wenewser-user

മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ട സംഭവം കൊലപാതകം; പ്രതി അറസ്റ്റിൽ

ബത്തേരി:മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ട സംഭവം കൊലപാതകം; പ്രതി അറസ്റ്റിൽ, പഴേരി കുപ്പാടി, പോണയേരി വീട്ടിൽ അനസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച (25.09.2025)രാത്രിയിൽ പഴേരിയിൽ വച്ചുണ്ടായ വാക്ക് തർക്കത്തിനിടയിൽ അനസ് പഴേരി മംഗലത്ത് വില്യംസ് (50) എന്നയാളെ അതി ക്രൂരമായി കൈ കൊണ്ട് മർദ്ദിക്കുകയും കാല് കൊണ്ട് വയറിനും നെഞ്ചിലും ചവിട്ടുകയും ചെയ്തിരുന്നു. മർദ്ദനത്തെ തുടർന്ന് ബത്തേരി ഗവ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ 27.09.2025 ന് വില്യംസ് മരണപ്പെടുകയുമായിരുന്നു. വയറിനും നെഞ്ചിനുമേറ്റ…

Read More

രക്ത ദാന ക്യാമ്പ് നടത്തി 

താളൂർ: എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസനത്തിന്റെ സുവർണ്ണ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി നീലഗിരി ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ താളൂർ സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ ടീം ജ്യോതിർഗമയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ കെ. കെ യക്കോബ് സ്വാഗതം ആശംസിച്ചു. വികാരി ഫാ. Dr. മത്തായി അതിരംപുഴയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ കോർഡിനേറ്റർ കെ. എം ഷിനോജ് രക്തദാന സന്ദേശം നൽകി. ട്രസ്റ്റി ബെസ്സി വാരിശ്ശേരി, സെക്രട്ടറി തോമസ് വന്മേലിൽ, ജോ. സെക്രട്ടറി കുര്യാക്കോസ്…

Read More

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല അതിവേഗം മാറുന്നു: മന്ത്രി ഒ.ആര്‍ കേളു

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല അതിവേഗം മാറുന്നു: മന്ത്രി ഒ.ആര്‍ കേളു   വേറിട്ട കാഴ്ചകളൊരുക്കി ദിശ ഉന്നത വിദ്യാഭ്യാസ എക്‌സ്‌പോ   സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അതിവേഗം വളരുകയാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് കീഴിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ദിശ ഉന്നത വിദ്യാഭ്യാസ എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി….

Read More

സാമ്പത്തിക തട്ടിപ്പ്: ബാങ്ക് പ്രതിനിധികൾക്ക് പോലീസിന്റെ ബോധവൽക്കരണ ക്ലാസ്

കൽപ്പറ്റ: വർധിച്ചു വരുന്ന സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച്‌ ജില്ലയിലെ വിവിധ ബാങ്കുകളിലെ പ്രതിനിധികൾക്ക് വയനാട് ജില്ലാ പോലീസ് ബോധവൽക്കരണ ക്ലാസ് നടത്തി. തട്ടിപ്പ് തടയാനും ജാഗ്രത പാലിക്കാനും മാനേജർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു. ജില്ലയിലെ 25 ബാങ്കുകളുടെ നോഡൽ ഓഫീസർമാരും ലീഡ് ബാങ്കിന്റെ പ്രതിനിധികളും പങ്കെടുത്തു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്‌ഘാടനം ചെയ്തു. ഡിവൈ.എസ്.പിമാരായ പി.എൽ. ഷൈജു, അബ്ദുൽ ഷെരീഫ് , ലീഡ്…

Read More

പൊതു അവധി; പിഎസ്‍സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചതിനാൽ ഈ മാസം 30നു (ചൊവ്വാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും പിഎസ്‍സി മാറ്റിവച്ചു. പരീക്ഷകൾ, കായിക പരീക്ഷ, നിയമന പരിശോധന എന്നിവയാണ് മാറ്റിയത്. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, കയർഫെ‍ഡിൽ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ തസ്തികകളിലേക്കുള്ള ഒക്ടോബർ എട്ടിനു നടത്തും.   വനം- വന്യജീവി വകുപ്പിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024) തസ്തികയ്ക്കു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ…

Read More

വസ്ത്രവ്യാപാര സ്ഥാപനത്തിൽ മോഷണം: ബില്ലടക്കാതെ വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ

ബത്തേരി: ബത്തേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ബില്ലടക്കാതെ വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ. കൊല്ലം, കടയ്ക്കൽ, ഏറ്റിൻ കടവ്, സുമയ്യ മൻസിൽ ഷാദിo അസീസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 17355 രൂപ വില വരുന്ന വസ്ത്രങ്ങളാണ് ഒന്നര മാസത്തിനുള്ളിൽ പല തവണകളായി ഇയാൾ കടത്തിക്കൊണ്ട് പോയത്.   യെസ് ഭാരത് വെഡിങ് കളക്ഷനിലാണ് മോഷണം നടന്നത്. 17.08.2025 തിയ്യതിക്കും 26.09.2025 തിയ്യതിക്കും ഇടയിൽ പല ദിവസങ്ങളായി ഇയാൾ മാനേജരോ മറ്റു ജീവനക്കാരോ…

Read More

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനവും കുടുംബ സംഗമവും നടത്തി മുസ്‌ലിം ലീഗ്

മാനന്തവാടി : ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധവും എതിര്‍പ്പും വക വെക്കാതെ ഗസ്സയില്‍ കുഞ്ഞുങ്ങളടക്കമുളളവരെ പട്ടിണിക്കിട്ടും ബോംബിട്ടും കൊല്ലുന്ന ഇസ്രയേല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ചെറ്റപ്പാലം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസ്സും യുദ്ധ വിരുദ്ധ പ്രകടനവും കുടുംബ സംഗമവും നടത്തി. പ്രകടനത്തിന് പി.വി.എസ് മൂസ, അര്‍ഷാദ് ചെറ്റപ്പാലം, ഷറഫുദ്ധീന്‍ കടവത്ത്, ഹംസ ഇസ്മാലി, ഹംസ പളളിയാല്‍, ഷബീര്‍ സൂഫി,ആസിഫ് തമ്മട്ടാന്‍, റമീസ് രാജ,റാഷിദ്.എ, ലത്തീഫ്.പി.എച്ച്,റസാഖ് കോട്ടയാര്‍,ഷഹീര്‍ ചീരത്തടയില്‍,മന്‍സൂര്‍ കോന്തിത്തോട്,റാസിഖ്.പി.എസ്,റംഷീദ്.പി.എം എന്നിവര്‍ നേതൃത്വം നല്‍കി….

Read More

സബ്ജില്ല സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി.

കൽപ്പറ്റ: സബ്ജില്ല സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി. വൈത്തിരി സബ്ബ് ജില്ലാ സ്ക്കൂള്‍ ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പിപ്പ് നടത്തി. ജി.എച്ച്.എസ്.എസ് മേപ്പാടി, നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തരിയോട് ഒന്നാം സ്ഥാനം നേടി.. നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് സ്ക്കൂള്‍ പ്രിന്‍സിപ്പള്‍ ഇ.കെ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.   ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷൻ പ്രസിഡന്റ് ഷിബു കുറുമ്പേമഠം, സബ്ബ് ജില്ലാ സ്പോര്‍ട്സ് കണ്‍വീനര്‍ അരുണ്‍, മിഥുന്‍,വയനാട് ഡിസ്ട്രിക്ട് കരാട്ടെ…

Read More

പുല്‍പ്പാറ അംഗന്‍വാടി ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ:- കല്‍പ്പറ്റ നഗരസഭ പുല്‍പ്പാറയില്‍ പുതുതായി നിര്‍മ്മിച്ച അംഗന്‍വാടി കെട്ടിടം നഗരസഭ ചെയര്‍മാന്‍ അഡ്വക്കറ്റ് ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി സരോജിനി ഓടമ്പത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സാജിത മജീദ് സ്വാഗതം പറഞ്ഞു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കേയംതൊടി മുജീബ്, ആയിഷ പള്ളിയാലില്‍ , അഡ്വക്കേറ്റ് എ പി മുസ്തഫ, രാജാറാണി, മുനിസിപ്പല്‍ സെക്രട്ടറി അലി അഷ്ഹര്‍, തുടങ്ങിയവര്‍ സംസാരിച്ചു.വാര്‍ഡ് കൗണ്‍സിലര്‍മാരായ ജൈനാ ജോയ്, റൈഹാനത്ത് വടക്കേതില്‍, പി.കുഞ്ഞുട്ടി, സുഭാഷ് പി.കെ,…

Read More

ഫലസ്തീൻ ഐക്യദാർഡ്യ റാലി നടത്തി

പിണങ്ങോട്: ഇസ്രായേൽ നടത്തുന്ന വംശ ഹത്യക്കെതിരെ പിണങ്ങോട് സംയുക്ത മഹല്ലിന്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യ ദാർഡ്യ റാലിയും പൊതുയോഗവും നടത്തി. ചെയർമാൻ റഊഫ് മണ്ണിൽ അധ്യക്ഷത വഹിച്ചു. കെ.സി ഇല്ല്യാസ് മൗലവി ഉദ്ഘാടനം ചെയ്തു. വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ചു അഷ്‌റഫ്‌ സഖാഫി, ഇബ്രാഹിം പുനത്തിൽ, സലീം ബാവ എന്നിവർ സംസാരിച്ചു. ഇസ്രായേൽ-അമേരിക്ക ൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന പ്രതിജ്ഞ വി.ഹാമിദലി അവതരിപ്പിച്ചു. കൺവീനർ എ.പി യൂനുസ് സ്വാഗതവും കെ.എച്ച് അബൂബക്കർ നന്ദിയും പറഞ്ഞു. സാലിഹ്‌ എ.പി, അൻവർ കെ.പി,…

Read More