wenewser-user

    വാളയാര്‍ ആള്‍ക്കൂട്ടക്കൊല ക്രൈംബ്രാഞ്ചിന് ; അന്വേഷണം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ

    പാലക്കാട് :വാളയാര്‍ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും. ഛത്തിസ്ഗഢ് സ്വദേശി രാംമനോഹര്‍ വയ്യാറാണ് (31) കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെ അഞ്ച് പേരാണ് പിടിയിലായിട്ടുള്ളത്. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.   ബുധനാഴ്ച വൈകീട്ടായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. മോഷണക്കുറ്റം ആരോപിച്ച് രാംമനോഹറിനെ ആള്‍ക്കൂട്ടം തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ചോര ഛര്‍ദിച്ച് രാംമനോഹര്‍ കുഴഞ്ഞു…

    Read More

      മാനന്തവാടിയിൽ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷവും ക്രിസ്മസ് റാലിയും നടത്തി

       മാനന്തവാടി : അപ്പോസ്തലിക സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടിയുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. മാനന്തവാടിയിലെ 8 അപ്പോസ്തലിക സഭകളിൽ പെട്ട 9 ദേവാലയങ്ങളിൽ നിന്ന് വൈകിട്ട് 5ന് റാലികൾ ആരംഭിച്ചു. കണിയാരം സെൻ്റ് ജോസഫ്സ് കത്തീഡ്രലിൽ നിന്നും മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും ആരംഭിച്ച റാലികളുമായി മറ്റ് ദേവാലയങ്ങളിൽ നിന്ന് ആരംഭിച്ച റാലികളും ചേർന്ന് ഗാന്ധി പാർക്കിൽ സംഗമിച്ചു. തുടർന്ന് നഗര പ്രദക്ഷണം നടത്തി…

      Read More

        വണ്ടിക്കടവ് ഉന്നതികാര്‍ക്ക് വീടും സ്ഥലവും ഉറപ്പാക്കും: മന്ത്രി ഒ.ആര്‍ കേളു

        കൽപ്പറ്റ: വണ്ടിക്കടവ് ഉന്നതികാര്‍ക്ക് വീടും സ്ഥലവും ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലയിലെ ഗോത്ര മേഖലയിലെ വികസന പ്രവര്‍ത്തന വിടവുകള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വണ്ടിക്കടവ് ഉന്നതിയില്‍ 60 സെന്റ് ഭൂമിയില്‍ താമസിക്കുന്ന 26 കുടുംബങ്ങളിലെ 93 പേര്‍ക്ക് ആവശ്യമായ അടിസ്ഥാന-പശ്ചാത്തല സൗകര്യം വകുപ്പ് ഒരുക്കുമെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചു.   ഉന്നതിയിലെ ഭൂരഹിത കുടുംബത്തിന് ഭൂമി…

        Read More

          ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ.

          പനമരം. വയനാട് ജില്ലനെറ്റ്ബോൾ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ സബ് ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി .ഫൈനൽ മത്സരത്തിൽ ജിവി എച്ച്എസ് മുണ്ടേരിയെയാണ് പരാജയപ്പെടുത്തിയത്. എംഇ എം സ്കൂൾ നാലാംമൈൽ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് അസോസിയേഷൻ ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് ശ്രീ ജോയ് സമ്മാനദാനം നടത്തി. ചടങ്ങിൽ ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ ഭാരവാഹികളായ ദീപ്തി കെശോഭ കെ എന്നിവർ പങ്കെടുത്തു.

          Read More

            ശ്രേയസ് ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

            കൊളഗപ്പാറ യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ക്രിസ്തുമസ് സന്ദേശം നൽകി.”മനസറിഞ്ഞ് സഹായിക്കാം,മനം നിറഞ്ഞ് ആഘോ ഷിക്കാം”എന്ന ആപ്തവാക്യത്തോടെ പാവപ്പെട്ട ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി കേക്ക് ചലഞ്ചിനും തുടക്കമായി.സോഫി ഷിജു, സിനി ഷാജി,ലിസി യാക്കോബ്,ലിസി ബാബു എന്നിവർ സംസാരിച്ചു.കരോൾ ഗാനാലാപനത്തിന് ശേഷം സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

            Read More

              ’10 ലക്ഷം രൂപ ധനസഹായം, മകന് വനം വകുപ്പില്‍ താത്ക്കാലിക ജോലി’; കടുവ ആക്രമണത്തില്‍ മരിച്ച കൂമൻ്റെ കുടുംബത്തിനുള്ള സഹായം പ്രഖ്യാപിച്ചു.

              വയനാട് പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി സങ്കേതം അസിസ്റ്റൻറ് കണ്‍സർവേറ്റർ എം. ജോഷില്‍. ആറ് ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് തുകയും ലഭ്യമാക്കും. മകന് വനം വകുപ്പില്‍ താത്ക്കാലിക ജോലി നല്‍കും. ഏത് കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിക്കും. കൂടുവെച്ച്‌ പിടികൂടുന്നതടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും ജോഷില്‍ പറഞ്ഞു.   കാപ്പി…

              Read More

                അടക്ക പറിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

                പൂതാടി: പൂതാടിയിൽ അടക്ക പറിക്കുന്നതിനിടെ 33 കെ.വി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കോഴിക്കോട് ഓമശ്ശേരി തെച്ചാട് സ്വദേശി കാടായി കണ്ടത്തിൻ റഫീഖ് (46) ആണ് മരിച്ചത്.   അടക്ക പറിക്കുന്നതിനിടെ ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഇരുമ്പ് തോട്ടി 33 കെ.വി ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഷോക്കേറ്റതിനെ തുടർന്ന് മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു

                Read More

                  ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണം: ഇ ജെ ബാബു

                  കല്‍പറ്റ: ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു. എട്ടാമെത്തെ മനുഷ്യ ജീവനാണ് ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ നഷ്ട്ടപ്പെടുന്നത്. വിളവെടുപ്പ് കാലത്ത് തോട്ടത്തില്‍ തെഴിലാളികള്‍ തൊഴില്‍ എടുക്കാന്‍ ഭയപ്പെടുകയാണ്. ക്ഷീരകര്‍ഷകരും ഭയപ്പാടിലാണ്. വിദ്യാര്‍ത്ഥികളെ സകൂളുകളിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിലയിലേക്ക് പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

                  Read More

                    വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

                    വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു   കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് സംഭവം   ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്   പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു

                    Read More

                      ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട യുവാവ് നേരിട്ടത് കൊടിയ മർദ്ദനം; ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്താൻ പുറത്ത്….!

                      വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്‍ മരിച്ച ശേഷവും കൊടിയ മര്‍ദനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍.   പതിനായിരം മൃതദേഹങ്ങള്‍ ഇതിനകം പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുണ്ട്. ഇത്രയധികം മര്‍ദനമേറ്റ ശരീരം ആദ്യമാണ് കാണുന്നതെന്ന് ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ പറഞ്ഞു.   കാലിന്റെ ചെറുവിരല്‍ മുതല്‍ തലയോട്ടിവരെ തകര്‍ന്നിട്ടുണ്ട്. വാരിയെല്ലുകള്‍ എല്ലാം തകര്‍ന്നു. നട്ടെല്ല് ഒടിഞ്ഞു. വടികൊണ്ടുള്ള അടികളാണ് ഏറെയും. ശരീരത്തിന്റെ ഒരുഭാഗത്തും അടിയേറ്റ പാടില്ലാതെയില്ല. മരണശേഷവും മര്‍ദിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു….

                      Read More