സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി ബൗൺസർമാർ വേണ്ട; കർശന നിർദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി ബൗൺസർമാരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി. ബൗൺസർ എന്നെഴുതിയ ടീ ഷർട്ടും അനുചിത വേഷ വിധാനങ്ങളുമുള്ള സുരക്ഷാ ജീവനക്കാരെ ക്ഷേത്രത്തിൽ സുരക്ഷയ്ക്കായി നിയോഗിക്കരുതെന്നാണ് ഉത്തരവ്. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിൻ്റെ വലിയ വിളക്ക് എഴുന്നള്ളിപ്പ് സമയത്ത് തിരക്ക് നിയന്ത്രിക്കാൻ സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ബൗൺസർമാരെ ഏർപ്പാടാക്കിയതിന് എതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഉത്തരവ്. കറുത്ത ബനിയനും പാൻ്റും ഒപ്പം കാവി ഷാളും ഇട്ടായിരുന്നു ബൗൺസർമാർ തിരക്ക്…
