യു ഡി എഫിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി; പ്രിയങ്കാഗാന്ധി എം പി
കല്‍പ്പറ്റ: യു ഡി എഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്ന് പ്രിയങ്കാഗാന്ധി എം പി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നുവെന്നും, തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രിയങ്ക സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്‍കിയ ഓരോ നേതാവിനും പ്രവര്‍ത്തകനും എന്റെ അഗാധമായ നന്ദിയെന്നും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍…
