wenewser-user

ചത്തിസ്ഗഡിലെ കന്യാസ്ത്രീ അറസ്റ്റ്:’പ്രതിഷേധ ജ്വാല’ തീർത്ത് ക്രൈസ്തവ സഭകൾ

മാനന്തവാടി: ചത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്ക്കമയ്ക്ക് എതിരെ പ്രതിഷേധ ജ്വാല’ തീർത്ത് മാനന്തവാടിയിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ. ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക് നീതിലഭിക്കുവാനും ഇനിയൊരു അതിക്രമം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും മാനന്തവാടി ഗാന്ധിപ്പാർക്കിൽ നടന്ന പ്രതിഷേധ ജ്വാല ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാനന്തവാടി എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ‘പ്രതിഷേധ ജ്വാല’ എന്ന പേരിൽ പ്രതിഷേധ സമ്മേളനം നടത്തിയത്. വൈദീകരും കന്യാസ്ത്രീകളും വിശ്വാസികളും…

Read More

പൾസ് എമർജൻസി ടീം പൂക്കോട് തടാകത്തിലയ്ക്കുള്ള വഴിയിലെ കാട് വെട്ടിത്തെളിച്ചു.

വൈത്തിരി: പൂക്കോട് തടാകത്തിലയ്ക്കുള്ള വഴിയിലെ കാട് വെട്ടിത്തെളിച്ചു പൾസ് എമർജൻസി ടീം. തടാകത്തിന് ചുറ്റും കാടുകൾ പടർന്ന് പിടിച്ച് കിടന്നിരുന്ന പ്രദേശമാണ് ടീം അംഗങ്ങൾ വൃത്തിയാക്കിയത്. പ്രകൃതി സംരക്ഷണത്തോടുള്ള ടീമിന്റെ പ്രതിബദ്ധതയും സാമൂഹിക ഉത്തരവാദിത്തബോധവുമാണ് ഈ ഉദ്യമത്തിലൂടെ വ്യക്തമായത്. പൾസ് എമർജൻസി ടീം – കേരള സെക്രട്ടറി സലിം കൽപറ്റയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള 30 സന്നദ്ധപ്രവർത്തകരാണു പങ്കെടുത്തത്. അവധി ദിനം സാമൂഹിക സേവനത്തിനായി മാറ്റിവച്ച്, കഠിനാധ്വാനം ചെയ്താണ് പൾസ് ടീം അംഗങ്ങൾ തടാകത്തിന്റെ തീരങ്ങൾ…

Read More

വർഗ്ഗിയശക്തികളെനിയന്ത്രിക്കാൻ കഴിയാത്തവിധം വ്യവസ്ഥിതികൾ അധപതിച്ചു : ബിഷപ്പ് മാർ അലക്സ് താരാമംഗലം

മാനന്തവാടി: ഇന്ത്യൻ പൗരൻ്റെ അടിസ്ഥാന അവകാശങ്ങളെ വിധ്വംസിച്ച് വർഗീയ ശക്തികൾ നിയമങ്ങൾ കയ്യാളുമ്പോൾ ഭാരതത്തിൻ്റെ മതേതരത്വത്തിന് മുറിവേൽക്കുകയാണെന്നും നിതിന്യായ വ്യവസ്ഥകളെ നിയന്ത്രിച്ച് നിയമങ്ങൾ ദുർവ്യഖ്യാനം ചെയ്യുമ്പൊൾ മതേതരത്വം ഇന്ത്യയിൽ നഷ്ടമാകുകയാണെന്നും ബിഷപ്പ് മാർ അലക്സ് താരാമംഗലം പറഞ്ഞു. എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടിയിൽ നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുക യായിരുന്നു ബിഷപ്പ്. എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രസിഡൻ്റ് ഫാ. വില്യം രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഫാ. സോണി വാഴകാട്ട്, ജോ. സെക്രട്ടറി കെ.എം….

Read More

ഏഴുലിറ്റർ ചാരായവുമായി കർണാടക സ്വദേശികൾ പിടിയിൽ

തലപ്പുഴ: തലപ്പുഴ എസ്.ഐ ടി.അനീഷിൻ്റെ നേതൃത്വത്തിൽ ബോയ്‌സ് ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ ഏഴു ലിറ്റർ ചാരായവുമായി രണ്ടു കർണാടക സ്വദേശികൾ പിടിയിലായി. വീരാജ്പേട്ട കുടക് ബഡഗരകേരി ബല്ലിയമടേ രിയ ഹൗസിൽ ബി.കെ. ബാനു (53), ബല്ലിയമടേരിയ ഹൗസിൽ ബി.കെ. സമ്പത്ത് (50)എന്നിവരെയാണ് അറസ്റ്റു ചെയ്‌തത്. മിനറൽ വാട്ടറിൻ്റെ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയി ലെടുത്തു. കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ ചായ കുടിക്കാനായി ചുരം വളവിൽ വാഹനം നിർത്തിയപ്പോൾ അടുത്തെത്തിയ…

Read More

കരടിയുടെ ആക്രമണം; തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് പരുക്ക്

തിരുനെല്ലി: തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റു. തിരുനെല്ലി ബേഗൂർ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന് (50) നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തോൽപ്പെട്ടിവന്യജീവി സങ്കേതത്തിലെ ദാസൻഘട്ട ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുപ്പത്തിയാറ് കുളത്തിനടുത്ത് വെച്ചാണ് കുമാരനെ കരടി ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ദാസൻ ഘട്ട ഫോറസ്റ്റ് സെക്ഷനിലെ വനപാലകരാണ് കുമാരനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വലതു കാലിൽ പരുക്കേറ്റ കുമാരനെ വയനാട് മെഡിക്കൽ…

Read More

കേരളത്തില്‍ വിവിധ ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ അതിശക്ത മഴ തുടങ്ങി. തലസ്ഥാനവും കൊച്ചിയുമടക്കം 7 ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്. മൂന്ന് ദിവസത്തേക്ക് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,…

Read More

ഇമ്മ്യൂണൈസേഷൻ ബ്ലോക്കിലെത്തുന്ന കുരുന്നുകൾക്കായി കളിപ്പാട്ടം വിതരണം ചെയ്തു

വെള്ളമുണ്ട: കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇമ്മ്യൂണൈസേഷൻ ബ്ലോക്കിലെത്തുന്ന കുരുന്നുകൾക്കായി ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ വക കളിപ്പാട്ടങ്ങൾ നൽകി. നവീകരിച്ച ഇമ്മ്യൂണൈസേഷൻ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മെഡിക്കൽ ഓഫീസർ ഡോ.സഗീർ എം.റ്റിക്ക് കൈമാറി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.കെ അബ്ദുൽ ഗഫൂർ, പി.പ്രകാശൻ,സാജിത ഗഫൂർ, ടെസ്സി,ധന്യ ഡേവിഡ്, സുറുമി,ആയിഷ, ദിവ്യ എം.സി തുടങ്ങിയവർ സംബന്ധിച്ചു.

Read More

ക്ഷീരമേഖലയിൽ അഭിമാനമായി മീനങ്ങാടി സഹകരണ സംഘം

  മീനങ്ങാടി :ക്ഷീരമേഖല ശക്തിപ്പെടുത്താൻ സമാനതകളില്ലാതെ നടത്തുന്ന ഇടപെടലുകളാണ് മീനങ്ങാടി ക്ഷീര സഹകരണസംഘത്തെ വ്യത്യസ്തമാക്കുന്നത്. 19 വാർഡുകൾ മാത്രം ഉൾക്കൊള്ളുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 250 പാൽ ശേഖരണ കേന്ദ്രങ്ങളിൽ നിന്നായി പ്രതിദിനം 17,500 ലിറ്റർ പാലാണ് സംഘം ശേഖരിക്കുന്നത്. വർഷം മുഴുവനും പാലിന് പ്രോത്സാഹനവില, സ്വന്തമായി മൃഗാശുപത്രിയും വെറ്ററിനറി ഡോക്ടറുമുള്ള ജില്ലയിലെ ഏക ക്ഷീരസംഘം, കന്നുകാലി മരുന്നുകൾക്കായി വെറ്ററിനറി മെഡിക്കൽ ഷോപ്പ്, വിശാലമായ ഓഫീസ്, കോൺഫറൻസ് ഹാൾ, പൂർണമായി ഡിജിറ്റലൈസ് ചെയ്ത് ഡയറി ലബോറട്ടറി… തുടങ്ങി പാൽസംഭരണകേന്ദ്രം…

Read More

സംസ്കൃത അധ്യാപകര്‍ ധര്‍ണ്ണ നടത്തി

കൽപ്പറ്റ: സംസ്കൃതോത്സവത്തെ ബാധിക്കുന്ന മാന്വൽ പരിഷ്കരണം പിൻവലിക്കുക എൽ പി തലത്തിൽ സംസ്കൃത അധ്യാപക തസ്തിക ആരംഭിക്കുക,ഭാഷാ അധ്യാപകരെ സീനിയോരിറ്റി ലീസ്റ്റിൽ നിന്ന് ഒഴിവാക്കിയ നടപടി പുന:പരിശോധിക്കുക പാർട്ട്- ടൈം സർവ്വീസ് എല്ലാ സർവീസ് ആനുകൂല്യങ്ങൾക്കും പരിഗണിക്കുക, മൂന്ന് വർഷമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്കൃതം സ്പെഷൽ ഓഫീസർ തസ്തികയിൽ ഉടൻ നിയമനം നടത്തുക,സംസ്കൃതം കരിക്കുലം കമ്മറ്റി മെമ്പറെ ഉടൻ നിയമിക്കുക,എൽ. പി. വിഭാഗത്തിൽ സംസ്കൃതോത്സവം ആരംഭിക്കുക, സംസ്കൃത വിദ്യാഭ്യാസവികസന ഫണ്ടിൽ നിന്ന് വെട്ടി കുറച്ച തുക പുന:സ്ഥാപിക്കുക, ഹയർ…

Read More

ജില്ലയിലെ അഞ്ചാമത് മാ കെയര്‍ സെന്റര്‍ പിണങ്ങോട് ആരംഭിച്ചു

പിണങ്ങോട് : ജില്ലയിലെ അഞ്ചാമത് മാ കെയര്‍ സെന്റര്‍ പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളില്‍ ആരംഭിച്ചു. സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കാനാണ് പൊതുവിദ്യാലയങ്ങളില്‍ മാ കെയര്‍ കിയോസ്‌കുകള്‍ ആരംഭിക്കുന്നത്. ഉപയോഗിക്കാതെയുള്ള ക്ലാസ് മുറികളിലും മാ കെയര്‍ ആരംഭിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ കിയോസ്‌കില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാം. കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ മാ കെയര്‍ സെന്റരിലൂടെ വരുമാനവും ഉറപ്പാക്കുന്നുണ്ട്. വെങ്ങപ്പള്ളി കുടുംബശ്രീ സി.ഡി.എന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക നിര്‍വ്വഹിച്ചു….

Read More