wenewser-user

സ്‌കൂട്ടറിന് മുന്നില്‍ തെരുവുനായ്ക്കള്‍ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്.

മീനങ്ങാടി : മീനങ്ങാടി അമ്പലപ്പടിയിലാണ് അപകടം.തെരുവുനായ്ക്കള്‍ സ്‌കൂട്ടറിന് മുന്നില്‍ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രികര്‍ക്ക് പരിക്ക്.മില്ലുമുക്ക് സ്വദേശിനി സല്‍മത്ത്, പച്ചിലക്കാട് സ്വദേശിനി സുബൈദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മീനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു

Read More

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് സമരസംഗമം ജൂലൈ 15ന് കൽപ്പറ്റയിൽ

കൽപ്പറ്റ:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 15ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ സമര സംഗമം സംഘടിപ്പിക്കാൻ ജില്ലാ ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കെ.പി.സി.സി. പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം. എൽ. എ., എ. ഐ. സി. സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് ,കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ടുമാരായ എ. പി. അനിൽകുമാർ…

Read More

ഗുരുകുലത്തിൽ അനുമോദനസദസ്സും കോട്ടിംഗ് സെറിമണിയും സംഘടിപ്പിച്ചു

ദ്വാരക: ഉ ദ്യോഗ് യോജനാ മിഷന്റെ വയനാട് ജില്ലാ പഠനകേന്ദ്രമായ ദ്വാരക ഗുരുകുലം കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ചെന്നൈ ജി.കെ.എം. മറൈൻ കോളേജിൽ പ്രായോഗിക പരിശീലനത്തിന് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ വിജയൻ കോട്ടിംഗ് സെറിമണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ…

Read More

മഡ് ഫുട്ബോൾ മത്സരം നടത്തി

കൂടൽ കടവിൽ പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ മഡ് ഫുട്ബോൾ മത്സരം മഴക്കാല മാമാങ്കത്തിൽ പഴശ്ശിഗ്രന്ഥാലയം പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് മഡ് ഫുട്ബോൾ മത്സരം നടത്തി. അഞ്ചു പേരായുള്ള നാല് ടീമായിരുന്നു മത്സരത്തിൽ മാറ്റുരച്ചത്. ടീം എം എം എഫ് സി, തണ്ടു ഗുണ്ടാസ്, ക്ലേ സ്ട്രൈക്കേഴ്സ്, മഡ് സ്ലൈഡേഴ്സ് എന്നീ നാല് ടീമുകൾ ആയിരുന്നു മത്സരത്തിൽ മാറ്റുരച്ചത്. ചെളിയും വെള്ളവും നിറഞ്ഞ വയലിൽ വീറും വാശിയുമായുള്ള പോരാട്ടം ഇടയ്ക്കിടെ പെയ്ത മഴയുമായി മഡ് ഫുട്ബോൾ മത്സരം ആവേശം നിറഞ്ഞതാക്കി…

Read More

കരിങ്കുറ്റി ഗവ. വിഎച്ച് എസ്എസിൽ വിജയോത്സവവും കെട്ടിടോദ്ഘാടനവും മന്ത്രി കേളു നിർവഹിച്ചു

കരിങ്കുറ്റി : കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവ അനുമോദനവും കെട്ടിടോദ്ഘാടനവും പട്ടികജാതി പട്ടികവർഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. ഒരു കോടി രൂപ ചെലവിൽ രണ്ട് ക്ലാസ് മുറികൾ, സ്റ്റാഫ് മുറി, ശുചിമുറി എന്നിവയടക്കം 241.70 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച പുതിയ കെട്ടിടത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേകം റാമ്പും ടോയിലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സർക്കാർ സ്കൂളുകളിലും അടിസ്ഥാന സൗകര്യമുണ്ടെന്നും…

Read More

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനനം മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ സ്ക്രീനിംഗ്, പോഷണ ബോധവത്കരണം, പ്രതിമാസ മെഡിക്കൽ പരിശോധന, ഹെൽത്തി കുക്കീസ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി…

Read More

ദേശീയ മത്സ്യ കർഷക ദിനം ഉദ്ഘാടനം ചെയ്തു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിൽ ദേശീയ മത്സ്യ കർഷക ദിനം സംഘടിപ്പിച്ചു. ജില്ല ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം മാനന്തവാടി വ്യാപാര ഭവൻ ഹാളിൽ പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെവലപ്പ്മെന്റ് ഓഫീസർ പി ഹനീഫ, മത്സ്യഭവൻ ഫിഷറീസ് ഓഫീസർ തളിപ്പുഴ ഇ ആർ സുനിത, അക്വാകൾച്ചർ പ്രമോട്ടർ വി ടി ഷെറിൻ, ഫിഷറീസ് പ്രൊമോട്ടർ സമൂറ എന്നിവർ പങ്കെടുത്തു.

Read More

സാന്ത്വന അദാലത്ത്: ജില്ലയിലെ പ്രവാസിസംഘനകളുടെ യോഗം ചേർന്നു

കൽപ്പറ്റ: നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 2 ന് പനമരത്ത് നടക്കുന്ന പ്രവാസികൾക്കായി നടത്തുന്ന സാന്ത്വന അദാലത്തുമായി ബന്ധപ്പെട്ട് കൂടിയാലോ ചന നടത്തുവാൻ കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ റൗണ്ട് ഓഡിറ്റോറിയത്തിൽ ജില്ലയിലെ പ്രവാസിസംഘനകളുടെ യോഗം ചേർന്നു.നോർക്ക സെന്റർ മാനേജർ സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. നോർക്ക ജില്ലാ കോർഡിനേറ്റർ എ. കെ ലികേഷ് പദ്ധതി വിശദീക രിച്ചു.

Read More

അനിശ്ചിതകാല സമരം അരംഭിച്ച് എൻഎഫ്എസ്എ തൊഴിലാളികൾ; റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്

മാനന്തവാടി: സർക്കാർ പ്രഖ്യാപിച്ച കൂലിവർധനവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് എൻഎഫ്എസ്എ കയറ്റിറക്ക് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. 19.06.2025 മുതൽ സർക്കാർ നിശ്ചയിച്ച 13% കൂലി വർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എൻഎഫ്എസ്എ തൊഴിലാളികൾ ഇന്ന് (ജൂലൈ 10) മുതൽ സമരം ആരംഭിച്ചത്. നീണ്ട അഞ്ചു വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ 15% എന്നുള്ളത് 13% ആയി അംഗീകരിക്കുകയും ചെയ്‌തു. എന്നാൽ 13% നൽകുവാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നും ഇതിൽ പ്രേതിഷേധിച്ചു കൊണ്ടാണ് തൊഴിലാളികൾ സമരവുമായി മുൻപോട്ട് പോകുന്നത്. സമരത്തെ തുടർന്ന്…

Read More

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കൻ ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മുതൽ മഴ കൂടുതൽ വ്യാപകമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റും മഴയും…

Read More