പാൽ സംഭരണം: വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി.
കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കാലി തീറ്റക്കും മറ്റും വില കയറിയതും നിത്യ ചെലവുകളിൽ വ്യാപകമായ വർദ്ധനയുമാണ് നിലവിലുള്ളത്. ക്ഷീര കർഷകർ ഏറെ പ്രതിസന്ധിയിലൂടെയാണ് കഴിയുന്നത്. അതിനിടെയാണ് പാൽ സംഭരണ വില വർധിപ്പിക്കേണ്ടതില്ലെന്ന് മിൽമ തീരുമാനിക്കുന്നത്. ക്ഷീര കർഷക വിരുദ്ധ തീരുമാനത്തിനെതിരെയാണ് കല്പറ്റ മിൽമ ചില്ലിങ് യൂണിറ്റിലേക്കു മാർച്ചും…
