wenewser-user

    കാർഷിക കോളേജിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്‌ നടത്തി

    അമ്പലവയൽ: കാർഷിക സർവകലാശാലയിലെ അനധികൃത ഫീസ്‌ വർധനയ്ക്കെതിരെ അമ്പലവയൽ കാർഷിക കോളേജിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി മാർച്ച്‌ നടത്തി. വിദ്യാർഥി വിരുദ്ധമായി തീരുമാനിച്ച അമിത ഫീസ്‌ പിൻവലിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയത്തിലെ സംഘപരിവാർ തീരുമാനം സർവകലാശാല നിയമങ്ങളിൽ നിന്ന്‌ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്‌ നൂറുകണക്കിന്‌ വിദ്യാർഥികൾ പ്രതിഷേധം ഉയർത്തി. എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിവസങ്ങളായി നടത്തിയ വിവിധ പ്രതിഷേധങ്ങൾക്കു ശേഷമാണ്‌ ഇന്നു മാർച്ച്‌ നടത്തിയത്‌. അമ്പലവയൽ സ്‌കൂൾ പരിസരത്തു നിന്ന്‌ ആരംഭിച്ച മാർച്ച്‌ കാർഷിക ഗവേഷണ കേന്ദ്രത്തിന്‌…

    Read More

      ഓൺലൈൻ ഡോക്ടർ അപ്പോയിന്റ്മെന്റ് തട്ടിപ്പ്; വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം നഷ്ടമായി

      കൊച്ചി: ഓൺലൈനായി ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച് വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം രൂപ നഷ്ടമായി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രീതിയിലുള്ള തട്ടിപ്പിനെ തുടർന്ന് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.   തട്ടിപ്പിന്റെ രീതി ഇങ്ങനെ: ഗൂഗിളിൽ ആശുപത്രിയുടെ ഫോൺ നമ്പർ തിരയുന്നവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഇവർ നൽകുന്ന വ്യാജ നമ്പറിൽ ബന്ധപ്പെടുമ്പോൾ, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിനായി ഒരു ലിങ്കും അയച്ചുനൽകും.   ആപ്ലിക്കേഷൻ…

      Read More

        കേരള പിറവി ദിനത്തിൽ യാചന സമരം നടത്തും: എസ് എൻ പി എസ് ഇ സി കെ

        കൽപ്പറ്റ:-പങ്കാളിത്ത പെൻഷൻ പിൻവലിക്കുക സ്റ്റാറ്റ്യുട്ടറി പെൻഷൻ പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി നാളെ നവംബർ 1 നു വയനാട് ജില്ലാ കളക്ടറേറ്റ് പടിക്കൽ പങ്കാളിത്ത പെൻഷനിൽ പെട്ടു വിരമിച്ച ജീവനക്കാരുടെ നേതൃത്വത്തിൽ യാചന സമരം നടത്തും. ക്ഷേമ പെൻഷൻ പോലും 2000/- രൂപാ നൽകുന്ന സമയത്ത് 10 വർഷത്തോളം സർക്കാരിന് വേണ്ടി സേവനം ചെയ്തിട്ട് വളരെ തുച്ഛമായ വേതനമാണ് വിരമിച്ച പല ജീവനക്കാരും കൈ പറ്റുന്നത്. ഒരു നേരത്തെ മരുന്നിനു പോലും പലർക്കും ലഭിക്കുന്ന തുക തികയാത്ത…

        Read More

          സോയിൽ ആൻഡ് വാട്ടർ കൺസർവഷൻ എഞ്ചിനീയറിങ് സ്റ്റാഫ്‌ ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

          കൽപറ്റ:കേരള സോയിൽ ആൻഡ് വാട്ടർ കൺസർവഷൻ എഞ്ചിനീയറിങ് സ്റ്റാഫ്‌ ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം കൽപറ്റ ജോയിന്റ് കൗൺസിൽ ഹാളിൽ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ടി ഡി സുനിൽമോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ കെ പ്രീത സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി നൗഷാദ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മണ്ണ് സംരക്ഷണ വകുപ്പിനെ എഞ്ചിനീയറിങ് വകുപ്പാക്കി പുന:സംഘടിപ്പിക്കണമെന്നും കാർഷികോപകാരപ്രദമായ പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മധു എൻ എം, സുജേഷ് വി പി, പ്രിൻസ്…

          Read More

            പിഎം ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി

            കൽപ്പറ്റ: പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. സർക്കാർ ‘രണ്ട് വള്ളത്തിൽ കാൽ ചവിട്ടുന്ന’ സമീപനം ഉപേക്ഷിച്ച് വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സർക്കാരിന്റെ നിലപാടിൽ വ്യക്തതയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.   പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് സിപിഎം-ബിജെപി ധാരണയുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ആരോപിച്ചു. ഇതോടെ കേന്ദ്രവും സിപിഎമ്മും തമ്മിലുള്ള ധാരണ കൂടുതൽ വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

            Read More

              മാനന്തവാടി നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു

              മാനന്തവാടി ക്ലബ്ബ്കുന്നിൽ നിർമ്മാണം പൂർത്തിയാക്കിയ നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയം പ്രിയങ്ക ഗാന്ധി വാദ്ര എം. പി ഉദ്ഘാടനം ചെയ്തു. സ്ഥലപരിമിതികളാലും അസൗകര്യങ്ങളാലും വീർപ്പുമുട്ടിയിരുന്ന നഗരസഭാ ഓഫീസ് കെട്ടിടത്തിൽ നിന്നുമാറി മാനന്തവാടി ക്ലബ്ബ്കുന്നിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിൽ നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 15,000 ചതുരശ്ര അടി വിസ്തീർണത്തിൽ നാല് കോടി രൂപ ചെലവിലാണ് സമുച്ചയ നിർമ്മാണം പൂർത്തിയാക്കിയത്. നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും ഇതോടെ ഒരു കുടക്കീഴിലായി. നഗരസഭ ചെയർപേഴ്സൺ സി.കെ രത്‌നവല്ലി അധ്യക്ഷയായ പരിപാടിയിൽ…

              Read More

                “നവകേരളം പുതു വയനാട്“ സി.പി.ഐ (എം) ജില്ലാ വികസന സെമിനാർ സംഘടിപ്പിച്ചു

                “നവകേരളം പുതു വയനാട്” എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ (എം) വികസന സെമിനാർ സംഘടിപ്പിച്ചു. സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത സെമിനാറിൽ ജില്ലാ സെക്രട്ടറി കെ. റഫീക് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം സി. കെ ശശീന്ദ്രൻ അധ്യക്ഷതയും വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം രുഗ്മിണി സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു. സി കെ ശ്രീജിത്ത് സെമിനാർ കോർഡിനേറ്റർ ആയിരുന്നു. ജില്ലയിലെ സി.പി.ഐ (എം) ന്റെ ജില്ലയിലെ…

                Read More

                  കർളാട് തടാകത്തിന്റെ മനോഹാരിതയിൽ പാലിയേറ്റീവ് രോഗി-ബന്ധുസംഗമം

                  തരിയോട്: കർളാട് തടാകത്തിന്റെ ശാന്തതയിൽ, നിമിഷങ്ങളെങ്കിലും വേദനകളെ മറന്ന് രോഗികളും ബന്ധുക്കളും ഒരുമിച്ച് സന്തോഷം പങ്കുവെച്ച പെയിൻ & പാലിയേറ്റീവ് രോഗി ബന്ധു സംഗമം ഏറെ ഹൃദ്യമായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പാലിയേറ്റീവ് വളണ്ടിയർ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള പടിഞ്ഞാറത്തറ,…

                  Read More

                    കായിക താരങ്ങൾക്ക് ആദരവുമായി പനമരം കുട്ടി പോലീസ്

                    പനമരം: കഴിഞ്ഞ കേരള സ്കൂൾ ഒളിംപിക്സ് ക്രിക്കറ്റിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ പനമരം സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ അനുഷ ഷെറിൻ ആദിത്യ പ്രതീഷ് എന്നിവരെ RDSGA വയനാട് സെക്രട്ടറി ശ്രീ അരുൺ T ജോസ് മൊമൻ്റോ നൽകി ആദരിച്ചു. ഇതോടൊപ്പം തന്നെ ഇൻക്ലൂസീവ് സ്പോർട്സിൽ മെഡൽ നേടിയ നിഹാൽ , അശ്ഫീൻ ,അരുൺ മുരുകൻ എന്നിവരെ പ്രിൻസിപ്പാൾ, പെഡ്മിസ്ട്രസ് എന്നിവർ മൊമെന്റോ നൽകി ആചരിച്ചു .കമ്യൂണിറ്റി പോലീസ് ഓഫീസർമാരും, രക്ഷിതാക്കളും പങ്കെടുത്ത പരിപാടി കേഡറ്റുകൾക്ക് വളരെയധികം ആത്മ…

                    Read More

                      പടിഞ്ഞാറത്തറയിൽ വാഹനാപകടങ്ങൾ പെരുകുന്നു : റാഫ്

                      വയനാട്: കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിൽ വൈത്തിരി മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാക്കുന്ന റോഡപകടങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് റോഡ് ആക് സിഡന്റ് ആക് ഷൻ പടിഞ്ഞാറത്തറ ഏരിയ കമ്മിറ്റി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഗതാഗതത്തിനെന്ന പോലെ കാൽനടക്കാർ വരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അടുത്ത കാലത്തായി കുണ്ടും കുഴിയും നികത്തി എങ്കിലും മഴയിൽ അതെല്ലാം ഒലിച്ചുപോയി. മഴവെള്ളം കെട്ടിനിൽക്കുന്നത് മൂലം കാൽനടക്കാരെ ചെളിവെള്ളം തെറിപ്പിച്ചു വാഹനങ്ങൾ അമിത വേഗതയിൽ പോയ്ക്കൊണ്ടിരിക്കുന്നു. അടുത്ത .നാളുകളിലായി നിരവധി ബൈക്ക്…

                      Read More