wenewser-user

വയനാട് ഡിസിസി പ്രസിഡണ്ടായി ടി.ജെ ഐസക് ചുമതലയേറ്റു

കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ അഡ്വ.ശ്രീ ടി ജെ ഐസക്ക് വയനാട് ഡിസിസിയുടെ പുതിയ അധ്യക്ഷനായിരിക്കുന്നു. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ആയ അദ്ദേഹം 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡൻ്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Read More

വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.

വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. കുട്ടി മാനനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഡിവൈഎഫ്ഐ നേതാവിനെതിരായ പീഡനാരോപണം; സമഗ്രാന്വേഷണം നടത്തണം: വിമൻ ഇന്ത്യ മൂവ്‌മെന്റ്

കൽപ്പറ്റ :- ഡിവൈഎഫ്ഐ നേതാവിനെതിരെ യുവതി ഉന്നയിച്ച ലൈംഗിക പീഡനാരോപണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും വിമൻ ഇന്ത്യാ മൂവ്‌മെന്റ് (WIM) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണകക്ഷി നേതാവിനെതിരെ ഉയർന്ന ആരോപണം അത്യന്തം ഗൗരവത്തോടെ കാണണം. ഭരണകൂട-ഉദ്യോഗസ്ഥരാൽ സ്വാധീനിക്കപ്പെടാനും വിഷയം അട്ടിമറിക്കപ്പെടാനുമുള്ള സാധ്യതയേറെയാണ്. സ്വന്തം വീട്ടിനുള്ളിൽ പോലും സ്ത്രീ സുരക്ഷിതയല്ലെന്ന സാഹചര്യം അത്യന്തം അപകടകരമാണ്. സ്ത്രീകൾ സ്വയം പ്രതിരോധ മാർഗ്ഗങ്ങൾ സ്വായത്തമാക്കണം. സ്ത്രീ പീഡനങ്ങൾ തുടർക്കഥയാവുമ്പോൾ സമൂഹം മൗനം വെടിയണം. രാജ്യത്ത് സ്ത്രീകളുടെ…

Read More

വെള്ളമുണ്ട ഡിവിഷനിൽ ഗ്രാമസല്യൂട്ട് സംഘടിപ്പിച്ചു

തരുവണ: ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പരിശീലനം പൂർത്തിയാക്കിയവരെയും എസ്.പി.സി ചാർജുള്ള പോലീസ് ഉദ്യോഗസ്ഥരേയും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ആദരിക്കുന്ന ഗ്രാമസല്യൂട്ട് പരിപാടിയുടെ ഡിവിഷൻതല ഉദ്ഘാടനം തരുവണ ജി.എച്ച്‌.എസ്.എസിൽ നടന്നു. ഇത്തവണ എസ്.പി.സി പരിശീലനം പൂർത്തിയാക്കുന്ന ഡിവിഷൻ പരിധിയിലെ മുഴുവൻ സ്കൂളിലേയും വിദ്യാർത്ഥികൾക്ക് പുസ്‌തകോപഹാരവും ചാർജുള്ള പോലീസ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും ഗ്രാമാദരപത്രവും വസ്ത്രവും നൽകിയാണ് ആദരിച്ചത്.     നിയമത്തോടുള്ള ബഹുമാനം, അച്ചടക്കം, സാമൂഹിക…

Read More

കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കാൻ ഡ്രീംസ് വൈബ് ഒരുങ്ങുന്നു

സാമൂഹ്യ വികസന പ്രവർത്തനങ്ങളിൽ കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും കൂടി ഉൾപ്പെടുത്താൻ ലക്ഷ്യമിട്ട് ഡ്രീം വൈബ്സ് പദ്ധതി ഒരുങ്ങുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ സാമൂഹിക വികസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കുട്ടികളുടെ സംഘടനയായ ബാലസഭയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വയം മനസിലാക്കാനും സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാനും വികസിപ്പിക്കാനും വേണ്ടിയുള്ള വേദിയാണ് ബാലസഭകൾ. യുക്തിചിന്ത, ശാസ്ത്രബോധം എന്നിവ വളർത്തുന്നതിലും ബാലസഭകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സാമൂഹിക ക്ഷേമത്തിനായി പദ്ധതികൾ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് മുതിർന്നവരാണെന്നിരിക്കെ കുട്ടികളുടെ ആശയങ്ങളും ആവശ്യങ്ങളും കൂടി ഈ ഇവയിൽ ഉൾപ്പെടുത്തുകയാണ്…

Read More

സിബിഎസ്ഇ വയനാട് ജില്ലാ കലോത്സവം സമാപിച്ചു

കൽപറ്റ: ഡി പോൾ പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ ജില്ലാ കലോത്സവം സമാപിച്ചു. കാറ്റഗറി ഒന്ന് വിഭാഗത്തിൽ ഹിൽബ്ലൂം സ്കൂൾ സ്കൂൾ ഒന്നാം സ്ഥാനവും കൽപറ്റ ഡി പോൾ പബ്ലിക് സ്കൂൾ, മീനങ്ങാടി ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കാറ്റഗറി 2 വിഭാഗത്തിൽ മൂലങ്കാവ് ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ, ബത്തേരി ഭാരതീയ വിദ്യാമന്ദിർ, പൂമല മെക്ലോട്സ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവർ യഥാക്രമം ഒന്നു മുതൽ 3 വരെ…

Read More

ടി.ജെ. ഐസക്ക് വയനാട് ഡി.സി.സി. പ്രസിഡന്റ്

കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (ഡി.സി.സി.) പുതിയ പ്രസിഡന്റായി കെ.പി.സി.സി. സെക്രട്ടറി അഡ്വ. ടി.ജെ. ഐസക്കിനെ നിയമിച്ചു. എൻ.ഡി. അപ്പച്ചൻ രാജിവെച്ച ഒഴിവിലാണ് നിയമനം.   വിവാദങ്ങളെ തുടർന്ന് എൻ.ഡി. അപ്പച്ചൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് കെ.പി.സി.സി. നേതൃത്വം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്.

Read More

‘കരുത്തരാകാം കരുതലേകാം’ പടിഞ്ഞാറത്തറ ക്ലസ്റ്റർ ജീവിതോത്സവം ആരംഭിച്ചു

‘കരുത്തരാകാം കരുതലേകാം’ പടിഞ്ഞാറത്തറ ക്ലസ്റ്റർ ജീവിതോത്സവം ആരംഭിച്ചു വെള്ളമുണ്ട: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും ചേർന്ന് ‘അനുദിനം കരുത്തരാകാം കരുതലേകാം’എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ‘ജീവിതോത്സവം ‘പദ്ധതിയുടെ പടിഞ്ഞാറത്തറ ക്ലസ്റ്റർ തല ഉദ്ഘാടനം വെള്ളമുണ്ട ജി. എം.എച്ച്. എസ്. എസ് ഓഡിറ്റോറിയത്തിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ സലീം കേളോത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷാജു പി. പി,രേഖ സുരേഷ്,എച്ച്‌….

Read More

തൃശ്ശിലേരി പള്ളി പെരുന്നാൾ ഒക്ടോബർ ഒന്നിന് തുടങ്ങും

മാനന്തവാടി : കോതമംഗലം ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള വടക്കേ വയനാട്ടിലെ ഏക ദേവാലയവും സർവ്വമത സംഗമഭൂമിയായ തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ പരി.ബസേലിയോസ് ബാവയുടെ 340-ആം ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്നിന് തുടങ്ങും. ഒക്ടോബർ 4 ന് സമാപിക്കും. കുർബാനയ്ക്ക് ശേഷം വികാരി ഫാ. ഷിൻസൺ മത്തോക്കിൽ കൊടിയേറ്റും. തുടർന്ന് എം ജെ എസ് എസ് എ മലബാർ ഭദ്രാസനത്തിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും…

Read More

വിദേശ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം: എം ഷാജർ

വിദേശ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം: എം ഷാജർ യുവജന കമ്മീഷൻ അദാലത്തിൽ 8 പരാതികൾ തീര്‍പ്പാക്കി വിദേശ തൊഴിൽ തട്ടിപ്പുകൾ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യുവജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും ലഹരിക്കെതിരെ യുവജന പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പയിനുകൾ നടപ്പിലാക്കി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് പ്രയാസങ്ങളും പരാതികളും…

Read More