wenewser-user

ജന്തുജന്യ രോഗ പ്രതിരോധവും നിയന്ത്രണവും : ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

ലോക ജന്തുജന്യ രോഗ ദിനാചരണത്തിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കൽ ഓഫീസർമാർക്കും പ്രോഗ്രാം ഓഫീസർമാർക്കും തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ വച്ച് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ജന്തുജന്യ രോഗങ്ങൾ വർദ്ധിച്ചു വരുന്ന പ്രവണത നിലനിൽക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികളുടെ സർവെയ്ലൻസ്, സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ ശീലമാറ്റ പ്രവർത്തനങ്ങൾ , സാമൂഹ്യ ജാഗ്രതയിലൂന്നിയ പ്രതിരോധ പ്രവർത്തനങ്ങൾ, ഏകാരോഗ്യ സമീപനം, വിവിധ വകുപ്പുകളുടെ ഏകോപനം തുടങ്ങിയ മേഖലകളികളിൽ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ്…

Read More

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച

കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിൻ്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും പന്ത്രണ്ടിന് ശനിയാഴ്ച രാവിലെ 11 മണിക്ക് കൽപ്പറ്റ പുത്തൂർ വയലിലെ എം. എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് നടത്തപ്പെടുന്നത് അൺ എയ്ഡഡ് സ്കൂളുകളിൽ എസ്.എസ്.എൽ സി , പ്ലസ് റ്റു തലങ്ങളിൽ 100 % വിജയം നേടിയ സ്കൂളുകളെയും ഫുൾ എ പ്ലസ്…

Read More

വയനാട് മെഡിക്കൽ കോളേജിലെ ഉപയോഗ്യ ശൂന്യമായ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കണം: മുസ്ലിം ലീഗ്.

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ ഉപയോഗ്യ ശൂന്യമായ പഴയ കെട്ടിടങ്ങൾ ഉടൻ പൊളിച്ചു നീക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എരുമത്തെരുവ് കമ്മറ്റി ആവശ്യപ്പെട്ടു. മുനീർ പാറക്കടവത്ത് സ്വാഗതവും , പി എച്ച് സലിം അധ്യക്ഷതയും വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കുഞ്ഞബ്ദുള്ള യോഗം ഉദ്‌ഘാടനം ചെയ്തു. മാനന്തവാടി നിയോജക മണ്ഡലം യു ഡി എഫ് കൺവീനർ പടയൻ മുഹമ്മദ്, മുസ്ലിം ലീഗ് മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് പി വി സ് മൂസ്സ, സെക്രട്ടറി…

Read More

ആർദ്രം പദ്ധതിയിൽ ജില്ലയിൽ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ

ആർദ്രം പദ്ധതിയിൽ ജില്ലയിൽ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ   -നിർണയ ലാബ് നെറ്റ്‌വർക്ക് പ്രവർത്തനം 100% പൂർത്തിയായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ പുനർനിർമിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ. നാല് പ്രധാന ആശുപത്രികൾ, രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 23 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് നവീകരണം പൂർത്തിയാക്കിയത്. 25 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 പ്രധാന ആശുപത്രികൾ എന്നിങ്ങനെ 33 ആരോഗ്യ സ്ഥാപനങ്ങളാണ് പദ്ധതി പ്രകാരം നവീകരിക്കേണ്ടത്. ഇതിൽ…

Read More

മുണ്ടക്കൈ -ചൂരല്‍മല; ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി പട്ടികകളില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാന്‍ ക്യാമ്പ് നടത്തുന്നത്. ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ വിഭാഗം, ഐ.ടി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. കളക്ട്രേറ്റിലെ ആസൂത്രണഭവന്‍ എപിജെ ഹാളില്‍ ജൂലൈ 11 മുതല്‍ 13 വരെയാണ് ക്യാമ്പ്. രാവിലെ…

Read More

രക്തദാന ക്യാമ്പ് ജൂലൈ11ന്

മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് 11 ന് രക്തദാന ക്യാമ്പ് നടത്തും. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടക്കുന്ന ക്യാപ് രാവിലെ 9.30 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. അവയവദാന സമ്മതി പത്രം മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങും. ചടങ്ങിൽ ശതാവരി മകര ആയുർവേദ ചീഫ് മെഡിക്കൽ കൺസൾട്ടന്റ് ഡോ. അരുൺ നായർ അധ്യക്ഷത വഹിക്കും

Read More

മാനന്തവാടി റൂസ കോളേജ്; അഫ്ലിയേഷൻ ലഭിച്ച രണ്ട് കോഴ്‌സുകളിലേക്ക് പ്രവേശന നടപടി ആരംഭിച്ചത് സ്വാഗതാർഹം: പി.ടി സിദ്ധീഖ്

മാനന്തവാടി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ റൂസ പ്രകാരം മാനന്തവാടി മണ്ഡലത്തിൽ 2018 ൽ അനുവദിക്കപ്പെട്ട മോഡൽ ഡിഗ്രി കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അഫ്ലിയേഷൻ ലഭിച്ച 5 കോഴ്സുകളിൽ നിന്ന് 2 എണ്ണത്തിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചത് സ്വാഗതാർഹമാണെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്. അഫ്ലിയേഷൻ ലഭിച്ച മറ്റു കോഴ്‌സുകളിലേക്കും പ്രവേശനം നൽകണമെന്നും തൃശ് ലേ രിയിൽ കോളേജിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് കോളേജ് നിർമാണം ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു….

Read More

വയനാട്ടിൽ എലിപ്പനി ബാധിച്ചു യുവാവ് മരിച്ചു

ബത്തേരി : ചീരാൽ കൊഴുവണയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊഴുവണ ഉന്നതിയിലെ രാജൻ-അമ്മിണി ദമ്പതികളുടെ മകൻ വിഷ്ണു (മഞ്ഞ 24) ആണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. ഇന്നലെയാണ് ഇയാളെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. കഴിഞ്ഞ രണ്ടാഴ്ച അടുത്തായി പനി ബാധിതനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഇവർ ആശുപത്രിയിൽ പോയത്. ഇതാണ് രോഗം മൂർഛിക്കാൻ കാരണമായത്.

Read More

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു. രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി വരെയുള്ള വിവരമനുസരിച്ച് കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. കാര്യമായ അനിഷ്ട സംഭവങ്ങൾ ഇതുവരെ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സുകളും ബോട്ടുകളും സമര അനുകൂലികൾ തടയുന്നതായ് റിപ്പോർട്ട് ഉണ്ട്. എന്നാൽ കോഴിക്കോട് നഗരത്തിൽ…

Read More

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾ നൽകി

  വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ലൈബ്രറി അധികൃതർക്ക് കൈമാറി.ലൈബ്രറി പ്രസിഡന്റ് എം. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം. മണികണ്ഠൻ ആമുഖ പ്രസംഗം നടത്തി.

Read More