തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരില്ല; മുനിസിപ്പൽ ജീവനക്കാരന് മർദനം
മാനന്തവാടി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാനന്തവാടി നഗരസഭാ ജീവനക്കാരന് മർദ്ദനമേറ്റു. ഓഫീസ് അസിസ്റ്റന്റായ രാഹുലിനാണ് (33) മർദ്ദനമേറ്റത്. സംഭവത്തിൽ ജീവനക്കാരനും യുവതിക്കുമെതിരെ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. ഒഴക്കോടി സ്വദേശിനി ശോഭ ജയനും കുടുംബത്തിലെ അഞ്ച് പേരുടെ പേരുകളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ഇവർ നഗരസഭയിലെത്തിയത്. നഗരസഭാ സെക്രട്ടറിയുമായി ഇവർ സംസാരിക്കുന്നതിനിടെയുണ്ടായ തർക്കം തടയാൻ ശ്രമിച്ചപ്പോഴാണ് രാഹുലിന് മർദ്ദനമേറ്റതെന്ന് ജീവനക്കാർ പറയുന്നു. …
