wenewser-user

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി

കല്‍പ്പറ്റ: മുണ്ടേരി ഗവ.സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റ് ഹരിതകര്‍മസേനാം ഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഇതിന് ഹരിതസ്പര്‍ശം എന്ന പേരില്‍ മുനിസിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശി, ആരോഗ്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫില്‍ എന്നിവര്‍ മുഖ്യാതിഥികളായി. പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. രഞ്ജിത്ത്, മുനിസിപ്പല്‍ ക്ലീന്‍ സിറ്റി…

Read More

സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ

തലപ്പുഴ തവിഞ്ഞാൽ, യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. മലപ്പുറം, കീഴാറ്റൂർ, പട്ടിക്കാട്, കാരാടാൻ വീട്ടിൽ, മൊയ്തീൻ കുട്ടി(49)യെയാണ് ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും (SAGOC)ചേർന്ന് പെരിന്തൽമണ്ണയിൽ വച്ച് പിടികൂടിയത്. ജൂലൈ 30 ന് അർധരാത്രിയാണ് മോഷണം നടന്നത്. സൂപ്പർ മാർക്കറ്റിൻറെ പിറക് വശത്തെ വാതിൽ തകർത്ത് അകത്ത് കയറി മേശയിൽ സൂക്ഷിച്ച 18000 രൂപയും, 2000 രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീതു,…

Read More

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി.

പുലിക്കാട് വാർഡ് അനുഗ്രഹ കുടുംബശ്രീയുടെയും മുല്ല JLG യുടെ കീഴിൽ ഉള്ള ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉൽഘാടനം വാർഡ് മെമ്പർ സൗദ കൊടുവേരി നിർവഹിച്ചു.ADS പ്രസിഡന്റ്‌ ഷകീല താനിക്കൽ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ ADS സെക്രട്ടറി റസീന കഞ്ഞായി, മാസ്റ്റർ കർഷകയായ രതി ദേവി, മുല്ല JLG സെക്രട്ടറി ആസ്യ പുതിയമ്മൽ എന്നിവർ പങ്കെടുത്തു.

Read More

വരുന്നു ഓപ്പറേഷന്‍ സ്‌കാന്‍; അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് പിടിവീഴും

കൽപ്പറ്റ: ജില്ലയിലെ അനധികൃത സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സംസ്ഥാന ഐ.ടി. മിഷൻ എന്നിവയുടെ സഹകരണത്തോടെ വയനാട് ജില്ലാഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണ് “ഓപ്പറേഷൻ സ്കാൻ”. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലൂടെ പൊതുജനങ്ങൾക്ക് നൽകിവരുന്ന ഓൺലൈൻ സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുവാൻ അക്ഷയ കേന്ദ്രങ്ങളെയാണ് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അക്ഷയ കേന്ദ്രമാണെന്ന വ്യാജേന മറ്റ് ഇതര സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ അക്ഷയയ്ക്ക് സമാനമായ പേര്, കളർ കോഡ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്…

Read More

സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി അനൂപ് ജേക്കബ്.

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ വകുപ്പിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചത്. ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്‌ഒ കളിൽ നിന്നുള്ള ഡിമാൻഡ്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. നിലവിൽ…

Read More

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം സർക്കാർ ഇടപെടെണം: എസ്ഡിപിഐ.

കൽപ്പറ്റ : ഓണവും നബിദിനവും അടുത്തിരിക്കെ സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളുടെ വില അതിരൂക്ഷമായ രീതിയിൽ വർദ്ധിച്ച സഹച ര്യ ത്തിൽ സർക്കാർ ഇടപെടെണമെന്ന് എസ് ഡി പി ഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് കരിം മുട്ടിൽ അദ്ധ്യക്ഷത വഹിച്ചു യംങ് ഡമോക്രാറ്റ്സ് ജില്ലാ കൺവീനർ സകരിയ്യ കെ എസ് , മണ്ഡലം സെക്രട്ടറി ജാഫർ എം, അബ്ദു റസാക് കുട്ടമംഗലം, റഫീഖ്…

Read More

ചക്രവാതച്ചുഴി, സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്: നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്. മഴ ശക്തമാകുമെന്ന സാഹചര്യം കണക്കിലെടുത്ത് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലോട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.   കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. നാളെ തൃശ്ശൂർ, എറണാകുളം,പത്തനംതിട്ട, ഇടുക്കി,കോട്ടയം ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്.   ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി…

Read More

മീലാദ് ക്യാമ്പയിന്റെ ഭാഗമായി ബദ്റുൽഹുദയിൽ പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു.

പനമരം: മുത്ത് നബി (സ)യുടെ 1501 ആം ജന്മദിനത്തിന്റെ ഭാഗമായി പനമരം ബദ്റുൽ ഹുദ 105 പേർക്ക് പുതു വികസ്ത്ര കിറ്റുകൾ നൽകി പി ഉസ്മാൻ മൗലവിയുടെ അധ്യക്ഷതയിൽ മർകസ് ദുബൈ ഡയറക്ടർ ഡോ അബ്ദുസലാം സഖാഫി എരഞ്ഞിമാവ് ഉൽഘടനം ചെയ്തു യതീമുകൾക്കും ഹാഫിലുകൾക്കും മുതഅല്ലിമുകൾക്കും നൽകിയ വസ്ത്രങ്ങൾ സഹൃദയരായ സുഹൃത്തുക്കൾ സ്പോൺസർ ചെയ്തതാണ് ഷാഫി നൂറാനി നൗഫൽ അഹ്സനി അഫീഫലി സഖാഫി ഹുസൈൻ നിസാമി അമീർ അറക്കൽ എന്നിവർ സംബന്ധിച്ചു നസീർ കൊട്ടത്തറ സ്വാഗതവും പി…

Read More

വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പുതിയ ഓഫീസ് മടിയൂര്‍ക്കുനി എന്‍എസ്എസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനം തുടങ്ങി. കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെ്‌യ്തു. ജില്ലയുടെ വികസനം മുന്‍നിര്‍ത്തി ശ്രദ്ധേയ ഇടപെടലാണ് ചേംബര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചേംബര്‍ പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. ഡിഎംആര്‍സി ജനറല്‍ മാനേജര്‍ മോഹന്‍ മേനോന്‍, കോഫി ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ഡോ.എസ്. കറുത്തമണി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു, എന്‍എസ്എസ് കരയോഗം പ്രസിഡന്റ്…

Read More

വയനാട് ജില്ലാ പഞ്ചായത്തിന് ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയുടെ ആദരവ്.

കൽപ്പറ്റ : ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പൂർത്തിയാക്കിയവരുടെ ബിരുദ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വയനാട് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ഡിഗ്രി പഠന പദ്ധതിയ്ക്ക് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദരവ്. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയിൽ യൂണിവേഴ്സിറ്റിയുടെ ആദരവ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഏറ്റുവാങ്ങി. 2024-25 സാമ്പത്തിക വർഷത്തിൽ ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പൂർത്തിയാക്കിയവരാണ് പദ്ധതി ഗുണഭോക്താക്കൾ. ജില്ലാ പഞ്ചായത്ത് സബ്സിഡി മാനദണ്ഡങ്ങൾ പാലിച്ച് 100 പേർക്കാണ് പദ്ധതിയിലൂടെ സൗജന്യ ബിരുദ…

Read More