wenewser-user

    വിദ്യാഭ്യാസം ബുദ്ധിയെ സ്വതന്ത്രമാക്കുന്നു: ജുനൈദ് കൈപ്പാണി

    മാനന്തവാടി: വിദ്യാഭ്യാസം ബുദ്ധിയെ സ്വതന്ത്രമാക്കുകയും ഭാവനയെ വിശാലമാക്കുകയും ചെയ്യുന്നുവെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. മാനന്തവാടി സെന്റ് ജോർജ് ജേക്കോബിറ്റ് സിറിയൻ ചർച്ച് ഹാളിൽ ന്യൂറോനെറ്റ് സംഘടിപ്പിച്ച ദേശീയ തല അബാക്കസ്സ് പരീക്ഷ വിജയികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം ആത്മാഭിമാനത്തിന്റെ അടിസ്ഥാനവും സമൃദ്ധിയുടെ താക്കോലുമാണെന്നും ജുനൈദ് കൈപ്പാണി കൂട്ടിചേർത്തു.ന്യൂറോനെറ്റ് പ്രതിനിധി ബിജു പച്ചിരിയൻ അധ്യക്ഷത വഹിച്ചു. റൈഹാനത്ത് നൗഷാദ്, പ്രജിത് പി.വി തുടങ്ങിയവർ…

    Read More

      വൈത്തിരി ഇനിമുതൽ ബാലസൗഹൃദ പഞ്ചായത്ത്

      വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായും ഭിന്നശേഷി സൗഹൃദ പഞ്ചായത്തായും പ്രഖ്യാപിച്ചു. വൈത്തിരി സഹകരണ ബാങ്ക് പി കുഞ്ഞി കണ്ണൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രഖ്യാപനം നിർവഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ്,തൃതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, അംഗൻവാടി വർക്കേഴ്സ്, പൊതു പ്രവർത്തകർ, സ്റ്റാഫ്‌…

      Read More

        പഴയ വൈത്തിരിയിലെ ഫുട്ബോൾ ഗ്രൗണ്ടിന് വേണ്ടി സ്ഥലം നല്കിയ ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിക്ക് വൈത്തിരി ആശ്രയം ട്രസ്റ്റിന്റെ ആദരവ്

        വൈത്തിരി : പഴയ വൈത്തിരിയുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന ഫുട്ബോൾ ഗ്രൗണ്ടിന്റെ യാഥാർത്ഥ്യത്തിനായി ആവശ്യമായ സ്ഥലം സ്‌പോൺസർ ചെയ്ത ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിയെ ആശ്രയം ചാരിറ്റബിൾ ട്രസ്റ്റ് വൈത്തിരി ആദരിച്ചു.   ആശ്രയം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാഘവൻ ആദരസമ്മാനം നൽകി. മുഖ്യ രക്ഷാധികാരികളായ ടി. നാസർ, സി.പി. അഷറഫ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. ഹണി മ്യൂസിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഹണി മ്യൂസിയം ജീവനക്കാരും ട്രസ്റ്റ് അംഗങ്ങളും നിരവധി സന്ദർശകരും സന്നിഹിതരായിരുന്നു.

        Read More

          കൽപ്പറ്റ നഗരസഭയ്ക്ക് പുതിയ ചെയർമാൻ; പി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു

          കൽപ്പറ്റ: കൽപ്പറ്റ നഗരസഭയുടെ പുതിയ ചെയർമാനായി കോൺഗ്രസിലെ പി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു. മടിയൂർ ഡിവിഷനിൽ നിന്നുള്ള കൗൺസിലറാണ് അദ്ദേഹം.   ഡിസിസി പ്രസിഡന്റായി നിയമിതനായതിനെ തുടർന്ന് ടി.ജെ. ഐസക് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 28 ഡിവിഷനുകളുള്ള കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന് 15-ഉം എൽഡിഎഫിന് 13-ഉം കൗൺസിലർമാരാണുള്ളത്. ഭരണകക്ഷിയായ യുഡിഎഫിൽ മുസ്‌ലിംലീഗിന് ഒമ്പതും കോൺഗ്രസിന് ആറും അംഗങ്ങളാണുള്ളത്.

          Read More

            യുഡിഎസ്എഫ് ഡിഡിഇ ഓഫിസ് മാർച്ച് നടത്തി

            കൽപറ്റ: പി എം ശ്രീ വിഷയത്തിൽ സർക്കാർ ബിജെപിയുമായുള്ള അന്തർധാര അവസാനിപ്പിച്ച് വിദ്യാർഥികളുടെ അടിസ്ഥാനപരമായുള്ള വിദ്യാഭ്യാസത്തിൽ വർഗീയത വളർത്താനുള്ള നിലപാടിൽ സംസ്ഥാന സർക്കാർ പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു യുഡിഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫിസ് മാർച്ച് നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ: ടി.ജെ ഐസക് മാർച്ച് ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അഡ്വ: ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. എം എസ് എഫ് ജില്ലാ ജന:സെക്രട്ടറി ഫായിസ് തലക്കൽ, കെ…

            Read More

              പുള്ളിമാനിനെ കെണിവെച്ച് പിടിച്ച ആറംഗ സംഘം അറസ്റ്റിൽ

              ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചേലക്കൊല്ലി വനമേഖലയിൽ പുള്ളിമാനിനെ കെണിവെച്ച് പിടിച്ച ആറംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് മാനിറച്ചിയും വേട്ടയ്ക്കുപയോഗിച്ച കത്തികളും കുരുക്കും കണ്ടെടുത്തിട്ടുണ്ട്.   ഇരുളം വെളുത്തേരി കുന്ന് ഉന്നതി സ്വദേശികളായ സനീഷ് (23), അപ്പു (60), ബിനീഷ് കുമാർ (29), രാജൻ (55), പിലാക്കാവ് സ്വദേശികളായ തറാട്ട് പ്രജിത്ത് (26), മീത്തയിൽ അജേഷ് (27) എന്നിവരാണ് പിടിയിലായത്.   ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി….

              Read More

                സ്വാശ്രയ കര്‍ഷക സമിതി കര്‍ഷക സംഗമം നടത്തി

                lപടിഞ്ഞാറത്തറ: സ്വാശ്രയ കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സംഗമം നടത്തി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. വിഎഫ്പിസികെ ഡയറക്ടര്‍ ഷീജ മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അബ്ദുറഹ്മാന്‍, വിഎഫ്പിസികെ ജില്ലാ മാനേജര്‍ സുജ തോമസ്, ഡെപ്യൂട്ടി മാനേജര്‍ സുബി സെബാസ്റ്റ്യന്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. ജോസ്, പഞ്ചായത്ത് അംഗങ്ങളായ…

                Read More

                  എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്

                  തിരുവനന്തപുരം: 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ രാവിലെ 9.30 ന് തുടങ്ങും. ഐടി, മോഡല്‍ പരീക്ഷകള്‍ 2026 ജനുവരി 12 മുതല്‍ 22 വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു.   എസ്എസ്എല്‍സി ഐടി പരീക്ഷ 2026 ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ…

                  Read More

                    കോണ്‍ഗ്രസ് ഭരണവിചാരണ പദയാത്ര സംഘടിപ്പിച്ചു

                    പൊഴുതന :കോണ്‍ഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണവിചാരണ പദയാത്ര ഇടിയംവയലില്‍ എഐസിസി അംഗം എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.   പൊഴുതന: പഞ്ചായത്തിലെ സിപിഎം ഭരണസമിതിക്കെതിരേ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണവിചാരണ പദയാത്ര ഇടിയംവയലില്‍ എഐസിസി അംഗം എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എബിന്‍ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് പോള്‍സണ്‍ കൂവക്കല്‍ മുഖ്യപ്രഭാഷണം നടത്തി. എം.എം. ജോസ്, കെ.ജെ. ജോണ്‍, സുനീഷ് തോമസ്, എ. ശിവദാസന്‍, കെ.പി. സെയ്ത്, സതീഷ്…

                    Read More

                      വിളരോഗങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്തണമെന്ന് ജില്ലാ കാര്‍ഷിക വികസന സമിതി യോഗം

                      ജില്ലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഇഞ്ചി, നെല്ല്, കവുങ്ങ് തുടങ്ങിയ വിളകളിൽ കണ്ടുവരുന്ന രോഗങ്ങൾ പരിശോധിച്ച് അവയ്‌ക്ക് ശാസ്ത്രീയ പരിഹാരങ്ങൾ കണ്ടെത്താനും കർഷകർക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനും ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ കാര്‍ഷിക വികസന സമിതി യോഗത്തിൽ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാറുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മലങ്കര ലിഫ്റ്റ് ഇറിഗെഷൻ പദ്ധതിയുടെ പോരായ്മകളെക്കുറിച്ച് പരിശോധന നടത്തണമെന്നും കർഷകർക്ക് ഗുണം ചെയ്യുന്ന ഈ പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നും…

                      Read More