൈത്തിരി കോട്ടപ്പടി പയോത്ത് പ്രാഞ്ചി എന്ന ഫ്രാൻസിസ്.കെ (54) ആണ് പിടിയിലായത്.കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തും സംഘവും കൽപ്പറ്റ ടൗൺ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്, 160 ഗ്രാം കഞ്ചാവ് ഇയാളുടെ കൈവശത്തു നിന്നും കണ്ടെടുത്തു. എക്സൈസ് പ്രിവൻറിവ് ഓഫീസർ രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ് അരുൺ പി.ഡി,പ്രണവ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു

Read More

അമ്പലവയൽ കാർഷിക കോളേജ്‌ തെരഞ്ഞെടുപ്പ്‌; എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്വല വിജയം

അമ്പലവയൽ: കേരള കാർഷിക സർവകലാശാലയ്‌ക്ക്‌ കീഴിലെ അമ്പലവയൽ കാർഷിക കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്വല ജയം. ആകെ 12 സീറ്റിൽ 11 സീറ്റ്‌ നേടിയാണ്‌ യൂണിയൻ നിലനിർത്തിയത്‌. വലിയ ഭൂരിപക്ഷത്തോടെയാണ്‌ കെഎസ്‌യു പാനലിനെ എസ്‌എഫ്‌ഐ സ്ഥാനാർഥികൾ പരാജയപ്പെടുത്തിയത്‌. പ്രസിഡന്റായി എ എം അലീന തെരഞ്ഞെടുക്കപ്പെട്ടു. ജി എസ്‌ അച്യുത്‌ ആണ്‌ ജനറൽ സെക്രട്ടറി. യുയുസിമാരായി നയനാ ഭദ്ര, മുഹമ്മദ്‌ റിൻഷാദ്‌ എന്നിവരെയും തെരഞ്ഞെടുത്തു. സി ആതിര വൈസ്‌ പ്രസിഡന്റും എം ആർ കാർത്തിക അസോസിയേറ്റ്‌ സെക്രട്ടറിയുമാണ്‌. ഡാനിഷ്‌…

Read More

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല

കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. അപകടങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. രാവിലെ ആറു മണി മുതൽ രാത്രി എട്ടു മണി വരെയുള്ള സമയത്താണ് ഭാരമേറിയ വാഹനങ്ങൾക്ക് ചുരത്തിലൂടെയുള്ള യാത്ര നിരോധിച്ചിരിക്കുന്നത്. കാലവർഷം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നത്…

Read More

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിച്ച നടപടി പ്രതിഷേധാർഹം. സിഎംപി

Lപനമരം. സ്കൂൾ തുറന്ന ഇന്നലെ സ്വകാര്യ ബസ്സിലെ ജീവനക്കാർ വിദ്യാർത്ഥികളോട് ബസ് ചാർജ് വർദ്ധിപ്പിച്ചിട്ടുണ്ട് എന്നും നാളെ മുതൽ വർദ്ധിപ്പിച്ച പൈസ കൊണ്ടുവരണമെന്നും പറഞ്ഞത് അങ്ങേയറ്റത്തെ പ്രതിഷേധാർഹമാണെന്ന് സിഎംപി ജില്ല സെൻട്രൽ കൗൺസിൽ വ്യക്തമാക്കി. സർക്കാർ വിദ്യാർഥികളുടെ ബസ്ചാർജ് വർധിപ്പിക്കാതെ സ്വകാര്യ ബസ് ഉടമകൾ സ്വന്തം നിലയിൽ ചാർജ് വർദ്ധിപ്പിക്കാൻ പറഞ്ഞ നടപടി വിദ്യാർത്ഥി സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും സ്വകാര്യ ബസ് ഉടമകളുടെ നടപടി അപലപനീയം ആണെന്നുംകമ്മിറ്റി വ്യക്തമാക്കി. യോഗത്തിൽ ശ്രീധരൻ അമ്മാനി അധ്യക്ഷത വഹിച്ചു. ജില്ലാ…

Read More

യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍

മാനന്തവാടി: മാനന്തവാടി പള്ളിക്കല്‍ വടക്കേ പുത്തന്‍പുരയില്‍ ജാബിറിന്റെ ഭാര്യ അഫ്‌സില (27) മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി.ഇന്നലെ ഉച്ചയ്ക്കാണ് എടവക വീട്ടിച്ചാലിലെ വാടകവീട്ടിനുള്ളില്‍ അഫ്‌സിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുന്‍പ് പലതവണ അഷ്മില ഭര്‍ത്താവിന്റെയും, ഭര്‍തൃവീട്ടുകാരുടേയും നിരന്തര മാനസിക ശാരീരിക പീഢനത്തിനിരയായിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച് പോലീസിലടക്കം പരാതി നല്‍കിയിരുന്നതായും സഹോദരന്‍ സക്കീര്‍ പറഞ്ഞു.

Read More