wenewser-user

എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം ‘പ്രതിഷേധ ജ്വാല’ 3 ന്

മാനന്തവാടി: ഇക്കഴിഞ്ഞ ജൂലൈ 25 ന്, ചത്തിസ്ഗഡിൽ വെച്ച്, മത പരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു, ബജറങ് ദൾ പ്രവർത്തകർ, ജനകീയ വിചാരണചെയ്‌തും സ്വാധീനിച്ചും രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്യിപ്പിച്ചു ജയിലിൽ അടച്ചതിൽ, പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്മയെയും, ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക് നീതിലഭിക്കുവാനും ഇനിയൊരു അതിക്രമം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടും ഈ വരുന്ന ഞായറാഴ്ച വൈകിട്ട് 6 മണിക്ക്, മാനന്തവാടി ഗാന്ധിപ്പാർക്കിലേക്ക് മാനന്തവാടി ഇസിഎഫ് ( – എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം)ത്തിന്റെ ആഭിമുഖ്യത്തിൽ…

Read More

സിദ്റ കോളേജ് മാഗസിൻ പ്രകാശനം ചെയ്തു

വെള്ളമുണ്ട: അൽ ഫുർഖാൻ സിദ്റ കോളേജ് വിദ്യാർത്ഥികൾ തെയ്യാറാക്കിയ ക്യാമ്പസ് മാഗസിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. തന്ത്രി മഴുവന്നൂര്‍ തെക്കെയില്ലത്ത് ഡോ. എം. ഗോവിന്ദരാജ് എമ്പ്രാന്തിരി മാഗസിൻ ഏറ്റുവാങ്ങി. സ്വാലിഹ് സഖാഫി മണ്ണാർക്കാട്, മുസ്തഫ നിസാമി,ഉസ്മാൻ മുസ്‌ലിയാർ, എം.സി മജീദ് മുസ്‌ലിയാർ, ഹാരിസ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ഗുരുഭ്യോ നമഃ അധ്യാപകരെ ആദരിച്ച് വെള്ളമുണ്ട ഡിവിഷൻ

വെള്ളമുണ്ട: വയനാട് ജില്ലാപഞ്ചായത്തിന്റെ ഘടക സ്ഥപനങ്ങാളായ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ് വാരാമ്പറ്റ, ജി.എച്ച്.എസ്.എസ് തരുവണ, ജി.എച്ച്.എസ് പുളിഞ്ഞാൽ എന്നീ വിദ്യാലയങ്ങളിലെ മുഴുവൻ അധ്യാപകരേയും വെള്ളമുണ്ട ഡിവിഷന്റെ ഗ്രാമാദരപത്രം നൽകി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആദരിച്ചു. അറിവിന്റെ വഴിയിൽ കൈപിടിച്ചുനടത്തുന്ന ഗുരുക്കന്മാർക്ക് ഗുരുഭ്യോ നമഃ എന്നപേരിട്ടാണ് ഡിവിഷന്റെ സ്നേഹാദരപരിപാടി നടത്തിയത്. ഡിവിഷനിലെ നാല് വിദ്യാലയങ്ങളിലേയും ഇരുനൂറോളം വരുന്ന മുഴുവൻ അധ്യാപകർക്കും ഗ്രാമാദരപത്രവും സ്നേഹോപഹാരമായി പുസ്തകങ്ങളും കൈമാറി. ജീവിതവീഥിയിൽ…

Read More

പ്രതിഷേധ മാർച്ചും പന്തം കൊളുത്തി പ്രകടനവും നടത്തി

മേപ്പാടി: മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഛത്തിസ്ഗഡിൽ രണ്ട് സന്യാസിനികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടിക്കെതിരെ റിപ്പൺ സെന്റ് ജോസഫ് ഇടവകയിലെ കത്തോലിക്കാ കോൺഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തിൽ വിവിധ ഭക്തസംഘടനകളുടെ സഹകരണത്തോടെ പ്രതിഷേധ മാർച്ചും പന്തം കൊളുത്തി പ്രകടനവും നടത്തി. മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഛത്തിസ്ഗഡ് സർക്കാരും, റെയിൽവേ ഉദ്യോഗസ്ഥരും, അടങ്ങുന്ന അധികാര വർഗം നടത്തുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത പ്രസിഡന്റ്…

Read More

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.നാളെ മുതൽ മഴ വീണ്ടും ശക്തി പ്രാപിച്ചേക്കും. നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ശനിയാഴ്ച മഴ മുന്നറിയിപ്പുള്ളത്. ഞായറാഴ്ച…

Read More

കത്തോലിക്ക സന്യസ്തരെ ഇരകളാക്കി ഭീതിപ്പെടുത്താനുള്ള വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം : കെ സി വൈ എം

മാനന്തവാടി : ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്തതുള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ ഭാരതത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നവയാണ്. രാജ്യത്തിന്റെ മതമൈത്രിയെ തകര്‍ക്കുന്നതിലൂടെയുള്ള വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമങ്ങളാണ് ഇവ എന്നത് വ്യക്തമാണ്. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച്, ദൈവസ്‌നേഹത്തിലൂന്നി മനുഷ്യസ്‌നേഹപരമായ സേവനങ്ങളിലൂടെ രാഷ്ട്രത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കുന്ന ക്രൈസ്തവ മിഷനറിമാരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചു വരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങളെ…

Read More

എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു

മാനതവാടി : ഛത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു. മതേതരത്വം തകർക്കുന്ന നയങ്ങൾക്ക്എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു മാനതവാടി : ഛത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു. മതേതരത്വം തകർക്കുന്ന നയങ്ങൾക്ക് എതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഫാ. വില്യം രാജൻ അധ്യക്ഷത വഹിച്ചു. ഫാ. സോണി വാഴകാട്ട്, ഫാ. ജോൺ പനച്ചിപറമ്പിൽ, ഫാ. കോശി ജോർജ്, ഫാ. വർഗീസ് മറ്റമന, കെ.എം….

Read More

സ്‌കൂള്‍ വേനലവധി ജൂണ്‍, ജൂലൈ മാസത്തിലേക്ക് മാറ്റിയാലോ?; ചര്‍ച്ചക്ക് തുടക്കമിട്ട് വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാല മാറ്റത്തില്‍ പുതിയ ചര്‍ച്ചക്ക് തുടക്കമിട്ട്. വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. മധ്യവേനലവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ചര്‍ച്ചയില്‍ മെയ് – ജൂണ്‍ എന്ന ആശയവും ഉയര്‍ന്നുവരുന്നുണ്ട്. ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നതായും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും…

Read More

വ്യാപാരികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ വർദ്ധനവ് തടയാൻ സർക്കാർ ഇടപെടണം: കെആർഎഫ്എ 

മീനങ്ങാടി : വ്യാപാരികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ വർദ്ധനവ് തടയാൻ സർക്കാർ ഇടപെടണമെന്ന് കെ ആർ എഫ് എ വയനാട് ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പുതിയ കെട്ടിടങ്ങളും പുതിയ വ്യാപാരസ്ഥാപനങ്ങളും വർദ്ധിച്ചു വരികയാണ് നിലവിൽ വ്യാപാരം നടത്തുന്നവർക്ക് തൊഴിൽ നഷ്ടം വരുത്തുകയാണ്. ജനങ്ങളുടെ ആവശ്യത്തിലും കൂടുതലാണ് കടകളുടെ വർദ്ധനവ് അതിനാൽ നിയമനിർമാണത്തിലൂടെ പുതിയ കടകളുടെ ലൈസൻസ് ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ സർക്കാർ നിയന്ത്രിക്കണമെന്നും കൂടാതെ അനധികൃത കച്ചവടം താൽക്കാലിക…

Read More

ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഗുരുദർശനം ഗ്രൂപ്പുമായി ചേർന്ന് ബോച്ചെ ബ്രഹ്മി ടീ വിപണിയിലെത്തിക്കുന്നു.

ബത്തേരി:ഗുരുദർശനം ഗ്രൂപ്പും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന ബോച്ചേ ബ്രഹ്മി ടീയുടെ വിപണനം സംസ്ഥാനമൊട്ടാകെ നടത്തുന്നതിന്റെ ഭാഗമായി ആദ്യ ജില്ലാതല ട്രെയ്നിംഗ് വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്തിൽ – കോളേരി ശ്രീ നാരായണ ഓഡിറ്റോറിയത്തിൽ നടന്നു. സുൽത്താൻബത്തേരി എം.എൽ.എഐ. സി. ബാലകൃഷ്ണൻ ബോച്ചേ ബ്രഹ്മി ടീയുടെ സ്ക്രാച്ച് ആൻ്റ് വിന്നിങ്ങ് സമ്മാന കൂപ്പൺ ഗുരുദർശനം ഗ്രൂപ്പ് ചെയർമ്മാൻ എ.എസ്. സുരാജ് കുമാറിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.അൻഷാദ് അലി, ഗ്രൂപ്പ് ബിസിനസ്സ് ഹെഡ് ആനി, അഡ്മിനിസ്റ്ററേറ്റീവ് ഡയറക്ടർ…

Read More