wenewser-user

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിച്ചു. 

    ബത്തേരി മൂലങ്കാവിൽ ബൈക്ക് അപകടം, രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് വേലിക്കല്ലിൽ ഇടിച്ച് മറിഞ്ഞ് യുവാക്കൾ മരിച്ചു.  നൂൽപ്പുഴ കരിപ്പൂര്, കല്ലൂർകുന്ന് ഉന്നതികളിലെ സുനീഷ് (24), ബിജു( 22 ) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മൂലങ്കാവിലാണ് അപകടം. സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്

    Read More

      പൂതാടി വില്ലേജിൽ ഡിജിറ്റൽ സർവെ പൂർത്തിയായി; ഭൂമി സംബന്ധിച്ച സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

      പൂതാടി വില്ലേജിലെ ഡിജിറ്റൽ സർവെ പൂർത്തിയാക്കിയതോടെ ഭൂമി സംബന്ധിച്ച മുഴുവൻ സേവനങ്ങളും ഇനി പൊതുജനങ്ങൾക്ക് എന്റെ ഭൂമി പോർട്ടൽ വഴി ലഭ്യമാകും. വില്ലേജിന്റെ ഡിജിറ്റൽ സർവ്വെ റെക്കോർഡ് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീക്ക് സർവ്വെ ഡെപ്യൂട്ടി ഡയക്ടർ ആർ ബാബു കൈമാറി. ജില്ലയിൽ ഇതുവരെ 69,373 ഹെക്ടർ വിസ്തീർണ്ണത്തിൽ ഡിജിറ്റൽ സർവ്വെ ഫീൽഡ് ജോലികൾ പൂർത്തിയായിട്ടുണ്ട്. 2,24,499 കൈവശ ഭൂമികൾ അളന്ന് തിട്ടപ്പെടുത്തി.   ഭൂഉടമ ആധാര പ്രകാരമുള്ള സ്ഥലത്തിന്റെ വ്യക്തമായ അതിർത്തി ഡിജിറ്റൽ സർവ്വെ…

      Read More

        സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

        കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച 35 കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ബ്ലോക്കിൽ ബ്രൈഡൽ മേഖലയിൽ സംരംഭം രൂപീകരിക്കാൻ താത്പര്യമുള്ളവരെ കണ്ടെത്തിയാണ് പരിശീലനം നൽകിയത്.   കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോബ് കഫെ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഉദ്യോഗാർത്ഥികൾക്ക് 25 ദിവസത്തെ ബ്രൈഡൽ ആരി വർക്ക് പരിശീലനം നൽകിയത്….

        Read More

          ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന കെഎസ്ആർടിസി ബസ് കത്തി നശിച്ചു. 44 യാത്രക്കാരും സുരക്ഷിതർ

          മൈസൂരൂ: അർധ രാത്രി നഞ്ചൻകോട് വെച്ചായിരുന്നു ബസിന് തീപിടിച്ചത്..ബസ്സിനടിയിൽ നിന്നും തീ കാണുകയും യാത്രക്കാരെ ഇറക്കിയ ശേഷംതീ കെടുത്താൻ ശ്രമിച്ചുങ്കിലും തീ ആളി കാത്തുകയും ബസ് പൂർണമായും കത്തുകയുമായിരുന്നു. സംഭവത്തിൽ യാത്രക്കാർക്കാർക്കും പരിക്കില്ല. വെക്കേഷൻ സമയമായതിനാൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. പലരുടെയും രേഖകളും ഫോൺ അടക്കമുള്ള വസ്തുക്കളും അഗ്നിക്കിരയായി.

          Read More

            ഇല്ലാത്ത ഉത്തരവിൻ്റെ പേരിൽ അധ്യാപകരുടെ ആനുകൂല്യങ്ങൾ തടയരുത്: കെ പി എസ് ടി എ

            കൽപ്പറ്റ: ബഹു.സുപ്രീംകോടതി 2025 സെപ്റ്റംബർ 1 ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് ടെറ്റ് യോഗ്യത നിഷ്കർഷിച്ചിരുന്നു. സർവ്വീസിലുള്ള അധ്യാപകർക്ക് ടെറ്റ് യോഗ്യത നേടാൻ കോടതി രണ്ടു വർഷം അനുവദിച്ചിട്ടും അവരുടെ സ്ഥാനക്കയറ്റം, ഗ്രേഡ്,നിയമനാംഗീകാരം തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ അകാരണമായി തടയുകയാണ്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി കെ പി എസ് ടി എ യുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിവേദനം നൽകി. വയനാട് ജില്ലാകമ്മിറ്റി ഡി ഡി…

            Read More

              എടപ്പെട്ടി സ്കൂളിൽ അന്താരാഷ്ട്രാ അറബിഭാഷാദിനം ആചരിച്ചു

              എടപ്പെട്ടി: ഐക്യരാഷ്ട്ര സഭ അംഗികരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി ഭാഷ. 1973 ഡിസംബർ 18 ന് ഐക്യരാഷ്ട്ര സഭ അറബിഭാഷയെ അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനമിറക്കി. 2010 മുതൽ എല്ലാവർഷവും ഡിസംബർ 18 ലോക അറബിഭാഷാ ദിനമായി ആചരിക്കുന്നു. ലോകത്ത് സജീവമായി നിലനില്ക്കുന്ന ഏക പ്രാചീന സെമിറ്റിക് ഭാഷയാണ് അറബി. ദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി കളറിംഗ് മൽസരം നടത്തി. മുസ്താക്കിൻ റഹ്മാൻ, ആൻ മരിയ, മുഹമ്മദ് അൻസ്വിഫ്, രുദ്ര, അദ്വിക് ഉഭാഷ്,…

              Read More

                ഗോത്രജനതയ്ക്ക് താങ്ങായും തണലായും പോലീസ് ഒപ്പമുണ്ടാവും: ജില്ലാ പോലീസ് മേധാവി

                ഗോത്രജനതയ്ക്ക് താങ്ങായും തണലായും പോലീസ് ഒപ്പമുണ്ടാവും: ജില്ലാ പോലീസ് മേധാവി   – സൗജന്യ ഡ്രൈവിംഗ് പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നടത്തി   കല്പറ്റ: ഗോത്രജനതയ്ക്കും സമൂഹത്തിലെ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും താങ്ങായും തണലായും ജില്ലാ പോലീസ് സദാ ഒപ്പമുണ്ടാവുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്. വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഗോത്ര മേഖലയിലുള്ള യുവതീ-യുവാക്കൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ ഡ്രൈവിംഗ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ…

                Read More

                  വോട്ടർപട്ടിക പരിഷ്‌കരണം; പുറത്താക്കൽ പട്ടികയിൽ 37,368 പേർ

                  കൽപ്പറ്റ: വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ വയനാട് ജില്ലയിലെ 37,368 പേരുടെ ഫോമുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. ഇവരിൽ 13,717 പേർ മരണപ്പെട്ടവരും 14,375 പേർ ജില്ലയ്ക്ക് പുറത്ത് സ്ഥിരമായി താമസം മാറിയവരുമാണ്. 2593 പേർ വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരുള്ളവരാണ്. ഇതിൽ കണ്ട ത്താൻ കഴിയാത്തത് 6126 പേരെയാണ്. ഫോം വാങ്ങാനോ തിരികെ നൽകാനോ വിസമ്മതിച്ചത് ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങളാൽ 557 പേരുടെ വിവരശേഖരണവും സാധ്യമായിട്ടില്ലെന്ന് കളക്ടറേറ്റിൽ ചേർന്ന്…

                  Read More

                    ചുരത്തിലെ ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണുക: ഓൾ കേരള ടൂറിസം അസോസിയേഷൻ

                    മാനന്തവാടി: ചുരത്തിൽ നിരന്തരമുണ്ടാകുന്ന ബ്ലോക്കുകൾ വയനാടൻ ടൂറിസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ആക്s ജില്ലാകമ്മിറ്റി ആവശ്യപെട്ടു.   ആക്ട സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ആക്ട സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടികൾക്ക് ജില്ലാ കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. വയനാട് ജില്ലാ ജനറൽബോഡിയോഗം ജനുവരി 21 ന് നടത്താനും യോഗം തീരുമാനിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി ബ്രാൻ യോഗം ഉദ്ഘാടനം ചെയ്തു അനീഷ്…

                    Read More

                      സ്വാഗത സംഘം രൂപീകരിച്ചു

                      കുഞ്ഞോം : ഡിസംബർ 26 മുതൽ ജനുവരി 1 വരെ നടക്കുന്ന ഗവ:ഹയർസെക്കണ്ടറി കുഞ്ഞോം എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ സ്വാഗത സംഘം കുഞ്ഞോം എ.യു.പി സ്‌കൂളിൽ വച്ച് രൂപീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ ഡോ:ബിജുമോൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് രാകേഷ് അധ്യക്ഷത വഹിച്ച യോഗം മാനേജർ ശിവൻ സാർ ഉദ്‌ഘാടനം ചെയ്തു. റിട്ടയർഡ് HM മോഹനൻ മാസ്റ്റർ മുഖ്യ പ്രഭാഷണവും, എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് ഷാജുമോൻ ക്യാമ്പ് സന്ദേശവും നൽകി. പ്രോഗ്രാം ഓഫീസർ ഡോ: സാലിം…

                      Read More