wenewser-user

    മുത്തങ്ങയിൽ എം ഡി എം എ പിടികൂടിയ സംഭവം ; ഒരാൾ കൂടി അറസ്റ്റിൽ 

    ബത്തേരി: മുത്തങ്ങയിൽ കൊമേഴ്ഷ്യൽ അളവിൽ അതിമാരക മയക്കുമരുന്നായ 53.48 ഗ്രാം എം.ഡി.എം.എയുമായി ഒക്ടോബറിൽ മൂന്നു പേരെ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ, മാന്നാർ, നെല്ലിക്കോമത്ത് വീട്ടിൽ വി. വിഷ്ണു(25)വിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. മുമ്പ് അറസ്റ്റിലായവർ ഇയാളിൽ നിന്നാണ് ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയത്. ഇയാൾ മാന്നാർ സ്റ്റേഷനിലെ വധശ്രമക്കേസിലുൾപ്പെട്ടയാളാണ്.   09.10.2025നാണ് കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന കെ.എൽ 56 എക്സ് 6666 നമ്പർ കാറിൽ എം.ഡി.എം.എ കടത്തിയതിന് കോഴിക്കോട് സ്വദേശികളായ ബേയ്പ്പൂർ…

    Read More

      എൻഎസ്എസ് വൊളൻ്റിയർമാർ കുറുമ്പാലക്കോട്ട ശുചീകരണം നടത്തി

      കരിങ്കുറ്റി:കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി എൻഎസ്എസ് വൊളൻ്റിയർമാർ കുറുമ്പാലക്കോട്ട വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്തു. കുറുമ്പാലക്കോട്ട സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും എൻഎസ്എസ് വൊളൻ്റിയർമാർ വൃത്തിയാക്കി. പ്രിൻസിപ്പൽ ലിജി സി.എം. 1 എൻഎസ്എസ് പ്രോഗ്രാം ഓഫിസർ സൗമ്യ ചാക്കോ എന്നിവർ നേതൃത്വം നൽകിയ ശുചീകരണ പ്രവർത്തനത്തിൽ സ്കൂളിലെ ഹരിത സേനയിലെ അംഗങ്ങളും അധ്യാപകരായ തങ്കച്ചൻ എൻ. ഡി. ഗ്രീൻസി എം….

      Read More

        കർണാടക മദ്യവുമായി ഒരാൾ പിടിയിൽ 

        തിരുനെല്ലി: പനവല്ലി ഉന്നതിയിലെ ജോഗി (59) യെയാണ് പോലീസ് പിടികൂടിയത്. 15.11.2025 ഉച്ചയോടെ തോൽപ്പെട്ടിയിൽ വച്ചു നടത്തിയ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും 180 എം.എൽ അടങ്ങുന്ന 30 പാക്കറ്റ് കർണാടക മദ്യം പീടിച്ചെടുത്തത്. ചെക്ക് പോസ്റ്റ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പനമരം സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സന്തോഷ്‌ മോന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

        Read More

          സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

          തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം… 14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ 200 മീറ്റർ സ്പ്രിൻ്റ് വിഭാഗത്തിൽ ഡിവിനാ ജോയി (ഒന്നാം സ്ഥാനം) ടൈം ട്രയൽ വിഭാഗത്തിൽ (രണ്ടാം സ്ഥാനം ) എലൈറ്റ് മെൻ കാറ്റഗറിയിൽ സ്ക്രാച്ച് റൈസ് വിഭാഗത്തിൽ ആദിൽ മുഹമ്മത് ഇസ് ( രണ്ടാം സ്ഥാനം ) ആൺകുട്ടികളുടെ അണ്ടർ…

          Read More

            തദ്ദേശ തിരഞ്ഞെടുപ്പ്: പൊതു നിരീക്ഷകനെയും ചെലവ് നിരീക്ഷകരെയും നിയമിച്ചു.

            തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ പൊതുനിരീക്ഷകനായി ജോസഫ് തോമസ് ഐഎഫ്എസിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചു. തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി ചെലവ് നിരീക്ഷകരെയും കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബര്‍ 25 മുതല്‍ ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ഇവര്‍ക്ക് ചുമതല.   ചെലവ് നിരീക്ഷകര്‍: വി ശ്യാം, ജോയിന്റ് സെക്രട്ടറി ഐപിആര്‍ഡി (വടകര, തോടന്നൂര്‍ ബ്ലോക്കുകള്‍, വടകര,…

            Read More

              ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; അടുത്ത് നാല് ദിവസം ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

              തിരുവനന്തപുരം : അടുത്ത നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.   തെക്കന്‍ കേരളത്തിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.   ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട,…

              Read More

                കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതൽ 

                കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതൽ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും തീര്‍ത്തു. ഇതിനായി 1864 കോടി രൂപ ഒക്ടോബര്‍ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. കഴിഞ്ഞ…

                Read More

                  ‘ഒപ്പം’ അവബോധ ക്ലാസ് സംഘടിപ്പിച്ചു.

                  പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിൽ ഒപ്പം എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൗമാരപ്രായക്കാരുടെ വികാര–മാനസിക വളർച്ച, പെരുമാറ്റ വ്യത്യാസങ്ങൾ, മാതാപിതൃ–മക്കൾ തമ്മിലെ ആശയവിനിമയം ശക്തിപ്പെടുത്തുന്ന രീതികൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ‘ഒപ്പം’ എന്ന പേരിൽ സംഘടിപ്പിച്ച കൗമാരപ്രായക്കാരുടെ മാതാപിതാക്കൾക്കായുള്ള ബോധവത്കരണ പരിപാടി ഉൽഘാടനം സി.ഡി.എസ്. ചെയർപേഴ്സൺ ജിഷ നിർവഹിച്ചു. പരിപാടിയിൽ മേരി അധ്യക്ഷയായി. എം.എസ്.ഡബ്ല്യൂ. ട്രെയിനി നുസൈബ ,ലേഖ

                  Read More

                    പെൻഷൻ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണം:സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ

                    മാനന്തവാടി:  പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാനന്തവാടി നിയോജകമണ്ഡലം നാല്പത്തിയൊന്നാം സമ്മേളനം എ ഐ സി സി അംഗം പി. കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു . പെൻഷൻകാരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ കോൺഗ്രസ് പാർട്ടി കൂടെയുണ്ടാകും എന്ന് ജയലക്ഷ്മി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ വിപിന ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് പോൾ പി. ചെറിയാൻ അധ്യക്ഷത വഹിച്ചു .ജില്ലാ പ്രസിഡണ്ട് ഇ.ടി സെബാസ്റ്റ്യൻ…

                    Read More

                      മീനങ്ങാടിയിൽ ലോറിയിടിച്ച് വയോധികൻ മരിച്ചു

                      മീനങ്ങാടി: ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന മീനങ്ങാടി എളമ്പാശ്ശേരി സ്വദേശി മത്തായി (ചാക്കോ – 65) ആണ് മരിച്ചത്.   ഇന്ന് രാവിലെ ആറുമണിയോടെ 54-ാം മൈലിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മത്തായിയെ ഉടൻതന്നെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

                      Read More