wenewser-user

    2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്റ്റേ.

    കല്‍പ്പറ്റ: 2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്റ്റേ. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സ്റ്റേ. സി കെ ജാനു ഒന്നാം പ്രതിയായ കേസില്‍ 74 പേര്‍ പ്രതികളാണ്. 2003 ജനുവരി നാലിനാണ് മുത്തങ്ങ വനത്തില്‍ ഭൂസമരം ആരംഭിച്ചത്. ഭൂസമരക്കാരെ മുത്തങ്ങ വനത്തില്‍ നിന്നും ഒഴിപ്പിക്കുന്നതിനായുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമായി നടന്ന വെടിവെയ്പ്പില്‍ ആദിവാസി ചെമ്മാട് ജോഗി കൊല്ലപ്പെട്ടിരുന്നു.അടുത്തിടെ സി കെ ജാനു യുഡിഎഫില്‍ ചേര്‍ന്നിരുന്നു. മുത്തങ്ങളുടെ…

    Read More

      കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു ശബരിമല സ്വര്‍ണക്കൊള്ളയിലും ബ്രഹ്‌മഗിരി തട്ടിപ്പിലും സി പി എം സ്വീകരിക്കുന്നത് അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനം: ഷാഫി പറമ്പില്‍ എം പി

      കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു   ശബരിമല സ്വര്‍ണക്കൊള്ളയിലും ബ്രഹ്‌മഗിരി തട്ടിപ്പിലും സി പി എം സ്വീകരിക്കുന്നത് അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനം: ഷാഫി പറമ്പില്‍ എം പി   യോഗിയുടെ കത്തിനെ സ്തുതിക്കുന്ന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തെ നിസാരവത്ക്കരിക്കുന്നു   കല്‍പ്പറ്റ: ശബരിമല അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ സംരക്ഷിക്കുന്ന അതേ സമീപനമാണ് ബ്രഹ്‌മഗിരിയില്‍ അഴിമതി നടത്തിയവരെ സംരക്ഷിക്കുന്ന സി പി എമ്മിന്റെ സമീപനവുമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍…

      Read More

        പടിപൂജയ്ക്ക് 1.37 ലക്ഷം രൂപ, മറിച്ചു വില്‍ക്കുന്നത് പത്തിരട്ടി തുകയ്ക്ക്, ബുക്കിങ്ങില്‍ വന്‍ തട്ടിപ്പ്; ശബരിമലയിലെ വഴിപാടുകളില്‍ വ്യാപക ക്രമക്കേട്

        തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പുരോഗമിക്കെ ക്ഷേത്രവുമായി ബന്ധപ്പെട്ട അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. ശബരിമലയിലെ വിശേഷാല്‍ ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതില്‍ ഉൾപ്പെടെ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.   വഴിപാടുകളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ആചാരങ്ങളില്‍ ഇടപെട്ട രീതികളിലും ക്രമക്കേണ്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ശബരിമലയിലെ 18 തരം പൂജകള്‍,…

        Read More

          ഐസ് മൂടിയ സേല തടാകത്തിലിറങ്ങി, അരുണാചലില്‍ മലയാളിസംഘം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

          കൊല്ലം: അരുണാചല്‍ പ്രദേശിലേക്ക് വിനോദയാത്രപോയ എഴംഗ മലയാളിസംഘം അപകടത്തില്‍പ്പെട്ടു. അരുണാചല്‍ പ്രദേശില്‍ തവാങ് ജില്ലയിലെ സേല തടാകത്തില്‍ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളെ കാണാതായി. നെടുമ്പന പുത്തന്‍ചന്ത മേലൂട്ട് വീട്ടില്‍ പ്രകാശിന്റെയും മഞ്ജുവിന്റെയും മകന്‍ വിനു പ്രകാശ് (26) ആണ് മരിച്ചത്. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി മാധവിനെയാണ് കാണാതായത്.   ഐസ് പാളികള്‍ മൂടിയ സേല തടാകത്തിന് മുകളിലൂടെ നടന്നപ്പോള്‍ പാളികള്‍ തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. തടാകത്തിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ്…

          Read More

            ‘ഷാനി മോള്‍ ഉസ്മാന്‍ സിപിഎമ്മിലേയ്ക്ക്’; വ്യാജ പ്രചാരണത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് ഫാന്‍സ് പേജിനെതിരെ കേസ്

            ആലപ്പുഴ: സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന വ്യാജ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഷാനി മോള്‍ ഉസ്മാന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. ‘കമ്മ്യൂണിസ്റ്റ് കേരള’, ‘ജോണ്‍ ബ്രിട്ടാസ് ഫാന്‍സ് ഗ്രൂപ്പ്’ എന്നീ ഫെയ്സ്ബുക്ക് പേജുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഷാനി മോള്‍ ഉസ്മാന്റെ മൊഴിയെടുത്തു.   കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ഐഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ ഷാനി മോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിഷയത്തെ തുടര്‍ന്ന്…

            Read More

              ക്ഷാമബത്ത-സർക്കാരിൻ്റെ ഒളിച്ചുകളി അവസാനിപ്പിക്കണം: കെ പി എസ് ടി എ

              മീനങ്ങാടി : ക്ഷാമബത്ത ജീവനക്കാരൻ്റെ അവകാശമല്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരും ധനവകുപ്പ് മന്ത്രിയും ക്ഷാമബത്ത ജീവനക്കാരൻ്റെ അവകാശമാണെന്ന് പാർട്ടി പത്രത്തിൽ വാർത്ത കൊടുത്തതിലൂടെ ജീവനക്കാരെ പരിഹസിക്കുകയാണെന്ന് കെ പി എസ് ടി എ ബത്തേരി ഉപജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. ക്ഷാമബത്ത അനുവദിക്കുന്നതിന് പുതിയ രീതിയാണ് ഇനി മുതൽ അവലംബിക്കുക എന്ന് ധനവകുപ്പ് സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം അഡീഷണൽ ഡി എ എന്ന പേരിൽ അനുവദിക്കുന്ന ക്ഷാമബത്തയുടെ കുടിശ്ശിക ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ വിഷയത്തിലുള്ള സർക്കാരിൻ്റെ ഇരട്ടത്താപ്പ്…

              Read More

                കാര്‍ഷിക മേഖല സമ്പദ്‌വ്യവസ്ഥക്ക് അവിഭാജ്യ ഘടകം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

                കൽപ്പറ്റ: കാര്‍ഷിക മേഖല നാടിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്നും അത് നിലനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച കാര്‍ഷിക സര്‍വ്വെ ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.   കാര്‍ഷിക മേഖലയിലെ വിള വിസ്തീര്‍ണ്ണം, ഉത്പാദനം, വിള നിരക്ക്, ഭൂവിനിയോഗ രീതികളുമായി ബന്ധപ്പെട്ട കാര്‍ഷിക സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന നോഡല്‍ ഏജന്‍സിയാണ് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ്. വകുപ്പ്…

                Read More

                  ക്യാബേജ് വിളവെടുപ്പ് നടത്തി

                  ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം.ജി ഇന്ദ്രജിത്ത് പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജൈവ രീതിയില്‍ കൃഷി ചെയ്ത ക്യാബേജുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ പാചകപ്പുരയിലേക്ക് നല്‍കി. പി.ടി.എ പ്രസിഡന്റ് ടി.കെ ശ്രീജന്‍, പ്രിന്‍സിപ്പാള്‍ അമ്പിളി നാരായണന്‍, എസ്.എം.സി ചെയര്‍മാന്‍ സുഭാഷ് ബാബു,…

                  Read More

                    ലോക മണ്ണ് ദിനാചരണം; കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു

                    മീനങ്ങാടി: ജില്ലാ മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപരമായ നഗരങ്ങള്‍ക്ക് ആരോഗ്യകരമായ മണ്ണ് എന്ന സന്ദേശത്തോടെയാണ് ലോക മണ്ണ് ദിനാചരണം സംഘടിപ്പിച്ചത്.   മണ്ണിന്റെ പ്രാധാന്യം-സുസ്ഥിര മണ്ണ് വിഭവ പരിപാലനത്തിന്റെ ആവശ്യകത പൊതുജനങ്ങളില്‍ ബോധവത്കരിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. സെമിനാറില്‍ സസ്യ പോഷക മൂലകങ്ങളും ശാസ്ത്രീയ മണ്ണ് പരിശോധനയും എന്ന വിഷയത്തില്‍…

                    Read More

                      തപോഷ് ബസുമതാരിക്ക് സ്ഥലം മാറ്റം, അരുണ്‍ കെ പവിത്രൻ വയനാട് എസ്.പി

                      കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. അരുൺ കെ. പവിത്രൻ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (Law & Order and Traffic) സ്ഥാനത്തുനിന്നാണ് വയനാട് എസ്.പിയായി മാറ്റം ലഭിച്ചത്. വയനാട് എസ്.പി ആയിരുന്ന തപോഷ് ബസുമതാരിയെ തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മീഷണറായി സ്ഥലം മാറ്റിയുമാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയാണ് അരുണ്‍ കെ പവിത്രന്‍

                      Read More