ചൂരൽ മല ദുരന്ത ബാധിതർക്കൊരു ഭവനം ശിലാസ്ഥാപനം നിർവ്വഹിച്ചു.
മേപ്പാടി: ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്നേഹഭവനത്തിൻ്റെ ശിലാ സ്ഥാപന കർമ്മം കൽപറ്റ എം എൽ എ ടി. സിദ്ധിഖ് നിർവ്വഹിച്ചു. മേപ്പാടി പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ റിസർച്ച് സെൻ്റർ ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്ര വ്യാസ് മുഖ്യാതിഥിയായി. തുടർന്ന് നടന്ന വിജയോത്സവം മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. Sslc, ഹയർ സെക്കന്ററി പരീക്ഷകളിൽ 100% വിജയം കരസ്ഥമാക്കിയ ജില്ലയിലെ വിദ്യാലയങ്ങൾക്കും…
