wenewser-user

ക്യാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിലാണ് രോഗികൾക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്. നിയമസഭയിൽ ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. ചികിത്സയ്ക്കായി ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്ന അനേകം നിർധനരായ ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് മന്ത്രി അറിയിച്ചു.

Read More

ദുരന്ത ബാധിതരും നമ്മുടെ പൗരൻമാരാണെന്നത് കേന്ദ്രം മറക്കരുത്: സംഷാദ് മരക്കാർ

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുത്തി തള്ളാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം മനുഷ്യത്വരഹിതമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ദുരന്തബാധിതരും രാജ്യത്തെ പൗരന്‍മാരാണെന്നത് മറക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായത്. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നായി വായ്പകളെടുത്തിരുന്ന ദുരന്ത ബാധിതര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, ണനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രം കൈകൊണ്ടിരിക്കുന്നത്.ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ദുരന്തബാധിതരുടെ…

Read More

ഡബ്ലൂ.എം.ഒ ഹാബിറ്റേറ്റ് മാഗസിൻ പ്രകാശനം ചെയ്തു 

കെല്ലൂർ: വയനാട് മുസ്ലിം ഓർഫനേജ് ബോയ്സ് ഹാബിറ്റേറ്റ് വിദ്യാർത്ഥി യൂണിയന്റെ കീഴിൽ പുറത്തിറക്കിയ സ്പാർക്കിൽ സെക്കൻഡ് എഡിഷൻ മാഗസിൻ ഗ്രന്ഥകാരനും വയനാട് ജില്ലപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. വയനാട് മുസ്ലിം ഓർഫനേജ് വൈസ് പ്രസിഡണ്ട് മായൻ മണിമ അധ്യക്ഷത വഹിച്ചു. ശശി മാസ്റ്റർ വെള്ളമുണ്ട , കെ. അഹമ്മദ് മാസ്റ്റർ, മുഹമ്മദ് ഗസാലി, ഷമീർ മാസ്റ്റർ ,മുഹമ്മദ് അമാൻ ,അർമാൻ ആദിൽ, അജ്മൽ മാസ്റ്റർ ,യൂണിയൻ പ്രസിഡണ്ട് അർസിയാൽ എന്നിവർ സംസാരിച്ചു

Read More

വന്യജീവി സംരക്ഷണ നിയമ ഭേദഗതി; സർക്കാർ ജനങ്ങൾക്കൊപ്പം: സിപിഐ എം 

കൽപറ്റ:കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ അപ്രായോഗിക വ്യവസ്ഥകളെ മറികടന്ന്‌ സംസ്ഥാന സർക്കാർ നിയമ ഭേദഗതിയിലൂടെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണെന്ന്‌ സിപിഎം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. നിലവിലുള്ള കേന്ദ്ര നിയമം അപ്രായോഗികവും നടപടിക്രമം കാലതാമസം വരുത്തുന്നതുമാണ്. സാങ്കേതിക നിയമപ്രശ്‌നങ്ങൾ കാലങ്ങളായി മനുഷ്യരുടെ ജീവനാണ്‌ അപഹരിക്കുന്നത്‌. അക്രമകാരികളായ വന്യജീവികളെ കൊല്ലുന്നതിനുള്ള തടസ്സം നീക്കുന്നതിനും കാട്ടുപന്നിയെ അടക്കം ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിയന്ത്രിക്കാൻ കഴിയുന്നതുമാണ് നിയമം. കർഷകരും സാധാരക്കാരും ഉൾപ്പെടുന്ന ജില്ലയിലെ ഭൂരിഭാഗം ജനങ്ങൾക്കും ധൈര്യത്തോടെ ജീവിക്കാനുള്ള പ്രതീക്ഷയാണ്‌ സർക്കാരിന്റെ ചുവടുവയ്‌പ്….

Read More

പാലസ്തീൻ ഐക്യദാർഢ്യ സദസ്സും നൈറ്റ് മാർച്ചും സംഘടിപ്പിച്ചു.

പുൽപ്പള്ളി: ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി യിലാണ് നൈറ്റ് മാർച്ചും ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചത്.അമേരിക്കൻ പിന്തുണയോടെ പലസ്തിനിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നുംപിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതീകാത്മകമായി വെള്ളയിൽ പൊതിഞ്ഞ കുരുന്നുകളുടെ ജഡവുമായിട്ടായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ ഷിജി ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാൽസ്വാഗതവും വിഷ്ണു സജി നന്ദിയും പറഞ്ഞു.മുഹമ്മദ് ഷാഫി അധ്യക്ഷനായി.വിഷ്ണു സി ആർ,എൽദോസ് ബാബു,ആദർശ്, സുജിൽ എ.എസ്,അനീഷ് എൻ വി,സി.പി വിൻസെൻ്റ്…

Read More

121കവികൾ ചേർന്ന് എഴുതിയ പുസ്ത‌കങ്ങൾ പ്രകാശനം ചെയ്തു

കൽപ്പറ്റ: സൃഷ്ടിപഥം ജില്ലാ യൂണിറ്റിൻ്റെ ‘ആഗ്നേയം’ പരിപാടിയുടെ ഭാഗമായി 121 കവികൾ ചേർന്ന് എഴു തിയ ‘ശ്രാവണ സന്ധ്യ തന്ന നിലാവെളിച്ചങ്ങൾ’, ‘പുലരിയിലെ പൂക്കളം’ എന്നീ പുസ്‌തകങ്ങളുടെ പ്രകാശനം കൽപ്പറ്റയിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എഴുത്തുകാരനുമായ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജാഫർ അമീർ അധ്യക്ഷത വഹിച്ചു.പ്രസന്ന രാജൻ, മനോജ് തെക്കേടത്ത്,ലൈല സൈൻ,മിഥുൻ മുണ്ടക്കൽ, കെ.പി. ദീപ, ജിനി ജോസ്, ജയ ചന്ദ്രൻ, സി.ജയശ്രീ. പി.സുനിൽകുമാർ, മുറാക്കിബ് അലി, ഹാരിസ് പരുത്തിപ്പാറ, എൻ.ജയശങ്കർ, :…

Read More

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു

മുട്ടില്‍ : വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി പ്രകാശനം ചെയ്തു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹിക, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളില്‍ സബ് ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ ജില്ലാ ശാസ്‌ത്രോത്സവത്തില്‍ മാറ്റുരയ്ക്കും. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍…

Read More

വിദ്യാർത്ഥികൾക്ക് ഭരണപാഠമൊരുക്കി വെള്ളമുണ്ട ഡിവിഷൻ

കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ലീഡർമാർക്ക് ഭരണസംവിധാനവും ലീഡർഷിപ്പും പഠിക്കാൻ കളക്ടറേറ്റിലേക്ക് ഭരണ പഠന യാത്ര സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട എട്ടേനാൽ ലൈബ്രറി പരിസരത്ത് നിന്നും പുറപ്പെട്ട ഭരണ പഠന യാത്ര വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ഭരണസംവിധാനവുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ നേരിട്ട് അറിയാനും പരിപാടി  അവസരമൊരുക്കി. കളക്ടറേറ്റ് എ….

Read More

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു.   ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്.   താമരശ്ശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപ് ആണ് ഡോക്റെ വെട്ടിപരിക്കേൽപ്പിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ ഡോക്ടറുടെ പരിക്ക് ഗുരുതരമല്ല. ഡോക്‌ടറെ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.   മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. ആഗസ്റ്റ് 14-നാണ് സനൂപിൻ്റെ മകൾ അനയ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച്…

Read More

പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു

ബത്തേരി: ബത്തേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി. ആറ് സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായും മാലിന്യ സംസ്‌കരണസംവിധാനമില്ലാതെയും പ്രവര്‍ത്തിച്ച മൈസൂര്‍ റോഡിലെ അല്‍ജുനൂബ് കുഴിമന്തി എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും നിറുത്തിവെപ്പിച്ചു. ഇന്ന് രാവിലെ ബത്തേരി ടൗണിലും പരിസരങ്ങളിലെയും പതിനഞ്ചോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നടപടി സ്വാകരിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്താതും പഴകിയതുമായ അലഫാം, കുബ്ബൂസ്, ബീഫ്, ചോറ്,…

Read More