wenewser-user

    എക്‌സലന്‍സി ഇന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് അജീബ് കോമാച്ചിയ്ക്ക് 

    മാനന്തവാടി: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നല്‍കാറുള്ള എക്‌സലന്‍സി ഇന്‍ ഫോട്ടോഗ്രാഫി അവാര്‍ഡിന് അജീബ് കോമാച്ചിയെ (മാനേജിങ്ങ് ഡയറക്ടര്‍ കോമാച്ചി പാര്‍ക്ക്) തിരഞ്ഞെടുത്തു. വിവിധങ്ങളായ ഫോട്ടോഗ്രാഫി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, അഭിമാനകരമായ രീതിയില്‍ ഫോട്ടോഗ്രാഫി പാര്‍ക്ക്, മ്യൂസിയം, എക്‌സിബിഷന്‍ഹാള്‍ ഉള്‍പ്പെടെ ഫോട്ടോഗ്രാഫി മേഖലക്ക് സമഗ്ര സംഭാവന നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അവാര്‍ഡിന് പരിഗണിച്ചത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉപഹാരം കൈമാറി.  

    Read More

      അഖില കേരള ഫുട്ബോൾ ടൂർണമെന്റ് ജനുവരി മൂന്നിന്

      കണിയാമ്പറ്റ:മില്ല്മുക്ക്: ആപ്പിൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മില്ല്മുക്ക് മിനി ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ടൂർണമെന്റ് 2026 ജനുവരി 3 ശനിയാഴ്ച നടക്കും. പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ഈ കായികമേളയ്ക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

      Read More

        ‘പോറ്റിയേ കേറ്റിയേ’ ; പാരഡി ഗാനം കേസായേക്കും, പരാതി എഡിജിപിക്ക് കൈമാറി

        തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിന് എതിരെ കേസെടുത്തേക്കും. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതി അദ്ദേഹം എഡിജിപിക്ക് കൈമാറി. കേസെടുക്കാന്‍ വകുപ്പുണ്ടോയെന്ന് പരിശോധിക്കും. പാട്ടിനെതിരെ സിപിഎമ്മും നടപടി ആവശ്യപ്പെട്ടിരുന്നു.     പാട്ട് ദുരുപയോഗം ചെയ്തതില്‍ നടപടി വേണമെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി അയ്യപ്പന്‍റെ പേര് ഉപയോഗിച്ചെന്നും ആണ് പരാതിയിൽ പറയുന്നത്. പാട്ട് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും…

        Read More

          സി.ഐ.എ.എസ്.എൽ അക്കാദമിയിൽ ബിരുദധാരികൾക്കായി സൗജന്യ എവിയേഷൻ കരിയർ സെമിനാർ

          നെടുമ്പാശ്ശേരി: എവിയേഷൻ രംഗത്ത് മികച്ച കരിയർ ആഗ്രഹിക്കുന്ന ബിരുദധാരികൾക്കായി സിയാസൽ അക്കാദമി സൗജന്യ ‘കരിയർ ലോഞ്ച്’ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 20 ന് രാവിലെ 10.30-ന് അക്കാദമി ക്യാമ്പസിലാണ് സെമിനാർ. എവിയേഷൻ രംഗത്ത് 25 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ പരിശീലകനും വിദഗ്ധനുമായ ദീപക് ശങ്കർ സെമിനാർ നയിക്കും. എയർലൈനുകളിലും വിമാനത്താവളങ്ങളിലും തൊഴിൽ നേടുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ഈ മേഖലയിലെ ആഗോള തൊഴിലവസരങ്ങൾ, നൂതന പരിശീലന രീതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം ക്ലാസുകൾ നയിക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾ 8848000901 എന്ന നമ്പരിൽ…

          Read More

            പനമരം പ്രദേശത്ത് ഇറങ്ങിയ കടുവ കാടുകയറി

            പനമരം പ്രദേശത്ത് ഇറങ്ങിയ കടുവ കാടുകയറി കാൽപ്പാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായി പാതിരി വനമേഖലയിലേക്ക് ആണ് കടുവ കയറിപ്പോയത് പ്രദേശത്തെ തോട്ടങ്ങളിലും വന മേഖലയിലും കാൽപ്പാടുകൾ

            Read More

              മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭേദഗതി നീതികേട്: സംഷാദ് മരക്കാര്‍

              കല്‍പ്പറ്റ: ഗ്രാമീണ മേഖലയുടെ വികസനം ലക്ഷ്യമാക്കി 2005ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 20 വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്ത് പദ്ധതിയുടെ പേരും ഘടനയും മാറ്റാന്‍ കേന്ദ്രം കൊണ്ടുവന്ന പുതിയ ബില്‍ നീതികേടാണെന്നും പദ്ധതിയെ തകര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് സംഷാദ് മരക്കാര്‍. മഹാത്മാഗാന്ധിയുടെ പേരിനെ പോലും ഭയപ്പെടുന്ന സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമായാണ് പേരു മാറ്റത്തിന്റെ കാരണം. അതിനോടൊപ്പം പദ്ധതിയുടെ നടത്തിപ്പില്‍ ഘടനാപരമായ മാറ്റം മേഖലയെ ഇല്ലാതാക്കുകയും ചെയ്യും. നിലവില്‍…

              Read More

                ജീവനക്കാർക്ക് അഭിവാദ്യമർപ്പിച്ച്   എൻ. ജി. ഒ അസോസിയേഷൻ

                മാനന്തവാടി: വിവിധ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജീവനക്കാർ തദ്ദേശസ്വയം ഭരണ തിരെഞ്ഞെടുപ്പിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മിറ്റി. ജീവനക്കാർക്ക് അഭിവാദ്യമർപ്പിച്ച് മാനന്തവാടി മിനി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. ബ്രാഞ്ച് പ്രസിഡണ്ട് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു. എം. ജി. അനിൽകുമാർ, രാംപ്രമോദ്, എൻ.വി. അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു…

                Read More

                  ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി 18-ന് കൊച്ചിയിൽ

                  കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്ത്രീകളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി ഡിസംബർ 18-ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും.രാവിലെ 9.30 ന് ആരംഭിക്കുന്ന ഉച്ചകോടി വൈകിട്ട് 5.30 ന് സമാപിക്കും.   സംരംഭകർക്കും പ്രൊഫഷണലുകൾക്കും വീട്ടമ്മമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. സാമ്പത്തിക ഭദ്രത, തൊഴിൽ മേഖലയിലെ എ.ഐ (AI) സാധ്യതകൾ, സൈബർ സുരക്ഷ, വ്യക്തിഗത ആരോഗ്യം, സ്ത്രീകൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ…

                  Read More

                    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഐഎൻടിയുസി പ്രതിഷേധം

                    കൽപ്പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റി സംഘപരിവാർ നേതാക്കളുടെ പേരിൽ പദ്ധതി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും ഐഎൻടിയുസി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഐഎൻടിയൂസി കൽപ്പറ്റ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.ഐ എൻ ടി യൂ സി ജില്ലാ പ്രസിഡന്റ് പി പി ആലി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഐ…

                    Read More

                      ചീക്കല്ലൂരിലെ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവ്

                      ചീക്കല്ലൂരിലെ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവ്   ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണനാണ് ഉത്തരവിറക്കിയത്. കടുവ നാളെയും കാടുകയറിയില്ലെങ്കിൽ മയക്കുവെടി വെച്ചേക്കും

                      Read More