wenewser-user

    പാക്കം കുറുവ ഇക്കോ ടൂറിസം കേന്ദ്രം ഇനി ഹരിത ടൂറിസം കേന്ദ്രം

    പാക്കം കുറുവ ഇക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. മാലിന്യ മുക്ത പരിസരം, ജൈവ-അജൈവ മാലിന്യ സംസ്കരണ ഉപാധികൾ, ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങൾ, ശുചിമുറി ശുചിത്വം, ഹരിത പ്രോട്ടോകോൾ പാലിക്കൽ, ജല ലഭ്യത, ഗ്രീൻ ചെക്ക്പോസ്റ്റ് തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ചാണ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്, ഹരിത കേരളം മിഷൻ, കുറുവ ഇക്കോ ടൂറിസം കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ…

    Read More

      സംരംഭകർക്കായി താലൂക്ക്തല എം.എസ്.എം.ഇ ക്ലിനിക് സംഘടിപ്പിച്ചു

      വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ റൈസിങ് ആൻഡ് അക്‌സലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ് (റാമ്പ്) പദ്ധതിയുടെ ഭാഗമായി താലൂക്ക് തല എം.എസ്.എം.ഇ ക്ലിനിക് സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ പി. കുമാർ അധ്യക്ഷനായ പരിപാടി സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. എം.എസ്.എം.ഇകൾ ആരംഭിക്കുന്നതിനാവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും, ലൈസൻസിംഗ്, ജി.എസ്.ടി, വിപണനം, ധനസഹായം, കയറ്റുമതി, ബാങ്കിംഗ്, ടെക്നോളജി തുടങ്ങിയ മേഖലകളിലെ വിദഗ്‌ധരുടെ സേവനം സംരംഭകർക്ക് ലഭ്യമാക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം….

      Read More

        തുടി: ജീവതമാണ് ലഹരി ബോധവത്കരണ ക്യാമ്പയിൻ വിപുലീകരിച്ചു

        തുടി: ജീവിതമാണ് ലഹരിയെന്ന തലക്കെട്ടിൽ പൂതാടി ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന തുടി ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ വിപുലീകരിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പൂതാടി കുടുംബാരോഗ്യ കേന്ദ്രം ആംരഭിച്ച പരിപാടി പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കുമാണ് വ്യാപിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് പ്രഭാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ശീലവത്കരണ പ്രവർത്തനങ്ങളിലൂടെ ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും യുവതലമുറയെ സമൂഹത്തിന് ഉതകുന്ന വിവിധ സാമൂഹിക സാംസകാരിക കായിക പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു നയിക്കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം….

        Read More

          കർണാടക ബേഗൂരിൽ വയനാട് സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു പരിക്കേറ്റ ഒന്നര വയസ്സുകാരനും മരണപ്പെട്ടു : മരണം മൂന്നായി

          *കർണാടക ബേഗൂരിൽ വയനാട് സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു പരിക്കേറ്റ ഒന്നര വയസ്സുകാരനും മരണപ്പെട്ടു : മരണം മൂന്നായി   വായനാട്: കഴിഞ്ഞ ദിവസം കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാഫിയുടെ മകൻ ഹൈസം ഹനാൻ (ഒന്നര) മരണപ്പെട്ടു. വയനാട് കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. കമ്പളക്കാട് കരിഞ്ചേരി അബ്ദുൽ ബഷീർ (54) സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ(28)എന്നിവരാണ് കഴിഞ്ഞ ദിവസം…

          Read More

            റഹീമ വാളാടിന് വീണ്ടും കവിതാ പുരസ്കാരം. 

            മലയാളത്തിലെ ഏറ്റവും വലിയ ക്യാമ്പസ് സാഹിത്യ പുരസ്കാരമായ മനോരമ-ഹോർത്തൂസ് പുരസ്കാരം റഹീമ വാളാടിന്. 30000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. നവംബർ 27 മുതൽ കൊച്ചിയിൽ നടക്കുന്ന ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പുരസ്കാര സമർപ്പണം നടക്കും. യുവ എഴുത്തുകാർക്കുള്ള മറ്റൊരു പ്രധാന പുരസ്കാരമായ മാതൃഭൂമി വിഷുപ്പതിപ്പ് പുരസ്‌കാരം, യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ മത്സരങ്ങളിലെ മികച്ച പ്രബന്ധം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലും എഴുതി വരുന്ന റഹീമ കാലടി സംസ്കൃത സർവകലാശാലയിൽ മലയാള വിഭാഗം…

            Read More

              വിശ്വാസ സംരക്ഷണ പ്രതിഷേധ റാലി നടത്തി.

              എൽ ഡി എഫ് സർക്കാരിന്റെ ശബരിമല സ്വർണ്ണ കൊള്ളക്കെതിരെ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻ കാവിലിന്റെ നേതൃത്വത്തിൽ മുള്ളൻകൊല്ലി ടൗണിൽ വിശ്വാസ സംരക്ഷണ പ്രതിഷേധ റാലി നടത്തി.   കെ.കെ. വിശ്വനാഥൻ, എൻ യു ഉലഹന്നാൻ, ബീന ജോസ് , ഇ എ ശങ്കരൻ, ജിനി തോമസ്, പി.ടി.ജോണി, കെ.ജി.ബാബൂ, എം.എസ്.പ്രഭാകരൻ, സണ്ണി ചാമക്കാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുനിൽ പാലമറ്റം, സാജൻ കടുപ്പിൽ , ഷിജു പൗലോസ്, എം ടി….

              Read More

                ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന; നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ

                മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് 27.10.2025 തിങ്കളാഴ്ച ഉച്ചയോടെ ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150 ഹാൻസ് പാക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു. മേപ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി ഡി റോയിച്ച്ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

                Read More

                  എസ് കെ എം ജെ സ്കൂളിൽ കൗമാര ശാക്തീകരണ സദസ്സ് നടത്തി

                  കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ കൗമാര ശാക്തീകരണ സദസ്സും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി . മക്കളെ അറിയാൻ എന്ന പേരിലാണ് രക്ഷിതാക്കൾക്കുള്ള ക്ലാസ്. പരിശീലകനായ കൈലാസ് ബാലകൃഷ്ണൻ ക്ലാസുകൾ കൈകാര്യം ചെയ്തു പ്രിൻസിപ്പൽ എം. വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് ബിനി എ ആർ അധ്യക്ഷത വഹിച്ചു .എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാല്‍ കെ എസ്, കരിയർ ഗൈഡ് പ്രസാദ് കെ സൗഹൃദ കോഡിനേറ്റർ…

                  Read More

                    ‘ലഹരിക്കെതിരെ സ്കൂൾ ചലഞ്ച്’ എച്ച്.ഐ.എം. യു.പി സ്കൂൾ കല്പറ്റ യുടെ നേതൃത്വത്തിൽ റാലിയും ഫ്ലാഷ് മോബും

                    കല്പറ്റ : എച്ച്.ഐ.എം. യു.പി സ്കൂൾ കല്പറ്റയിലെ ആന്റി ടൊബാക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ, ‘ലഹരിക്കെതിരെ സ്കൂൾ ചലഞ്ച്’ എന്ന ആശയത്തിൻ കീഴിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരി വിരുദ്ധ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടി ഏറെ ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ ശ്രീമതി ശരീഫ ടീച്ചർ നിർവഹിച്ചു. റാലിക്ക് തുടക്കമിട്ടത് പി.ടി.എ പ്രസിഡൻറ് ശ്രീ എം.പി.നവാസ് ആയിരുന്നു. എം.പി.ടി.എ അംഗം ശ്രീമതി നിഷിത, സീനിയർ…

                    Read More

                      വിമൺ ചേംബറിന്റെ സാരി വാക്കത്തോൺ നവംബർ ഒന്നിന് കൽപ്പറ്റയിൽ.

                      കൽപ്പറ്റ: സുസ്ഥിര വികസനം എന്ന സന്ദേശം പകർന്ന് വിമന്‍ ചേംബര്‍ നവംബര്‍ ഒന്നിന് കല്‍പ്പറ്റയില്‍ സാരി വാക്കത്തോണ്‍ നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ഹോട്ടല്‍ ഹോളിഡെയ്‌സ് പരിസരത്ത് ആരംഭിച്ച് പുതിയസ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കുന്ന വിധത്തിലാണ് വാക്കത്തോണ്‍ നടത്തുന്നത്.   സംരംഭകര്‍, അഭിഭാഷകര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വിദ്യാര്‍ഥിനികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള 500 ഓളം വനിതകള്‍ സാരിയണിഞ്ഞ് വാക്കത്തോണില്‍ പങ്കാളികളാകും.     ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഫ്ളാഗ് ഓഫ് ചെയ്യും. സമാപനയോഗം സാമൂഹിക-സാംസ്‌കാരിക…

                      Read More