wenewser-user

ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

എടവക: എടവക ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മാനന്തവാടി ഗവ കോളേജ് ഡിജിറ്റല്‍ തിയറ്ററില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എല്‍ എസ് എസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ദ്വാരക എ യു പി സ്‌കൂള്‍, യു എസ് എസ് പരീക്ഷയില്‍മികച്ച വിജയം കരസ്ഥമാക്കിയ കല്ലോടി സെന്റ് ജോസഫ്‌ യു പി സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍…

Read More

മഹിളാവന്ദനം’ ജില്ലയിലെ മുഴുവൻ എ.ഡി.എസ് അംഗങ്ങൾക്കും പുസ്തകോപഹാരം

വെള്ളമുണ്ട: ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കി മുന്നേറുന്ന അയൽക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, സാമൂഹ്യ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന വയനാട് ജില്ലയിലെ 512 ഓളം വരുന്ന മുഴുവൻ എ.ഡി.എസ് അംഗങ്ങളേയും പുസ്തകോപഹാരം നൽകികൊണ്ട് ‘മഹിളാവന്ദനം’എന്ന പേരിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആദരിക്കുന്നു. വെള്ളമുണ്ട സി.ഡി.എസ് പരിധിയിലെ എ.ഡി.എസ് അംഗം ശോഭ രവിക്ക് പുസ്തകം നൽകികൊണ്ട് മഹിളാ വന്ദനത്തിന്റെ ഉദ്ഘാടനകർമ്മം പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.

Read More

വയനാട്ടിൽ പാസ്റ്റർക്ക് നേരെ ബജ്റംഗ്ദള്‍ ഭീഷണി; ഇനി അടിയില്ല, ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും” എന്ന് ആക്രോശിച്ച് സംഘം പാസ്റ്ററെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ൽസുൽത്താൻ ബത്തേരി: വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിച്ച പാസ്റ്റർക്ക് നേരെ വയനാട്ടിൽ ഒരു സംഘം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയതായി പരാതി. കഴിഞ്ഞ ഏപ്രിൽ മാസം ബത്തേരി ടൗണിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. “ഇനി അടിയില്ല, ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും” എന്ന് ആക്രോശിച്ച് സംഘം പാസ്റ്ററെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രാർത്ഥനയുടെയും വെക്കേഷൻ ക്ലാസിന്റെയും ഭാഗമായി വീടുകൾ സന്ദർശിച്ച് നോട്ടീസ് നൽകുന്നതിനിടെയാണ് പാസ്റ്റർക്കെതിരെ ആക്രമണ ശ്രമവും ഭീഷണിയുമുണ്ടായത്. മതപരിവർത്തനം നടത്താനാണ്…

Read More

വിദ്യാർത്ഥികളിൽ നിന്നടക്കം ഹാൻസ് ലഭിച്ച സംഭവം ; തലപ്പുഴയിലും പരിസര പ്രദേശങ്ങളിലും എക്സൈസിന്റെ പരിശോധന ശക്തമാക്കണം: എസ്‌ഡിപിഐ

തലപ്പുഴ : വിദ്യാർത്ഥികളിൽ നിന്നടക്കം കഴിഞ്ഞ ദിവസങ്ങളിൽ ഹാൻസ് പിടികൂടിയ സംഭവം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എക്സൈസ് വകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്നും എസ്‌ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി. ഒരു വശത്തു ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന സർക്കാർ സംവിധാനങ്ങൾ മറു വശത്തു അവരെ സഹായിക്കുന്ന നിലപാടാണ് കൈ കൊള്ളുന്നത്. ഹാൻസ് വിൽക്കുന്നവർക്കും വാങ്ങുന്നവർക്കുമൊക്കെശിക്ഷ ചെറിയ പിഴ തുകയിൽ ഒതുക്കുക്കുകയാണ്. ഇത് ഹാൻസ് വിതരണക്കാരെക്കാരെ തെല്ലും ഭയപ്പെടുത്തുന്നില്ലന്ന് മാത്രമല്ല അവരെ വീണ്ടും വീണ്ടും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. ഇത്തരം…

Read More

നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ്; അറവു മാലിന്യ ഫാക്ടറിയുടെ നടപടി അപഹാസ്യം: ഒമാക്

താമരശ്ശേരി : തുടർച്ചയായ നിയമലംഘനങ്ങളെക്കുറിച്ച് വാർത്തകൾ നൽകിയതിന്റെ പ്രതികാരമായി മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ് കൊടുത്ത അറവുമാലിന്യ സംസ്കരണ ഫാക്ടറിയുടെ നടപടിയെ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) ശക്തമായി വിമർശിച്ചു. സത്യസന്ധമായ അന്വേഷണങ്ങൾക്കും റിപ്പോർട്ടിങ്ങിനും മറുപടിയായി കള്ളക്കേസുകൾ ചുമത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. അറവുഫാക്ടറിയിൽ നടക്കുന്ന ദുരുപയോഗങ്ങളും നിയമലംഘനങ്ങളും മാസങ്ങളായി വാർത്തയാക്കി പുറത്തുകൊണ്ടുവരുന്നത് ചിലർക്ക് അസഹനീയമായതിന്റെ പ്രതിഫലനമാണ് ഈ കേസെന്നും, അധികാരികൾ ദുരുപയോഗത്തിലൂടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇത് അടിസ്ഥാന മനുഷ്യാവകാശത്തിനെതിരെയുള്ളതും…

Read More

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പടിഞ്ഞാറത്തറ : കാവുമന്ദം മുക്രി വീട്ടിൽ എം. എസ് ഷംനാസി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ ഉണ്ണിപ്പാറ ജംങ്ഷനിൽ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ കയ്യിൽ സൂക്ഷിച്ച കവറിൽ നിന്നും 899.975 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. പടിഞ്ഞാറത്തറ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ വി.വി അജീഷ്, ഹരികൃഷ്ണൻ, എ.എസ്.ഐ ടി. അബ്ദുൾ ബഷീർ, സി.പി.ഓ രജീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നവർ.

Read More

ക്വാണ്ടം ക്വസ്റ്റ്; ലോഗോ പ്രകാശനം ചെയ്തു

വെള്ളമുണ്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ക്വാണ്ടം സയൻസ് & ടെക്നോളജി സംബന്ധിച്ച ബോധവൽക്കരണ പരിപാടി ക്വാണ്ടം ക്വസ്റ്റ് ലോഗോ സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതിയംഗം ജുനൈദ് കൈപ്പാണി, ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം കെ. എ. അഭിജിത്ത്, മേഖല പ്രസിഡൻ്റ് എം. മണികണ്ഠൻ, യുവസമിതി ജില്ലാ…

Read More

കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കല്‍പറ്റ:ഛത്തിസ്ഗഡില്‍ കന്യാസ്ത്രീകളെ കള്ള കേസില്‍ കുടുക്കി അന്യായമായി ജയിലിലടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ കല്‍പറ്റ,വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കല്‍പറ്റ ടൗണില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെ പി സി സി മെമ്പര്‍ പി പി ആലി സംഗമം ഉദ്ഘാടനം ചെയ്തു. കല്‍പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എം എ ജോസഫ്,ബിനു തോമസ്,പോള്‍സണ്‍ കൂവക്കല്‍,മാണി ഫ്രാന്‍സിസ്,ഒ വി റോയ്,മുഹമ്മദ് ബാവ,കെ കെ രാജേന്ദ്രേന്‍,ഹര്‍ഷല്‍ കോന്നാടന്‍,ആര്‍ ഉണ്ണിക്കൃഷ്ണന്‍,കെ അജിത,എസ് മണി,ആയിഷ…

Read More

കേന്ദ്രം വയനാടിനെ അവഗണിക്കുന്നു: രാഷ്ട്രീയ യുവജനതാദൾ

കൽപറ്റ: ഓരോ വർഷവും രണ്ടുകോടി തൊഴിൽ നൽകുമെന്നാണ് അധികാരത്തിലേറുമ്പോൾ മോദി സർക്കാർ രാജ്യത്തെ യുവജനങ്ങളോട് പ്രഖ്യാപിച്ചത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ 11 വർഷം പിന്നിടുമ്പോഴും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞവർഷം വയനാട്ടിൽ മുണ്ടക്കൈ ചൂരൽമലയിൽ നടന്ന പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലും പുനരധിവാസം അടക്കമുള്ള കാര്യങ്ങളിലും സംസ്ഥാന സർക്കാരിനോടും ജനങ്ങളോടും രാഷ്ട്രീയ വിവേചനമാണ് കേന്ദ്രം പുലർത്തുന്നത്. വയനാട് നേരിടുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിനും കാർഷിക മേഖലയിലെ പ്രതിസന്ധിക്കും ബദൽ റോഡ് വിഷയത്തിൽ വനഭൂമി വിട്ടുനിൽക്കുന്നതിൽ…

Read More

റോഡ് സുരക്ഷ,ലഹരി വ്യാപനം തടയൽ; ബോധവർക്കരണം തുടർ പരിപാടിയാക്കും: റാഫ്

ബത്തേരി: പോലീസ് ,മോട്ടോർ വാഹനം, എക്സൈസ്,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് വിദ്യാർത്ഥികൾക്കു വേണ്ടി റോഡ് സുരക്ഷ,ലഹരി വ്യാപനം തടയൽ എന്നിവക്കായുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം സുൽത്താൻ ബത്തേരി മേഖലാ പ്രവർത്തക യോഗം തീരുമാനിച്ചു. കെ എസ് ജലീൽ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സജിമണ്ഡലത്തിൽ മുഖ്യപ്രഭാഷണം നടത്തി. . ടി. ടി. സുലൈമാൻ, അഹമ്മദ്കോയ, ഷിബു മീനങ്ങാടി, നൗഷാദ് ആലഞ്ചേരി,…

Read More