ചുരത്തില്‍ അടിയന്തര ക്രെയിന്‍ സംവിധാനവും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം-ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: വയനാട് ജില്ലയിലേക്കുള്ള പ്രധാന പ്രവേശന മാര്‍ഗമായ താമരശ്ശേരി ചുരത്തില്‍ അനുഭവപ്പെടുന്ന ഗുരുതര ഗതാഗതക്കുരുക്ക് ആയിരക്കണക്കിന് യാത്രക്കാരുടെ ദൈനംദിന ജീവിതം താറുമാറാക്കുകയാണെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു. ചുരത്തില്‍ അടിയന്തര ഗതാഗത ക്രമീകരണങ്ങളും, അത്യാധുനിക ക്രെയിന്‍ സംവിധാനവും ഉടന്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് എം.എല്‍.എ കത്ത് നല്‍കി. ദിവസേന മണിക്കൂറുകളോളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുന്നതോടെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയും, പൊതുജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്യുന്ന…
