wenewser-user

    അതിജീവനത്തിന്റെ പാതയിൽ എ ഗ്രേഡിന്റെ തിളക്കം

    തൃശൂർ: കലയിലൂടെ അതിജീവനത്തിന്റെ പാത തേടുകയാണ് വയനാട് ചൂരൽമല ഉരുപ്പൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ. ഇരുൾ നിറഞ്ഞ രാത്രിയുടെ ഓർമ്മയ്ക്ക് മേൽ കലയിലൂടെ പുതുവെളിച്ചം തേടുകയാണ് വെള്ളർമലയിലെ കുട്ടികളും അവരുടെ പ്രിയപ്പെട്ട ഉണ്ണിമാഷും. ഉണ്ണി മാഷിൻ്റെ നേതൃത്വത്തിൽ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വയനാടിന്റെ കുട്ടികളെ കാണാൻ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ വേദിയിലെത്തി. മന്ത്രി അവരോടൊപ്പം സമയം ചിലവഴിച്ചത് സർക്കാർ അവരെ ചേർത്ത് നിർത്തുന്നതിന്റെ അടയാളപ്പെടുത്തൽ…

    Read More

      സംസ്ഥാന സ്‌കൂൾ കലോത്സവം: പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ് 

      കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി. ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന് ഇരട്ടി മധുരം നൽകി. ജില്ലാ തലത്തിൽ രണ്ടാമതായിപോയ ടീം അപ്പീലിലൂടെയാണ് സംസ്ഥാന മൽസരത്തിൽ പങ്കെടുത്തത്. പണിയനൃത്തം സംസ്ഥാന കലോൽസവത്തിൽ മൽസര ഇനമായി ഉൾപ്പെടുത്തിയ കഴിഞ്ഞ വർഷവും തരിയോട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ സംസ്ഥാനതലത്തിൽ പങ്കെടുത്തിരുന്നു. കാർത്തിക ടി ….

      Read More

        ശ്രീ സന്താന ഗോപാല മഹാവിഷ്ണു – വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവ ഫണ്ട് ഏറ്റുവാങ്ങി

        മുട്ടിൽ: 2026 ഫെബ്രുവരി 6 മുതൽ 12 വരെ ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ബ്രഹ്മശ്രീ സുനിൽ നമ്പൂതിരിപ്പാടിൻ്റെ മഹനീയ കാർമികത്വത്തിൽ ആചാര വിധി പ്രകാരം വിശേഷാൽ പൂജകളോടു കൂടി നടത്തപ്പെടും . 2026 ഫെബ്രുവരി 12 -ാം തിയതി തിരു ആറാട്ടിന് ശേഷം കൊടിയിറങ്ങും. ഉത്സവാഘോഷ ഫണ്ട് ഇ.സത്യശീലൻ, ഭാര്യ യു. വൃന്ദാദേവി എന്നിവരിൽ നിന്നും ക്ഷേത്രം പ്രസിഡൻ്റ് എം.പി.അശോക് കുമാർ ഏറ്റു വാങ്ങി. ക്ഷേത്രം സെക്രട്ടറി കെ. ശശിധരൻ, കെ ചാമിക്കുട്ടി, സുന്ദർ രാജ്…

        Read More

          വാഗ്ദാന ലംഘനം ഇടതുപക്ഷത്തിന് ഭൂഷണമല്ല: എ.ഐ.ടി.യു.സി.

          കൽപ്പറ്റ: തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും നൽകിയ വാഗ്ദാനം ലംഘിക്കുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ലെന്നും തൊഴിലാളി സംഘടനപ്രതിനിധികളുമായി ചർച്ച ചെയ്തുണ്ടാക്കിയ തീരുമാനങ്ങൾ സർക്കാർ അടിയന്തിരമായി നടപ്പിലാക്കണമെന്നും എ.ഐ.ടി.യു.സി. വയനാട് ജില്ലാ പ്രസിഡണ്ട് വിജയൻ ചെറുകരആവശ്യപ്പെട്ടു.   മിനിമം കൂലി 700 രൂപയാക്കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികാ വാഗ്ദാനമെങ്കിലും നടപ്പിലാക്കണമെന്നും രണ്ട് മന്ത്രിതല ചർച്ചകളിലായി തീരുമാനിക്കപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എഐടിയുസി) വയനാട് കളക്ടറേറ്റിന് മുമ്പിൽ നടത്തിയ സമരം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു…

          Read More

            കാര്‍ഷിക മേഖലയിലെ പദ്ധതികളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം: എഫ്.പി.സി. കണ്‍സോര്‍ഷ്യം

            കല്‍പ്പറ്റ: കാര്‍ഷിക മേഖലയിലെ പദ്ധതികളുടെ നിര്‍വഹണത്തിലും സബ്‌സിഡി വിതരണത്തിലും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടണമെന്നും കുടിശ്ശികകള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും കേരള എഫ്.പി.ഒ., എഫ്.പി.സി. കണ്‍സോര്‍ഷ്യം വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. നിലവില്‍ വിവിധ പദ്ധതികളുടെ സബ്‌സിഡി തുക കുടിശ്ശികയുണ്ട്. ഇത് ഉടന്‍ വിതരണം ചെയ്യണം. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും വിള ഇന്‍ഷൂറന്‍സ് പദ്ധതിയിലെ കുടിശ്ശികയും കര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. വയനാട് ജില്ലയില്‍ കൃഷി അനുബന്ധ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണം….

            Read More

              ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി ദീപാദാസ് മുൻഷി

              കൽപ്പറ്റ: വയനാട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ എത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ, ഡി സി സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡൻ്റ്മാർ എന്നിവരുമായി അവർ കൂടികാഴ്ച്ച നടത്തി, സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും , പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എസ് ഐ ആർ മൂലം…

              Read More

                മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് നല്‍കി വരുന്ന ധനസഹായം നിര്‍ത്തി സര്‍ക്കാര്‍.

                കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് നല്‍കി വരുന്ന ധനസഹായം നിര്‍ത്തി സര്‍ക്കാര്‍. 9,000 രൂപയാണ് ധനസഹായം നല്‍കിയിരുന്നത്. ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കായിരുന്നു സര്‍ക്കാര്‍ 9,000 രൂപ ധനസഹായം നല്‍കിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം പിന്നീട് ഡിസംബര്‍ വരെ നീട്ടിയിരുന്നു. ദുരന്തബാധിതരില്‍ പലര്‍ക്കും വരുമാനം ഇല്ലാത്തതിനാല്‍ ധനസഹായം നീട്ടണം എന്നാണ് ആവശ്യം. മാതൃകാപരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. ദിനം പ്രതി 300 രൂപ എന്ന നിലയ്ക്കാണ് മാസം 9000 രൂപ നല്‍കിയിരുന്നത്. കഴിഞ്ഞ…

                Read More

                  നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

                  കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തരിയോട് എന്നിവയുടെ സഹകരണത്തോടുകൂടി സെക്കൻഡറി പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു അധ്യക്ഷത…

                  Read More

                    അസംപ്ഷൻ ഫെറോന ദേവാലയ തിരുനാൾ തുടങ്ങി.

                    ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന തിരുനാൾദിനമായ 24-ന് വൈകീട്ട് നാലിന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, വചനപ്രഘോഷണം എന്നിവയുണ്ടാകും. 6.30-ന് തിരുനാൾ പ്രദക്ഷിണം പട്ടണംചുറ്റി കോട്ടക്കുന്ന് മരിയൻ നഗറിലേക്ക് നടക്കും. തുടർന്ന് നേർച്ചഭക്ഷണവും ആകാശവിസ്മയവുമുണ്ടാകും. സമാപനദിനമായ 25-ന് രാവിലെ…

                    Read More

                      രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

                      മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു. ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ മകൻ കളിക്കുന്നതിനിടെ കളിപ്പാട്ടത്തിലെ ബാറ്ററികൾ വായിലിട്ടതാണ് അപകടത്തിന് കാരണമെന്ന് വീട്ടുകാർ അറിയിച്ചു. ബാറ്ററികൾ വിഴുങ്ങുന്നത് നേരിൽ കണ്ടതോടെ വീട്ടുകാർ വൈകാതെ ഇടപെട്ട് കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണ നടത്തിയ എൻഡോസ്കോപ്പി…

                      Read More