wenewser-user

    ജർമ്മൻ യൂണിവേഴ്സിറ്റി ബിരുദവും യൂറോപ്യൻ കരിയറും സ്വന്തമാക്കാം: ജർമ്മൻ ടെക് പാത്ത്‌വേ പ്രോഗ്രാമുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

    കൊച്ചി: ആഗോള ടെക്നോളജി രംഗത്ത് ലോകോത്തര നിലവാരമുള്ള കരിയർ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം ഒരുക്കുകയാണ് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി. ‘ജർമ്മൻ ടെക് പാത്ത്‌വേ’ എന്ന നൂതന പ്രോഗ്രാമിലൂടെയാണ് ഈ പുതിയ വാതിൽ തുറക്കുന്നത്. പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം ആരംഭിച്ച് ജർമ്മനിയിലെ പ്രശസ്തമായ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാനും അതുവഴി യൂറോപ്യൻ ടെക് വിപണിയിൽ മികച്ച തൊഴിലവസരങ്ങൾ നേടാനും സാധിക്കും. ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐടി കോഴ്സിലാണ് ഈ സവിശേഷ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്.   രണ്ട്…

    Read More

      തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം: മുഖ്യമന്ത്രി പിണറായി വിജയൻ

      തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുമുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.   രാജ്യത്തെ തൊഴിൽ മേഖല ചരിത്രപരമായ ഒരു സന്നിഗ്ധ ഘട്ടത്തിലൂടെ, സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന തൊഴിൽ വകുപ്പ് ഇത്തരമൊരു വിപുലമായ ലേബർ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും അന്തസ്സും അസ്തിത്വവും…

      Read More

        വയനാട് മെഡിക്കൽ കോളേജ് റോഡ് നവീകരണം: സർവേയ്ക്ക് തുടക്കമായി

        മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലേക്കുള്ള തകർന്ന റോഡിന് ബദലായി ഉന്നത നിലവാരത്തിലുള്ള റോഡ് നിർമ്മിക്കുന്നതിനായുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി.ആദ്യഘട്ടമായി റോഡിൻ്റെ ലെവൽസ് സർവേയാണ് നിലവിൽ നടത്തുന്നത്. സർവേയ്ക്കു പൊതുമരാമത്ത് വകുപ്പ് അംഗീകാരം നൽകുന്ന മുറക്ക് നിർമാണപ്രവൃത്തി തുടങ്ങും. ബജറ്റിൽ അനുവദിച്ച രണ്ടു കോടി രൂപ മുടക്കിയാണ് റോഡ് നവീകരിക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. മാനന്തവാടി പോസ്റ്റ് ഓഫീസ് പരിസരത്തുനിന്നു തുടങ്ങി പഴശ്ശികുടീരം വരേയുള്ള റോഡും മെഡിക്കൽ കോളേജിന്റെ ഇൻ്റേണൽ റോഡുകളും നവീകരിക്കും….

        Read More

          പോക്സോ കേസ്; യുവാവിന് 49 വർഷം തടവും പിഴയും

          കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 49 വർഷം തടവും 1,01,000 രൂപ പിഴയും ശിക്ഷ. തരിയോട് പതിനൊന്നാം മൈൽ കരിങ്കണ്ണി ഉന്നതിയിലെ വിനോദ് (31) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.   2020 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പടിഞ്ഞാറത്തറ ഇൻസ്പെക്ടറായിരുന്ന എൻ.ഒ. സിബിയാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇൻസ്പെക്ടർ ആർ. ബിജു അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം…

          Read More

            കെഎംസിസി സ്വീകരണം നൽകി

            വയനാട് ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷനിൽ നിന്നും വിജയിച്ച മുഫീദ തെസ്‌നിക്ക് മസ്‌കറ്റ് കെഎംസിസി നേതാക്കളായ നിസാം അണിയാരം അജ്നാസ് കേളോത്ത് എന്നിവർ അനുമോദനം അർപ്പിച്ചു . മാനന്തവാടി മണ്ഡലം പ്രസിഡന്റ് ദാരോത്ത് ഇബ്രാഹിം , മണ്ഡലം ജനറൽ സെക്രെട്ടറി അസീസ് കോറോം, പരിസ്ഥിതി ലീഗ് സംസ്ഥാന ഭാരവാഹി ഹുസ്സൈൻ കുഴിനിലം എംഎസ്എഫ് ജില്ലാ സെക്രെട്ടറി റുമൈസ് കെപി എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു.

            Read More

              തണുത്തുറഞ്ഞ് മൂന്നാർ; താപനില പൂജ്യത്തിൽ! 

              തൊടുപുഴ: മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.   ഇന്ന് രേഖപ്പെടുത്തിയ താപനില പൂജ്യം ഡിഗ്രി സെൽഷ്യസാണ്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. പുലർച്ചയോടെ തണുപ്പ് പൂജ്യം ഡിഗ്രിയിൽ എത്തിയതോടെ വാഹനങ്ങളുടെ പുറത്തും തേയിലത്തോട്ടങ്ങളുടെ മുകളിലും പുല്ലുകളിലും മഞ്ഞുതുള്ളികൾ കട്ടപിടിച്ചു കിടന്നു.   ചില പ്രദേശങ്ങളിൽ പൂജ്യത്തിനും താഴേക്ക് താപനില എത്തിയതായി റിപ്പോർട്ടുകളുണ്ട്. മറയൂരിനു സമീപമുള്ള തലയാറിൽ…

              Read More

                സഞ്ജു തുടരുമോ, ഇഷാൻ വരുമോ? ‘തലവേദന’ ക്യാപ്റ്റൻ തന്നെ! ടി20 ലോകകപ്പ് ടീമിനെ ഇന്നറിയാം

                മുംബൈ: ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാകും ടീം പ്രഖ്യാപനം. വാർത്താസമ്മേളനത്തിൽ മുഖ്യ സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നായിരിക്കും ടീമിനെ പ്രഖ്യാപിക്കുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര 3-1നു നേടിയതിനു പിന്നാലെയാണ് ലോകകപ്പ് ടീം പ്രഖ്യാപനം എന്നതു ശ്രദ്ധേയമാണ്. ടീം പ്രഖ്യാപനത്തിനായി അഹമ്മദാബാദിൽ നിന്നു സൂര്യകുമാർ യാദവ് മുംബൈയിൽ എത്തും.   ലോകകപ്പ് ടീമിനൊപ്പം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള…

                Read More

                  മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

                  തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മനുഷ്യബന്ധങ്ങളുടെ സങ്കീർണതയും വൈകാരിക ബന്ധത്തിന്റെ ആഴവും പ്രമേയമാക്കി ഷോ മിയാക്കി സംവിധാനം ചെയ്ത ടൂ സീസൺസ് ടൂ സ്ട്രെയ്ഞ്ചേഴ്സിനാണ് മുപ്പതാം കൊല്ലം സുവർണചകോരം ലഭിച്ചത്. 20 ലക്ഷം രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രി സമ്മാനിച്ചു.   മികച്ച സംവിധായകനുള്ള രജതചകോരം അർജന്റിനീയൻ ചിത്രം ബിഫോർ ദ ബോഡിയുടെ സംവിധായകരായ കരീന പിയാസയും ലൂസിയ ബ്രാസെലിസും നേടി. നാലുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്…

                  Read More

                    അരിവാള്‍ രോഗ ചികിത്സയ്ക്ക് ഒരു കോടി

                    ജില്ലയിലെ അരിവാള്‍ രോഗബാധിതരുടെ ചികിത്സാപ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സി.എസ്.ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ജില്ലയ്ക്ക് അനുവദിച്ചു. സിക്കിള്‍ സെല്‍ രോഗബാധിതരായ ജില്ലയിലെ 1200 പേര്‍ക്ക് പ്രതിമാസം പോഷകാഹാര കിറ്റ്, ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് വാഹന സൗകര്യത്തിനും ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനും ആണ് തുക അനുവദിച്ചത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കണക്കു പ്രകാരം ജില്ലയില്‍ 1,263 പേര്‍ക്കാണ് അരിവാള്‍ കോശ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ 5,045 പേരെ രോഗവാഹകരായും കണ്ടെത്തിയിട്ടുണ്ട്. രോഗനിര്‍ണയത്തിന് ആധുനികവും കൃത്യവുമായ എച്ച്.പി.എല്‍.സി…

                    Read More

                      ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി

                      മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രവണശേഷി നഷ്ടപ്പെട്ടവർക്ക് മാനന്തവാടി ഗവ എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ശ്രവണസഹായികൾ കൈമാറി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ ശ്രവണസഹായികൾ കളക്ടർ ഡി.ആർ മേഘശ്രീക്ക് കൈമാറി. ക്യാമ്പസ് ടു കമ്മ്യൂണിറ്റി പദ്ധതിയുടെ ഭാഗമായി ഉന്നത നിലവാരമുള്ള മൂന്ന് ശ്രവണസഹായികളാണ് വിദ്യാര്‍ത്ഥികൾ ദുരന്ത ബാധിതര്‍ക്ക് നൽകിയത്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ മൈക്രോ പ്ലാൻ പ്രൊജക്ട് വഴി കണ്ടെത്തിയ ഗുണഭോക്താക്കൾക്കാണ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.   ഓണക്കാലത്ത്…

                      Read More