wenewser-user

    തദ്ദേശ തിരഞ്ഞെടുപ്പ് 2025; തവിഞ്ഞാൽ പഞ്ചായത്തിലെ എസ്ഡിപിഐ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.

    തലപ്പുഴ:തദ്ദേശ തിരഞ്ഞെടുപ്പിൽ തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും മത്സരിക്കുന്ന SDPI സാരഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു.   വാർഡ് 07(വി കെ മുഹമ്മദലി),വാർഡ് 08 (സുഹറ ഷൗക്കത്തലി), വാർഡ് 05 (മുഹമ്മദ്‌ സകരിയ്യ കെ. എസ്) എന്നീ സ്ഥാനാർഥികളാണ് ഇന്ന് പത്രിക സമർപ്പിച്ചത്. സ്ഥാനാർഥികളെ അനുഗമിച്ച് SDPI തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കബീർ,ട്രഷറർ ഷഫീഖ്, കമ്മിറ്റിയംഗങ്ങളായ കെ.സി മൊയ്‌തു, ഷൗക്കത്തലി, യൂനുസ്, അൻസാർ തുടങ്ങിയവർ പങ്കെടുത്തു. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അഴിമതിയില്ലാത്ത വികസനമെന്ന ലക്ഷ്യത്തോടെ…

    Read More

      ന്യൂനമര്‍ദ്ദം, ചക്രവാതച്ചുഴി; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല.   കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദം നിലവില്‍ ലക്ഷദ്വീപിനും മാലിദ്വീപിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കൂടാതെ, തെക്ക് പടിഞ്ഞാറന്‍…

      Read More

        റോഡിനോടുള്ള അധികൃതരുടെ അവഗണന വോട്ട് ബഹിഷ്കരിക്കുവാൻ  തീരുമാനിച്ചു ജനകീയ കൂട്ടായ്മ

        അഞ്ചുകുന്ന്:പനമരം പഞ്ചായത്തിലെ സുപ്രധാന റോഡുകളിൽ ഒന്നായ ഒന്നാം മൈൽ കാരക്കാമല റോഡിനോടുള്ള അധികൃതരുടെ കാലങ്ങളായുള്ള അവഗണയിൽ പ്രതിഷേധിച്ച് ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുവാൻ പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മ തീരുമാനിച്ചു. ക്യാമ്പയിനിംഗും മറ്റു തുടർ നടപടികളുമായി മുൻപോട്ട് പോകാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പനമരം വെള്ളമുണ്ട പടിഞ്ഞാറത്തറ എന്നീ മൂന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണ് ഒന്നാം മൈൽ – കാരക്കാമല റോഡ്.

        Read More

          വീടുപണിക്ക് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍

          കല്‍പ്പറ്റ: പുത്തുമല, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതയായ സ്ത്രീയെ വീടുപണിക്ക് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയയാളെ കല്‍പ്പറ്റ പോലീസ് പിടികൂടി. തിരുനെല്ലി, വെങ്ങാട്ട് വീട്ടില്‍, ഇഗ്‌നേഷ്യസ് അരൂജ(55)യെയാണ് തിങ്കളാഴ്ച രാത്രി മാനന്തവാടിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. നിരക്ഷരയും സാധാരണക്കാരിയുമായ സ്ത്രീയില്‍ നിന്ന് ലോണിനുള്ള പ്രോസസിങ് ചാര്‍ജ് എന്ന രീതിയിലാണ് 6,05,000 രൂപ ഇയാളും സംഘവും കവര്‍ന്നെടുത്തത്. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണ്. സംഭവത്തില്‍ രണ്ടുപേരെ കുടി പിടികൂടാനുണ്ട്.   2023 ഡിസംബറിലാണ് സംഭവം. കല്‍പ്പറ്റയിലെ ഒരു ഹോട്ടലില്‍…

          Read More

            ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാസമ്മേളനം സമാപിച്ചു

            പനമരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41-ാമത് വയനാട് ജില്ലാ സമ്മേളനം പനമരം സെൻ്റ് ജൂഡ്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനം മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ബിനോജ് എം.മാത്യു അധ്യക്ഷനായിരുന്നു. പ്രതിനിധി സമ്മേളനം എകെപിഎ സംസ്ഥാന പ്രസിഡൻ്റ് എ.സി ജോൺസൺ ഉദ്ഘാടനം ചെയ്‌തു. തുടർന്ന് 2025-26 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു. പ്രശാന്ത് എം പ്രസിഡന്റ്റ് ആയും, ഷോബിൻ സി ജോണിയെ സെക്രട്ടറിയായും, വി.രാജുവിനെ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്,ജില്ലാ…

            Read More

              പുൽപള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും എടുത്തു.

              പുൽപള്ളി : പുൽപള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും എടുത്തു. രോഗാണുക്കൾ മരുന്നുകൾക്കെതിരെ പ്രതിരോധം ആർജ്ജിക്കുന്നതിന്റെ അപകടാവസ്ഥയും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും അവബോധം നൽകി. പുൽപള്ളി ഹെൽത്ത്‌ ഇൻസ്‌പെക്ടർ A. K. മനോജ്‌ ക്ലാസ് എടുക്കുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു

              Read More

                ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

                തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.   ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍…

                Read More

                  പ്രായം പ്രശ്നമല്ല; നാടൻപാട്ട് പരിശീലിയ്ക്കാം

                  കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സംരഭകത്വ വിജ്ഞാനവ്യാപന വിഭാഗത്തിൻ്റെ ‘ഒപ്പം’ പദ്ധതിയുടെയും ചെമ്പട്ടി ട്രൈബൽ ലൈബ്രറിയുടെയും സഹകരണത്തോടെ ചെമ്പട്ടി വായനശാലയിൽ  നാടൻ പാട്ട് പരിശീലനം തുടങ്ങി. കേരള സർക്കാർ സാംസ്കാരിക വകുപ്പും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പിൻ്റെ ഭാഗമായിട്ടാണ് പരിശീലനം ചെമ്പട്ടി ട്രൈബൽ ലൈബ്രറിയിൽ ആരംഭിച്ചത്. നാടൻപാട്ട് പരിശീലക ദിയ വി കെ യുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി. പ്രായഭേദമന്യേ സൗജന്യമായാണ് പരിശീലനം. 15 വിദ്യാർത്ഥികൾ പങ്കെടുത്ത ആദ്യപരിശീലനപരിപാടിയിൽ ബാലവേദി പ്രസിഡൻ്റ് അർച്ചന ചന്ദ്രൻ, ബാലവേദി…

                  Read More

                    ആർസി ബുക്ക് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഇനി പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല

                    വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നിര്‍ദേശം ലഭിച്ചു. തിങ്കളാഴ്ച മൂന്നുമുതല്‍ ഒടിപി സംവിധാനം നിലവില്‍ വന്നു. വാഹന ഉടമകളുടെ മൊബൈല്‍നമ്പറാണ് ആര്‍സിയുമായി പരിവാഹന്‍ മുഖേന ലിങ്ക് ചെയ്യേണ്ടത്. നിലവില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഏതെങ്കിലുമൊരു മൊബൈല്‍നമ്പര്‍ പരിശോധനകേന്ദ്രത്തില്‍ നല്‍കിയാല്‍ മതി. എന്നാല്‍, പുതിയ സംവിധാനം വരുന്നതോടെ ലിങ്ക് ചെയ്ത മൊബൈല്‍നമ്പറില്‍ ലഭിക്കുന്ന ഒടിപി വെബ്‌സൈറ്റില്‍ നല്‍കണം. എന്നാല്‍മാത്രമേ പരിവാഹന്‍ വെബ്സൈറ്റില്‍നിന്ന്…

                    Read More

                      ഗവ.സര്‍വന്റ്‌സ് സംഘം വാര്‍ഷിക പൊതുയോഗംസംഘടിപ്പിച്ചു 

                      കല്‍പ്പറ്റ: ഗവ.സര്‍വന്റ്‌സ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ടി. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി. പ്രദീപ്കുമാര്‍ അനുശോചന പ്രമേയവും സംഘം സെക്രട്ടറി പി. വി. ഫൈസല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എ.കെ. രാജേഷ് പ്രസംഗിച്ചു. സംഘം അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. വൈസ്…

                      Read More