wenewser-user

വടുവച്ചാൽ ഓട്ടോ മറിഞ്ഞു ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു 

വടുവച്ചാൽ : ഓട്ടോ മറിഞ്ഞു ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. വടുവഞ്ചാൽ കോട്ടൂർ വാളശ്ശേരി സ്വദേശി പൊന്നിയത്ത് അബ്ദുൽസലാമിൻ്റെ മകൻ അഫ്‌നാസ് (5)ആണ് മരിച്ചത്. ഖബറടക്കം തിങ്കളാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് വടുവഞ്ചാൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ

Read More

ചെറുകര ലൈബ്രറിയുടെ ടോയ്ലറ്റ് ബ്ലോക്കും സ്റ്റേജും ഉദ്ഘാടനം ചെയ്തു

ചെറുകര: റിനൈസൻസ് ലൈബ്രറി ചെറുകരക്ക് ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ടോയ്ലറ്റ് ബ്ലോക്കും സ്റ്റേജും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ്‌ കെ പ്രേമരാജ് അധ്യക്ഷത വഹിച്ചു. മംഗലശ്ശേരി മാധവൻ മാസ്റ്റർ,എം.ജെ ഷിബി, സി. ജി പ്രത്യുഷ്,അഡ്വ. കെ രാജേഷ്, പത്മനാഭൻ മാസ്റ്റർ,വി.പി പ്രേം പ്രകാശ്, എം. ഷൈബി,കെ സാജിഷ്, സ്വപ്ന എം തുടങ്ങിയവർ പ്രസംഗിച്ചു.

Read More

കൽപ്പറ്റ നഗരത്തിൽ ഗതാഗത പരിഷ്കരണം; ചരക്ക് വാഹനങ്ങൾക്ക് പ്രവേശനം പരിമിതപ്പെടുത്തും

കൽപ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിച്ച് യാത്ര സുഗമമാക്കൽ ലക്ഷ്യമിട്ട് ഗതാഗത പരിഷ്കാര നിർദേശങ്ങളുമായി നഗരസഭ. ചരക്ക് വാഹനങ്ങൾക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് 3.30 മുതൽ ആറു വരെയും ടൗണിൽ പ്രവേശിക്കാൻ വിലക്കേർപ്പെടുത്തി. പഴയ ബസ് സ്റ്റാൻഡിനകത്ത് സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കില്ല. ബസുകൾക്ക് മാത്രമായിരിക്കും പ്രവേശനം. നഗരപരിധിയിൽ ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രമേ നിർത്താൽ പാടുള്ളൂ. സ്റ്റോപ്പുകൾക്ക് പുറത്ത് യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു….

Read More

മീനങ്ങാടിയിലും ബത്തേരിയിലും യുഡിഎഫ് പ്രതിഷേധപ്രകടനം നടത്തി

മീനങ്ങാടിയിലും ബത്തേരിയിലും യുഡിഎഫ് പ്രതിഷേധപ്രകടനം നടത്തി   ഷാഫി പറമ്പില്‍ എം പി മര്‍ദ്ദിച്ച സംഭവം: ജില്ലയിലെങ്ങും കോണ്‍ഗ്രസ് പ്രതിഷേധം   കല്‍പ്പറ്റ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും, വടകര എം പിയുമായ ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ വയനാട്ടിലെങ്ങും പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ജില്ലയില്‍ പ്രതിഷേധ പ്രടനങ്ങള്‍ നടത്തുകയും യോഗം ചേരുകയും ചെയ്തു. ബത്തേരിയില്‍ യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍…

Read More

മുസ്ലിം ലീഗ് ഗ്രാമയാത്ര സംഘടിപ്പിച്ചു

കോട്ടത്തറ: ജനദ്രോഹ സർക്കാറുകൾക്കെതിരെയും കോട്ടത്തറ ഗ്രാമ പഞ്ചായത്ത് UDF ഭരണസമിതിയുടെ നേട്ടങ്ങൾ വിശദീകരിച്ചും മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ഗ്രാമയാത്ര നടത്തി. ഗ്രാമയാത്രയുടെ ഉദ്ഘാടനം വൈപ്പടിയിൽ മുസ്ലിം ലീഗ് കൽപറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ഹംസ ജാഥാ ക്യാപ്റ്റൻ പി.സി അബ്ദുള്ളക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഗഫൂർ വെണ്ണിയോട് വി.സി അബൂബക്കർ ഹാജി. അബ്ദുള്ള വൈപ്പടി. പി.എ നസീമ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ അംഗങ്ങളായ കെ.കെ മുഹമ്മദലി മോയിൻ മുണ്ടോളി…

Read More

മനസ്സിലേക്ക് മടങ്ങുക’ ഹ്രസ്വചിത്രം പുറത്തിറക്കി

കൽപ്പറ്റ: ലോക മാനസികാരോഗ്യദിനാചരണത്തിൻ്റെ ഭാഗമായി കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിൻ്റെ ബാനറിൽ മനസ്സിലേക്ക് മടങ്ങുക എന്ന പേരിൽ ഹ്രസ്വചിത്രം തയ്യാറാക്കി. സൗഹൃദ ക്ലബ്ബ് അംഗങ്ങളായ ശ്രീനിഷ.എസ്, കൃഷ്ണേന്ദു എം.എസ് എന്നിവർ പ്രധാന വേഷം ചെയ്തു.കെ.മുഹമ്മദ് സഫ് വാൻ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചു. സൗഹൃദ ക്ലബ്ബ് കോർഡിനേറ്ററും മലയാളം അധ്യാപകനുമായ ഷാജി മട്ടന്നൂർ രചനയും ഏകോപനവും നിർവഹിച്ച ഹ്രസ്വചിത്രത്തിൻ്റെ സംഗീതം ഒരുക്കിയത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് .

Read More

ഇൻ്റർനാഷണൽ കരാട്ടെ ടൂർണ്ണമെൻ്റ് നടത്തി

മീനങ്ങാടി : ഒക്കിനാവാ ഷൊറിൻ റ്യൂ കരാട്ടെ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഷിമ കപ്പിനു വേണ്ടിയുള്ള മൂന്നാമത് ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് മീനങ്ങാടിയിൽ വച്ച് നടത്തി. വയസ് അടിസ്ഥാനത്തിലുള്ള വിവിധ ഗ്രൂപ്പുകളിലായിരുന്നു മൽസരങ്ങൾ നടന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പുരുഷൻമാർക്കും സ്ത്രീകൾക്കും വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലും പ്രത്യേക മൽസരങ്ങൾ നടന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രത്യേകം തയ്യാറാക്കിയ വേദികളിലായിരുന്നു ടൂർണ്ണമെൻ്റ് നടന്നത്. ബ്ലാക്ക് ബെൽറ്റ് വിതരണവും വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കലും ചടങ്ങിൽ വച്ചു നടന്നു. എടപ്പെട്ടി ഗവ. എൽ…

Read More

സ്വതന്ത്ര കർഷക സംഘം വനിതാ വിങ് രൂപീകരിച്ചു

മാനന്തവാടി: സ്വതന്ത്ര കർഷക സംഘം വനിതാ വിങ് മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹികളായി ജമീലാ ഷറഫുദ്ദീൻ (പ്രസിഡന്റ്), ആബിദ മാനന്തവാടി (സെക്രട്ടറി), മൈമൂന പുലിക്കാട് (ട്രഷറർ), റഷീദ തൊണ്ടർനാട്, ആലിയ എടവക, നദീറ (വൈസ് പ്രസി.) സുഹറ, സുലൈഖ കാഞ്ഞായി, ഷൈനി പനമരം (ജോ: സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. മായൻ മുതിര അധ്യക്ഷത വഹിച്ചു. സി.പി .മൊയ്‌ദുഹാജി, പി.കെ.അബ്ദുൾ അസീസ്, ഉസ്മാൻ പള്ളിയാൽ, സൗജത്ത് ഉസ്മാൻ, ആമിന സത്താർ, ആസ്യമൊയ്തു, പങ്കെടുത്തു. സലിം കേളോത്ത് സ്വാഗതം പറഞ്ഞു.

Read More

കെ.കെ അബ്രഹാമിന്റെ വീട്ടു പടിക്കൽ സഹകരണം ബാങ്ക് തട്ടിപ്പിനിരയായവർ സൂചന സത്യാഗ്രഹ സമരം തുടങ്ങി

പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് സർചാർജ് ഉത്തരവ് നടപ്പാക്കി കർഷകരുടെ പണയ രേഖകൾ തിരികെ നൽകുക, ബാങ്ക് കൊള്ളയടിച്ച് കെ കെ അബ്രഹാമിനെയും കൂട്ടാളികളെയും ജയിലിൽ അടയ്ക്കുക. ഇരകൾക്ക് എത്രയും വേഗം നീതി ലഭിക്കുക എന്ന ആവശ്യവുമായി സൂചന സത്യാഗ്രഹ സമരം കെ. കെ അബ്രഹാമിന്റെ വീട്ടുപടിക്കൽ തുടങ്ങി. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിനെ തുടർന്നു ബാധ്യത വന്ന ഡാനിയേൽ സാറ കുട്ടി ദമ്പതികളും , തട്ടിപ്പിന്റെ പേരിൽ…

Read More

അന്താരാഷ്ട്ര ബാലികാ ദിനം ആഘോഷിച്ചു.

വയനാട്:- വനിതാ – ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലികാ ദിനം ആഘോഷിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ- ബേട്ടി ബാചാവോ ബേട്ടി പഠാവോ 2025 സ്കീമിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എൻട്രി ഫോം ഫോർ ഗേൾസ്, സഖി വൺ സ്റ്റോപ്പ് സെന്റർ എന്നിവിടങ്ങളിലെ കുട്ടികൾക്കും സ്ത്രീ കൾക്കും വേണ്ടി വിവിധ പരിപാടികൾ, ബോധവൽക്കരണ…

Read More